ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧) ബോധംവന്നഭൂതം 627

മുത്തി - ഇപ്പോൾ വിവാഹം ചെയ്യാൻ പോകുന്ന ആളെല്ലെ?

ആനന്ദം - എം.എ പാസ്സായ ആ യുവതി എവിടെയാണ് ഇനിക്ക് കാണാൻ വൈകി.

മൂത്താർ - രാത്മു എം.എ യുവതിയല്ല യുവാവാണ്.

മുത്തി - രത്നം മകനാണെന്നല്ലേ പറഞ്ഞത് ?

മുതലി - ഇനിക്ക് മകുനും അവളും രത്നംതന്നെ. കുട്ടികൾ വരുന്നുണ്ടെന്നു തോന്നുന്നു. വണ്ടി വരുന്ന ശബ്ദം കേൾപ്പാനുണ്ട് എന്നു പറഞ്ഞ് മൂത്താരുംമുതലിയാരും കൂടി പൂവട്ടിൽ പൂമുഖത്തെത്തിയപ്പോൾ വണ്ടിയിൽ നിന്നും എറങ്ങി വരുന്ന ഒരു ദാസി അവരെ ഉപചരിച്ച് മാളികയിലേക്കു കയറിചെന്നു. ആനന്ദത്തേക്കാൾ അരമാറ്റ് സൌദര്യം ആ സ്ത്രീയ്ക്കുണ്ടെന്നു മുത്തിയ്ക്കു തോന്നി. ആനന്ദം ഇരുന്നേടത്തു എഴുനില്ക്കുന്നതു കണ്ട്,ദാസി , അതി വിനയം മതി. ആനന്ദത്തിന്റെ വർത്തമാനം അച്ഛൻ പറഞ്ഞുധരിച്ചിട്ടുണ്ട്. വേണ്ട വിധം സല്ക്കരിക്കുവാൻ സാധിക്കാത്തതിനെ പറ്റിവ്യസനിക്കുന്നു.

ആനന്ദം - അച്ഛനു ഇങ്ങിനെ ചില ബന്ധുക്കളുണ്ടെന്ന് ഇതുവരെ എന്നോട് അദ്ദേഹം പറഞ്ഞില്ലല്ലൊ എന്നു വിചാരിച്ച് ഇനിക്കും വ്യസനമുണ്ട്. പക്ഷേ എന്റെ വ്യസനം ഇപ്പോൾ തീർന്നു.

ദാസി - അച്ഛൻ ആഭാസമായ ഒരു വിവാഹത്തിനു വട്ടം കൂട്ടി കഴിഞ്ഞു. അതു ബാക്കിയാക്കി കലാശിപ്പിക്കേണ്ടത് ആനന്ദമാണ്. ഇനി നമ്മൾ രണ്ടാണെന്നുവിചാരിക്കരുത്. അച്ഛന്റെ അത്യാഗ്രഹത്തോടു കൂടിയ എന്റെ അപേക്ഷ സ്വീകരിച്ചതിൽ ഇനിക്കു വളരെ സന്തോഷമുണ്ട്. വർത്തമാനം ഇനി സാവധാനത്തിൽ പറയാം. നേരവുമായി അതുകൊണ്ടു കല്യാണപ്പന്തലിൽ കയറുവാനുള്ള കോപ്പുകൂട്ടുകയല്ലെ?

മുത്തി - അതു മാത്രം പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. ഈ അണിഞ്ഞിട്ടുള്ള ആഭരണങ്ങൾ തന്നെ അധികമാണത്രെ. പലത്തരത്തിലായി ൫ പെണ്ണുങ്ങൾക്കു വേണ്ടുന്ന പണ്ടങ്ങൾ അവൾക്കുണ്ട്. പക്ഷെ കൊട്ടിക്കാണ്മാൻ യോഗം മനുഷ്യർക്കാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/626&oldid=168692" എന്ന താളിൽനിന്ന് ശേഖരിച്ചത്