ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൦ രസികരജ്ഞിനി [പുസ്തകം ൩

ണ്ടുകൂടാത്തവർ ഈ കൂട്ടത്തിൽ മുമ്പിട്ടുനില്ക്കാതിരിയ്ക്കയില്ല. ഇങ്ങിനെ തിരഞ്ഞുനോക്കുന്നതായാൽ മാനസികഹിംസക്കാരെപ്പലരേയും കാ ണാം.

         ഇനി   വാക്കുകൊണ്ടുള്ള    ഹിംസയേപ്പറ്റി    ആലോചിക്കാം.

മനസ്സിന്നു ക്ഷോഭം തട്ടുമ്പോൾ വാക്കുകൊണ്ടും പരപീഡനംചെ യ്യുന്ന സാധാരണ ജനങ്ങളാണ് ലോകത്തിൽ മുക്കാലേഅരയ്ക്കാലും, അല്ലാ മുഴുവനും, എന്നുതന്നെ പറയാം. അതിരിക്കട്ടേ, അനാവശ്യ മായിട്ടും അകാരണമായിട്ടും വാക്കുകൊണ്ടു പരഹിംസചെയ്യുന്ന കൂ ട്ടരിൽ പ്രധാനസ്ഥാനം കൊടുക്കേണ്ടത് 'നസ്യം' പറയുന്ന വിരു തന്മാർക്കാണ് . മുൻപറഞ്ഞ ദുർമ്മന്ത്രവാദികൾക്കെന്നപോലെ ഇ വക്കിതൊരുപജീവനമല്ലെങ്കിലും വലിയ വിനോദമാകയാൽ ഒരുവ നേക്കണ്ടാൽ ഈ വാഗ്വജ്രം തരംനോക്കി പ്രയോഗിക്കാതിരുന്നുകൂ ടാ. ദുർമ്മന്ത്രവാദികൾ അവർക്കു വല്ലതും ലാഭമുണ്ടെങ്കിലല്ലാതെ അ വരുടെ പ്രയോഗംചെയ്‌വാൻ മടിക്കും. ഇവർക്കതുമില്ല. മറ്റൊരു പണിയില്ലാത്ത സമയത്തൊക്കെ ഇതാണൊരു വ്യാപാരം . കേട്ടു നില്ക്കുന്നവർക്കുംകൂടി ഇതിന്റെ ഫലം പങ്കിട്ടുകൊടുക്കത്തക്കവണ്ണം അത്ര ഔദാർയ്യമുള്ളവരാണെന്നു മറ്റൊരു മെച്ചവും ഇവർക്കുണ്ട്. ഈ കൂട്ടരേപ്പോലെയല്ലെങ്കിലും ചില ദുരാലോചനക്കാരും ഏഷണിക്കാ രും മറ്റും ഒട്ടും താന്നവരല്ല . അവർ ഗൂഢമായി മന്ത്രിക്കമാത്രം ചെയ്തുംകൊണ്ടു പലർക്കും പലവിധം ഉപദ്രവം തട്ടിക്കുന്നതു വിചാ രിച്ചുനോക്കിയാൽ തന്നെ ആശ്ചർയ്യംതോന്നും. ശാപങ്ങൾ ശകാര ങ്ങൾ ഈ വകയൊക്കെ വാക്കുകൊണ്ടുള്ള ഹിംസകളാണല്ലൊ. ചി ല അപരിഷ്കൃതനീചജനങ്ങൾ , വിശേഷിച്ച് അവരുടെ സ്ത്രീകൾ, തുച്ഛകാരണളിൽവെച്ചു പരസ്പരം പ്രയോഗിക്കുന്ന തെറിവാക്കു കൾ അവർക്കു കേട്ടുശീലമാണെങ്കിലും വെറുതെ വഴിപോകുന്നവർക്കു പോലും ഉപദ്രവം തട്ടുന്നവയാണെന്നു പലർക്കും അനുഭവമുണ്ടായി രിക്കാം. വാക്കുകൊണ്ടുള്ള ഹിംസയും വിസ്തരിച്ചാൽ അവസാനി ക്കുന്നതല്ല.

ഇനി ശരീരങ്കൊണ്ടുള്ള ഹിംസയെപ്പറ്റി വിചാരിക്കാം . ശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/61&oldid=168676" എന്ന താളിൽനിന്ന് ശേഖരിച്ചത്