ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധുനികവിദ്വാന്മാരുടെ പരീക്ഷണങ്ങളാൽ ഒന്നുകൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നതുമായ 'തൈജസസിദ്ധാന്ത'ത്തെ സ്വീകരിക്കുന്ന പക്ഷം ഇപ്പോൾ കാണുന്ന സൂര്യഗ്രഹങ്ങൾ, നക്ഷത്രങ്ങ,ഇവയെല്ലാം അനാദിയായി സർവവ്യാപിയായ തേജഃപുഞ്ജങ്ങളിൽനിന്നും ക്രമേണ ഉൽഭൂതങ്ങളാകുന്നു. തേജോമയങ്ങളായ ഈ പദാർത്ഥങ്ങളുടെ പരസ്പരാകർഷണം നിമിത്തം അവ അഗ്നിമയമായ വാതകരൂപത്തെ അവലംബിച്ചിരുന്നു. ക്രമേണ തണുത്തു തുടങ്ങിയപ്പോൾ ഗോളാകൃതിയായ ഖണ്ഡങ്ങൾ അവയിൽനിന്നു പൊട്ടിപിരിഞ്ഞ് ജലരൂപങ്ങളായ പിണ്ഡങ്ങളായിത്തീർന്നു. ഇവയിൽ ഒന്നാണ് നമ്മുടെ സൂര്യ. ഘനക്കുറവുകൊണ്ടു പിണ്ഡാകൃതിയെ പ്രാപിക്കുന്നതിനു കഴിയാത്ത തേജോമയമായ വാതകം ഈ സൂര്യബിംബങ്ങളെ ആവേഷ്ഠനം ചെയ്യുന്നു. ജലരൂപങ്ങളായ ഈ ഗോളങ്ങൾ ചൂടിനെ വെടിയുന്ന ക്രമത്തിനു മേൽപാട് ഒരു പാടപോലെ ഘനമായും ഉൾവശം ചൂടുള്ളതായും തീരുന്നതുകൂടാതെ ഉപരി വാതകരൂപമായി നേർത്ത ആകാശമണ്ഡലം ഉണ്ടാവുന്നു. ഈ ആകാശമണ്ഡലം ചൂടിനേയും വെളിച്ചത്തേയും ഗ്രഹിക്കുകയും ജീവികളെസർസ്ധാരണം ചെയ്യുന്നതിനു ശക്തമാകുയും ചെയ്യുന്നു. നമ്മുടെ ഭൂമിയുടെ അവസ്ഥ ഇതാകുന്നു.

മറ്റുള്ള ഗ്രഹങ്ങളുടെയും ഇദാനീന്തനസ്ഥിതി ഇതാണെന്നു ഭ്രമിക്കരുത്. ഓരോന്നിന്റെയും അവസ്ഥാഭേദങ്ങൾ ഭിന്നങ്ങളാകുന്നു. വ്യാഴത്തിനു ഇപ്പൊഴും ഭൂമിയേക്കാൾ ചൂട് ഏറുകയാൽ ഏതാനും സ്വയം പ്രകാശത്വമുണ്ടെന്നും അതിന്റെ വ്യോമമണ്ഡലത്തിൽ പദാർത്ഥങ്ങൾ വാതകരൂപമായിരിക്കുന്നു എന്നും അനുമാനിക്കപ്പെട്ടിരിക്കുന്നു. ഭൂമിയുടെ വ്യോമമണ്ഡലത്തിൽ ഇവ ഘനീഭവിച്ച് ഘനമായും ജലമായുമുള്ള പദാർത്ഥങ്ങളാകത്തക്കവണ്ണം ചൂടുകുറഞ്ഞിരിക്കുന്നു കുഴൽകണ്ണാടിയിൽക്കൂടി വ്യാഴത്തെ നോക്കിയാൽ അതു ഘനാഘനങ്ങളാൽ ആവൃതമായി കാണപ്പെടുന്നു. അതിലുള്ള ജലം മിക്കവാറും ആവിയായിരിക്കുന്നതായി ഗണിക്കേണ്ടീരിക്കുന്നു. നേരേമറിച്ചു ചൊവ്വായിൽ ജലാംശം വളരെ കുറഞ്ഞിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/575&oldid=168664" എന്ന താളിൽനിന്ന് ശേഖരിച്ചത്