ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

630 രസികരജഞിനി

ഹൂർത്തത്തിൽ ഇവിടെ വച്ചുതന്നെ കഴിഞ്ഞാൽ കൊള്ളാമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് മഹാജനങ്ങൾ മംഗളാശംസ ചെയ്പാൻ പ്രാർത്ഥിക്കുന്നു. എന്നു വിളിച്ചറിയിച്ച് മാന്യസ്ഥാനത്തലങ്കാരഭൂതനായ രാത്മു എം . എ. അവർകളെ എതിരേറ്റു കൊണ്ടുപോയി രംഗത്തിൽ നിർത്തി.ആളെ വെളിച്ചത്തു കണ്ടപ്പോൾ , മുത്തി - അതു കണ്ടങ്കുടുങ്ങിയല്ലേ ? മൂത്താർ - ഓഹോ ! ആണും പെണ്ണുമറിയാത്ത ആ ശപ്പൻ തന്നെ ആനന്ദം - കഷ്ടം ! മനുഷ്യരായാൽ മാനവും നാണവും വേണം. കണ്ടങ്കുടുങ്ങി ദാസിയുടെ വല്തുകൈ തൊട്ടപ്പോൾ അവൾമറ്റേ കൈകൊണ്ടു തന്റെ കചഭാരം ഒന്നു തലോടിയതു കണ്ട് കണ്ണും കരയും കാണാതെ കണ്ടൻ ഒരു ഗാഢശ്ലേഷം ചെയ്ത് ഉടനെ വിട്ടു പിന്നാക്കം മാറി. കുട്ടിമൂത്താർ തന്റെ മാറിൽ തറച്ചിട്ടുള്ള പ്രിയതമയുടെ മുലമോട്ടു വലിച്ചെടുത്തു. ചോര ധാരയായൊഴുകുന്നതു സദസ്യർ കണ്ടു. ദാസി മുല കഴക്കുന്നു എന്നു പറഞ്ഞ് റൌക്ക വലിച്ചുകീറി. മുലക്കിണ്ണം രണ്ടും താഴെ വീണു. തല തട്ടിക്കൊടഞ്ഞപ്പോൾ വാർമുടിയും ചൂഡാമണിയും ദൂരെത്തെറിച്ചു. 'ആനന്ദത്തങ്കമനന്തപ്രഭുവുക്കും അംഗുലീയം പാർത്തു വന്ദിക്കുന്നേൻ ' എന്നു പാടി സദസ്യരെ തൊഴുത് തിരിഞ്ഞുനിന്നു. സ്റ്റേഷനിൽ വചു തന്നെ മോതിരത്തിന്റെ കണക്കുപരഞ്ഞു തീർന്നിട്ടുവേണം ഇവനെ വിട്ടയക്കാൻ എന്നു ദാസിയും പിച്ചക്കാരനുമായ മുതലിയാരുടെ മകൻ രത്നം ബി. എ. കിങ്കരന്മാരോടാജ്ഞാപിച്ചു . കണ്ടം കുടുങ്ങിയേയും കൊണ്ട് മുതലിയാരും മകൻ രത്നവും മൂത്താരും മറ്റും ഇരിക്കുന്നേടത്തേക്കുചെന്നു . ആനന്ദത്തിന്റെ ബുദ്ധിക്ഷയം തീർക്കുവാനായി മൂത്താർ ഒരു കഥ പറഞ്ഞു.

ഒരു മുതലാളിയുടെ ശമ്പളക്കാരൻ രത്നവ്യാപാരം ചെയ്തു വരും വഴി ഒരു ദിവസം രാത്രി ഒരു പിശാച് പച്ചക്കുട്ടിയെ കൊല്ലുവാൻ ഭാവിക്കുന്നതു കണ്ടു ലഹളകൂട്ടി . അയ്യോ ! ഭൂതം എന്നു നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/629&oldid=168695" എന്ന താളിൽനിന്ന് ശേഖരിച്ചത്