ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആശ്ചര്യമായ ഒരു സംഗതി എന്തെന്നാൽ, വായുമണ്ഡല ത്തിൽ ഉയരുന്തോറും ഇപ്രകാരം ശൈത്യം കണ്ടുവരാറുണ്ട്. അ തുകൊണ്ട് ആകാശമാർഗ്ഗത്തിൽ പൊങ്ങുമ്പോഴും സമുദ്രത്തിൽ കീ ഴ്പോട്ട് ഇറങ്ങുമ്പോഴും തണുപ്പ ക്രമേണ വർദ്ധിച്ചു വരുന്നു. ഖനിക ളിൽ ഇതിന്നു വിപരീതമായിട്ട് അടിയിലേക്കു പോകുന്തോറും ഉ ഷ്ണം ക്രമേണ വർദ്ധിക്കുകയാണ് ചെയ്യുന്നത്.

 കരയിൽ സമൃദ്ധിയായി കണ്ടുവരുന്ന സസ്യവർഗ്ഗം സമുദ്രത്തി

ന്റെ അടിത്തട്ടിൽ തീരെ ഇല്ല എന്നാണ് തോന്നുന്നത്. എന്തു കൊണ്ടെന്നാൽ സസ്യങ്ങൾ വളരുന്നതിന്നു സൂര്യരശ്മി അത്യാവശ്യ മാണ്. അതുകൊണ്ട് അപാരമായി അന്ധകാരം സ്വരൂപിച്ചു നി ശ്ശബ്ദമായി കിടക്കുന്ന ഈ താഴ്വരകളും സമഭൂമികളും സന്ന്യാദിക ളെ സംബന്ധിച്ചേടത്തോളം കേവലം നിർജ്ജീവപ്രദേശങ്ങളെന്നു തന്നെ വിചാരിക്കണം. ഭയങ്കരമായ ഈ ശൂന്യസ്ഥലങ്ങളിൽ യാ തൊരു പ്രകാരേണയുള്ള ജീവജാലങ്ങൾ വസിക്കുമെന്നു വിചാരിക്ക കൂടി പ്രയാസം. എന്നാൽ ഈ പ്രദേശത്തെ സമ്പ്രദായങ്ങളെപ്പ റ്റി ഇരുപതുകൊല്ലത്തോളം പരിശോധന നടത്തിനോക്കിയതിൽ മൃഗബാഹുല്യം പെരുത്തു കോടാനകോടി ജീവികളുടെ ആവാസ സ്ഥലമായിട്ടാണ് കണ്ടത്. കടലിന്നുപരിസ്ഥിതമായിരിക്കുന്ന വാ യുവിന്റെ ഭാരംമാത്രമേ വെള്ളത്തിന്റെ മേൽഭാഗത്തുള്ളൂ. ഇത് ഒ രു ഇഞ്ച് സമചതുരത്തിൽ പതിനഞ്ചു റാത്തലോളം പോരും. എ ന്നാൽ വെള്ളത്തിന്നു വായുവിനേക്കാൾ തുലോം ഖനം കൂടുമല്ലൊ. മുപ്പത്തിമൂന്നു അടിയോളെം പൊക്കമുള്ള ഒരു ജലരാശി നാല്പത്തഞ്ചു നാഴികയോളം മേല്പോട്ടുയർന്നുകിടക്കുന്ന വായുവിനോടു സമമായ ഭാ രത്തെ പ്രയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഏകദേശം ൧൨,൦൦൦ അ ടിയോളം ആഴത്തിലുള്ള ജലാശയം ഒരു ഇഞ്ച് സമചതുരത്തിലുള്ള സ്ഥലത്ത് രണ്ടര ടൺ(൧ ട=൨൨൪ റാത്തൽ) ഭാരം പ്രയോ ഗിക്കുന്നു കണക്കുകൊണ്ടറിയാമല്ലൊ. ഈ ഭാരവും, പതി നഞ്ചു റാത്തൽ ഘനവും ഏകദേശം താരതമ്യപ്പെടുത്തിനോക്കാവു

ന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/582&oldid=168671" എന്ന താളിൽനിന്ന് ശേഖരിച്ചത്