ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧) ബോധം വന്ന ഭൂതം 621

ത്താരുടെ ഒന്നാമത്ത സ്വനേഹിതനായി വിചാരിക്കാതിരിക്കയില്ല ല്ലൊ. പിന്നീടുള്ള സംസാരം കൊണ്ട് മൂത്താർ കാര്യം തുറന്നു പറഞ്ഞു. ടിക്കറ്റു വാങ്ങുന്നതിനു ഒരു മോതിരം ഊരി കൊടുത്തു. തന്റെ പേരും വിലാസവും പറഞ്ഞു. നാടകത്തിൽ വന്നു മോതിരം തിരിയെ വാങ്ങിച്ചുകൊള്ളമെന്നു പറഞ്ഞു വിദ്യാർത്ഥി അടുത്തുള്ള സത്രത്തിലേക്കു വണ്ടി കയറി. പിന്നാലെ തന്നെ ൪ കുതിരകളെ പൂട്ടീട്ടുള്ള ഒരു വണ്ടിയിൽ ആ യുവാവ് കയറി തന്നെ മുമ്പിട്ടു പോകുന്നതും മൂത്താർ കണ്ടു. * * * *

അന്തിപ്പിച്ച തെണ്ടി അത്താഴം കഴിച്ചു നടക്കുന്ന ചിലന്വാണ്ടികളിലൊരുവൻ അനന്തൻ മൂത്താരുടെ വീട്ടിൽ ഒരു ദിവസം രാത്രി പിച്ചയ്ക്കായി ചെന്നു. വളരെ നേരം നിലവിളിച്ചിട്ടും ആരും പുറത്തു വരുന്നില്ലെന്നു കണ്ടപ്പോൾ പിച്ചക്കാരൻ പടിക്കലിരുന്ന് പാടി തുടങ്ങി. വാസനക്കാരനായ പിച്ചക്കാരന്റെ പാട്ടു മാളികയിൽ വായിച്ചു കൊണ്ടിരുന്ന ആനന്ദത്തിനു വളരെ സുഖപ്രദമായി തോന്നി. ആനന്ദം വായന നിർത്തി പാട്ടിൽ മനസ്സു വച്ചു കൊണ്ടിരുന്നു.' നല്ല കണ്ഠാ, അതിവാസന, താളം, ലേശം പിഴക്കുന്നില്ല. ഒരു പിച്ചക്കാരൻ ഇങ്ങനെ പാടുന്നതത്ഭുതം തന്നെ' എന്നു തന്നത്താൻ പറഞ്ഞുകൊണ്ടു ജനാലയുടെ അടുത്തു ചെന്നു നിന്നു. പിച്ചക്കാരന്റെ ഓരോ പാട്ടും അവസാനിക്കുന്നത് , 'ആനന്ദത്തങ്കമനന്തപ്രഭുവുക്കും അംഗുലീയം പാർത്തു വന്ദിക്കുന്നേൻ ' എന്നായിരുന്നു. എന്തിനേറെ പറയുന്നു, കണ്ടം കുടുങ്ങിമൂത്താരുകാഞ്ചീപുരത്തെ ഒരു നാടകക്കാത്തിയെ കണ്ടു ഭ്രമിച്ചു കൈയിലുണ്ടായിരുന്ന പണ്ടങ്ങളെല്ലാം അവൾക്കുകൊടുത്തു പൂർവ്വസ്മരണ വിട്ടു അവളുടെ ദാഥനായി തീർന്നിരിക്കുന്നു. എന്നാണ് പാടിയതിന്റെ ആകെപാടെയുള്ള താല്പര്യം. പാട്ടിന്റെ സാരവും രസികത്വവും ആനന്ദത്തിന് ഉള്ളിൽ ത്തട്ടി. പിച്ചക്കാരനോട് ഈ പാട്ടിന്റെ കാര്യത്തെക്കുറിച്ചുള്ള ചിലതെല്ലാം ചേദിക്കുവാനായി ആനന്ദം ഒരു മെഴുതിരിവിളക്കുംകൊണ്ടു ചോട്ടിൽവന്നു കതകു [തുറന്നു. പിച്ചക്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/620&oldid=168686" എന്ന താളിൽനിന്ന് ശേഖരിച്ചത്