ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

622 രസികരഞ്ജിനി (പുസ്തകം ൩

രൻ 'മഹാലക്ഷ്മി ! പിച്ചകൊടുക്കതായെ 'എന്നു പറഞ്ഞതും വിളക്കു കണ്ടപ്പോൾ അടുത്തു ചെന്നു.

കീറിപറിഞ്ഞു നാറിപ്പുളിച്ച തുണികൊണ്ടു വലിയ വളവു സത്തഃലക്കെട്ടാ, നാലാക്കി മടക്കി ചുമലിലിട്ടുള്ള കമ്പിളിയും, ലക്ഷോപ ലക്ഷം തുന്നലുള്ള തോൾ സഞ്ചിയും അരയിൽ ചുറ്റിയ മലിന വസത്രവും, പൊണ്ണൻ വടിയും, കഞ്ചാവുങ്കടുക്കയും കണ്ടപ്പോൾ ആനന്ദത്തിനു പിച്ചക്കാരനോടൊന്നും ചോദിക്കാൻ മനസ്സു വന്നില്ല. ഇതിനിടയിൽ പിച്ചക്കാരൻ ആനന്ദത്തിനെ ഒരു നോക്കു കണ്ടു. അയ്യാൾ സഞ്ചിയിൽ നിന്ന് ഒരു പൊതിയെടുത്തഴിച്ചുകൊണ്ട് 'മഹാലക്ഷ്മി അന്തദീപത്തെ ചിത്തെ അങ്കെ വയ്യുങ്കൊ' എന്നു പറഞ്ഞു

ആനന്ദം : 'ഇല്ല ഇവിടെയിരുന്നു കഞ്ചാവു വലിപ്പാൻ പാടില്ല. നിനക്കു പിച്ച തന്നേക്കാം ' എന്നു പറഞ്ഞ് ആനന്ദം അകത്തേക്കു കടക്കുന്നതുകണ്ട് പിച്ചക്കാരൻ 'തായെ, ഒരു ഉതവിയാനതു ശെയ്യുങ്കൊ. നേക്കു അനന്തൻ മൂത്താരുടെ ഊടാനതു ശൊല്ലിക്കൊടുക്കാത്താൽ പോരും. പിച്ച വേണ്ടാം. '

ആനന്ദം - എന്തിനാണത്?ഇതുതന്നെയാണ് വിട.

പിച്ചക്കാരൻ- ആനാൽ ആനന്ദം എംക്ര സുശീല ഇശ്വരാധീനം പെറ്റുക്കൊണ്ടിങ്കത്താനിരുക്കിരാരാ.

ആനന്ദം മറുപടി പറയുന്നതിന് മുമ്പ് ഒരു കതകു ചതുറക്കുന്നതിന്റെ കറ കറ ശബ്ദവും പൂ ഫൂ! ജോടിയൊപ്പിച്ച് ആട്ടും കേട്ടു. മുത്തിയുടെ രൂപം പ്രത്യക്ഷപ്പെടുകയും ചെയ്തു .

മുത്തി - എട കോമാട്ടി ആനന്ദം പെറ്റുകൊണ്ടിരിക്കുന്നുണ്ടെന്നൊ.എട വടുക!പെണ്ണുങ്ങൾ ഭർത്താക്കന്മാരില്ലാതെ പ്രസവിക്കുന്നതു നിങ്ങടെ ഇടയിലാണ്. അധിക പ്രസംഗം പറഞ്ഞാൽ ആട്ടി കണ്ണു പെട്ടിയ്ക്കും. കടക്ക് പടിപുറത്ത!

ഇങ്ങിനെ ഇടിയും മഴയും പോലെ ആ മുത്തിയുടെ ആട്ടും ശകാരവും കേട്ടു പുറത്തെടുത്തിട്ടുള്ള സാമാനങ്ങൾ പരിഭ്രമിച്ചു വാരി സഞ്ചിയിലിട്ടു പിച്ചക്കാരൻ ജീവനും കൊണ്ടു പടി കടന്നു. 'നീരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/621&oldid=168687" എന്ന താളിൽനിന്ന് ശേഖരിച്ചത്