ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഭിപ്രായങ്ങൾ

 ൧. രസികരഞ്ജിനിക്കു പ്രായത്തിനു തക്കവണ്ണം പ്രൗഡതയും ആസ്വാദതയും വർദ്ധിച്ചു വരുന്നതായി കാണുന്നതിൽ സന്തോഷിക്കുന്നു . 
                                                                           മലയാള മനോരമ

൨. ക്രമത്തിലും യോഗ്യതയിലും നടക്കുന്ന ഈ മാസിക കേരളകുടുംബത്തിലെ സമുദായസ്വത്തായിട്ടു തീരുമെന്നും വിദ്യാസമ്പന്നന്മാരുടെ സഹായം കൊണ്ട് ഈ മാസിക യഥാർത്ഥത്തിൽ രസികരഞ്ജിനിയായിത്തന്നെ വളരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

                                                                      കേരളസഞ്ചാരി 

൩.വിദ്യാർത്ഥികൾക്കും രാജാവിനും ന്യായാധിപനും ഗ്രഹനാഥനും കവിതക്കാരനും എന്നുവേണ്ട അരസികന്മാർക്കെല്ലാവർക്കും വായിച്ചു രസിക്കേണ്ട മാസിക ഇതൊന്നു മാത്രമേ ഉള്ളൂ........ഉൽകൃഷ്ട പരീക്ഷാവിജയികളായി കേരളത്തിലുള്ള എല്ലാ മാന്യന്മാരും ഇതിലേയ്ക്ക് ലേഖനസഹായം ചെയ്യുന്നുണ്ടെന്നുള്ളതു വളരെ ആശ്വാസജനകംതന്നെ .ഓരോ ലക്കങ്ങളും ഒന്നിനോടൊന്നു കിടപ്പിടിക്കുവാനാണെന്നു തോന്നും വണ്ണം മേന്മയെ പ്രാപിച്ചുവരുന്നതുപോലെ തന്നെ ഓരോ ലക്കങ്ങളിലും ചേർത്തു വരുന്ന വിഷയങ്ങളും അഹമഹമികയാ കണ്ടുവരുന്നത് ഈ മാസികയ്ക്കുള്ള പ്രത്യേക ഒരു വിശേഷഗുണമാകുന്നു .

                                                                          വിദ്യാഭിവർധിനി 

൪.ഇതു ക്രമേണ തന്റെ നാമധേയത്തെ ഉത്തരോത്തരം അന്വർത്ഥമാക്കി വരുന്നതിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു . . .' രസികരഞ്ജിനി 'രസികരഞ്ജി നിയായിട്ടുതന്നെയാണ് പ്രകാശിക്കുന്നത് .

                                                                           സുഭാഷിണി.

‌ ൫.വായിച്ചു ഗ്രഹിക്കത്തക്കതും രസിക്കത്തക്കതും ആയ അനവധി ഉപന്യാസങ്ങൾ പ്രസിദ്ധം ചെയ്തു വരുന്ന മാസിക രസികരഞ്ജിനിയാണെന്ന് ഉറപ്പായി പറയുന്നതിൽ ഞങ്ങൾ മടിക്കുന്നില്ല .

                                                                              സത്യവാദി

൬. നല്ല എഴുത്തുകാർ സഹായിക്കാനുണ്ടെങ്കിൽ പത്രത്തേയോ മാസികയേയോ നന്നാക്കാനെന്തു പ്രയാസം ?

                                                                            സുജനാനന്ദിനി 

൭. രസികരഞ്ജിനി പ്രായം ചെല്ലുന്തോറും നല്ല സ്ഥിതിയെ പ്രാപിച്ചുവരുന്നതായി കാണുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു .

                                                                                  കേരളമിത്രം 

൮. ഇതു പ്രൗഢങ്ങളായ ഗദ്യപദ്യകൃതികളെക്കൊണ്ട് ഉപര്യുപരി വിജയപദത്തെ പ്രാപിച്ചു കാണുന്നതിൽ ഞങ്ങൾക്കു നിർവ്യാജമായ സന്തോഷമാണുള്ളത് .

സത്യനാദം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/634&oldid=168701" എന്ന താളിൽനിന്ന് ശേഖരിച്ചത്