ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

616 രസികരഞ്ജിനി [പുസ്തകം ൩

അമ്മ-വീട്ടിന്നും നാട്ടിന്നും നന്നാല്ലാത്തവൻ മറുനാട്ടിൽ ചെന്നാലും 'സസേമിര" എന്നു ഞാനന്നുതന്നെ പറഞ്ഞിട്ടില്ലെ പണമയക്കാഞ്ഞാൽ ഒരു തെറ്റുമില്ല. എന്തൊരു ചിലവാണ്? മകൾ - മതിരാശിയിൽ 'ടീപ്പാട്ടി'യും മറ്റും വേണ്ടിവരും. അതു കൊണ്ടു ചിലവു കുറെ കൂടുതൽ വന്നേക്കാം. അമ്മ - പോടി! ആരും അറിയാത്ത ചിലവല്ല അത് . തീപ്പെട്ടി മൂന്നുശില്ലിക്കു രണ്ടെണ്ണം ഇവിടെത്തന്നെ കിട്ടും, അതൊക്കെയാണോ അധികച്ചിലവ്? മകൾ - തീപ്പെട്ടിയല്ലാ 'ഗാർഡൻ പാട്ടി ' അമ്മ - എന്നാൽ ശരി.അവനെ ഇവിടെ പലഹാരം തീറ്റി മുടിച്ചത് ആച്ചാപ്പാട്ടിയായിരുന്നു. അവിടെ മറ്റൊരു പട്ടിയായി. ഈ മൊട്ടച്ചികളില്ലാത്ത ദിക്കില്ലെന്നുണ്ടോ! ചേട്ടകൾ പറന്നെത്തുന്ന വകയായിരിക്കും.അതാണ് ഗരുഡൻ, കൂമൻ, എന്നൊക്ക പേരിടുന്നത്. മകൾ -അനാവിശ്യമായി വല്ലവരേയും ചീത്ത പറയരുത്, അത് ഒരു പെട്ടിയും പാട്ടിയുമല്ല, സ്നേഹിതന്മാരെ സല്ക്കരിക്കാനുള്ള ഒരു യോഗമാണ്.‌ അമ്മ- നല്ലയോഗം! മുടിഞ്ഞു തീപ്പാട്ടനുള്ള യോഗമാണ് , പലഹാരത്തീറ്റിക്കുള്ള യോഗം 'കേമുദ്രു' തന്നെ. ഈ യോഗമുള്ളതു കൊണ്ടാണ് അദ്ദേഹത്തിനു കണ്ടു കൂടാത്തത്. ഗംഗാസ്നാനം ചെയ്താലും അതു വിട്ടുപോകുന്നതല്ല. പിന്നെ നീയെന്തിനാ തലകാഞ്ഞു ബുദ്ധിമുട്ടുന്നത്. അഥവാ നേരെയായാൽ തന്നെ നിന്റെ മോഹം ഞാനുള്ളകാലം സാധിക്കില്ല.അതിന്നു ഞാതന്നെയാണ് ബ്രഹ്മാവ്. മകൾ - എന്നാൽ എന്നെ സരസ്വതിയാക്കിയാൽ ഞാൻ ലോകത്തിലുള്ള സ്ത്രീകളെ മുഴുവനും ബി.എ. പാസ്സാക്കാമായിരുന്നു. അമ്മ- നിന്റെ കണ്ടങ്കുടുങ്ങിയെ നീയ്യെന്താക്കും? മകൾ - അമ്മയ്ക്കു ഭ്രാന്തുണ്ടോ? ഇനിക്കു തോന്നിയതാകും.

അമ്മ- അതുതന്നെയാണ് ഞാൻ സമ്മതിക്കില്ലെന്നു പറഞ്ഞത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/615&oldid=168680" എന്ന താളിൽനിന്ന് ശേഖരിച്ചത്