ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

570

     രസികരഞ്ജിനി

ന്നു കേൾക്കുമ്പോൾതന്നെ വായനക്കാർക്കു സമാധാനമായിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഈ കഥകൾ വായിച്ചു മനസിലാക്കിയാൽ അത് ഒരു വലിയ കാർയ്യമാണെന്നു പറയുവാൻ ഞങ്ങൾക്കു ഒട്ടും സംശയം തോന്നുന്നില്ല. കുട്ടികളെന്നുവെണ്ട പ്രായംചെന്നവർകൂടി ഈ കഥകൾ വായിച്ചു മനസിലാക്കുവാൻ ശ്രമിക്കേണ്ടതാണ്. ആ ശ്രമം കേവലം അറിവിന്നെന്നല്ല രസത്തിനും കൊളളാവുന്നതാകുന്നു.

      ലക്ഷ്മിഭായി - ത്യശ്ശിവപേരൂർ  ഭാരതവിലാസം  അച്ചുകൂടത്തിൽ


നിന്നു പ്രസിദ്ധം ചെയ്തുതുടങ്ങിയിരിക്കുന്നു ഈ പുതിയ മാസികയുടെ മേടത്തിലേതായ 2 ലക്കം സന്തോഷത്തോടുകൂടി സ്വീകരിച്ചിരിക്കുന്നു. മലയാളസ്തൃകളുടെ അറിവിന്നും വിനോദത്തിന്നുമായി സഹോദരിയായ ശാരദയോടുകൂടി ലക്ഷ്മിഭായിയും അനശ്വരമായി വളർന്നുകാണുവാൻ ഹ്യദയപൂർവ്വം ഞങ്ങൾ ആശംസിക്കുന്നു.


                     ശേഷാചിത്രാതിചിത്രദ്ധ്വനിപദപദവീ
                           ഹ്യദ്യമാംപദ്യജാലം
          ഘോഷിക്കുംവെണ്മണിക്ഷ്മാസുരമണിഭണിതാ-
             കർണ്ണനംചെയതിടുമ്പോൾ
     ശോഷിക്കുംതേൻപയസ്സുംഗുളമൊടുഗതയാം
      പഞ്ചതാംപഞ്ചസാരാ
  ശേഷിക്കുംനാമമാത്രംകദളിയുടെകരി
 മ്പിന്നുകമ്പംപിടിക്കും.

പെരുമ്പിള്ളി ഓതിക്കൻ നമ്പൂരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/558&oldid=168646" എന്ന താളിൽനിന്ന് ശേഖരിച്ചത്