ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ജപ്പാൻകാരും അവരുടെ ചക്രവർത്തിയും 635

എന്നാൽ പ്രത്യേകിച്ച് ആ ജാതിക്കാരുടെ വിസ്മയജനകങ്ങളായ അനേക ഗുണങ്ങളിൽവെച്ച് ആ അവസരത്തിൽ ജനങ്ങളുടെ അഭൂതപൂർവമായ പ്രശംസയ്ക്ക് അവരെ പാത്രമാക്കിതീർക്കുവാൻതക്കവണ്ണം പുറത്തേക്കു പ്രകാശിച്ച് ഒരു വിശേഷഗുണം അവരുടെ സദാചാരതല്പരതയാകുന്നു. ഈ ഗുണമാണ് അവരെക്കുറിച്ച് യൂറോപ്യന്മാർക്കു തോന്നുന്ന ഒരു ബഹുമാനത്തോടുകൂടിക്കലർന്ന് അസൂയയ്ക്കു അല്പം ശക്തികൂടുവാൻ ഇടയാക്കിത്തീർത്തിട്ടുള്ളത്. യുദ്ധത്തിൽ തങ്ങളുടെ ന്യായമായ കാര്യസാദ്ധ്യത്തിനുവേണ്ടി ഏല്പിക്കാതിരിപ്പാൻ നിവൃത്തിയില്ലാത്ത കഷ്ടനഷ്ടനഷ്ടങ്ങളും അസൌകര്യങ്ങളും അല്ലാതെ മറ്റു യാതൊരു ദോഷവും യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെ നിവാസികൾക്കെന്നു വേണ്ട, ശത്രുക്കൾക്കുകൂടി ചെയ്യാതെ ആർദ്രമനസ്സോടുകൂടി അവർ ഈ ഘോരയുദ്ധം നടത്തിവരുന്ന സമ്പ്രദായവും, എന്നാൽ ശത്രുക്കളെ അമർച്ചചെയ്യുന്ന വിഷയത്തിൽ അവരെ കൂട്ടംകൂട്ടമായി യൂദ്ധക്കളത്തിൽവെച്ചു നശിപ്പിക്കുവാൻ വേണ്ടി അതിന്നുമാത്രം പ്രദശിപ്പിക്കുന്നതും സർവോൽകൃഷ്ടമായ കർത്തവ്യകർമ്മജ്ഞാനത്തിൽനിന്നു ജനിക്കുന്നതും ആയ ആ നിർദ്ദാക്ഷിണ്യവും അതിനോടു സർവഥാ യോജ്യമായവിധത്തിൽ മേൽ പ്രകാരമുള്ള കർത്തവ്യജ്ഞാനത്തിൽനിന്നുതന്നെ ജനിക്കുന്ന വേറൊരു ഗുണമായ അമാനുഷധൈര്യത്തിന്റെ ഒരു വകഭേദമായി പറയേണ്ടതായ ആത്മനാശത്തിലേക്കുള്ള ആ അനാദരവും, നാഗരികത്വത്തിന്റേയും പരിഷ്കൃതസമ്പ്രദായങ്ങളുടെയും പരമകാഷ്ഠയെ പ്രാപിച്ചുനിൽക്കുന്നവരാണെന്നും മിഥ്യാഗർവ് നടിക്കുന്നവരായ യൂറോപ്യന്മാരെ എത്രത്തോളം ലജ്ജിപ്പിച്ചിട്ടുണ്ടെന്നു പറയാൻ പ്രയാസം. രാജ്യപ്പരപ്പുകൊണ്ടും ജനബാഹുല്യംകൊണ്ടും മുതലെടുപ്പുകൊണ്ടും തങ്ങളെക്കാൾ എത്രയോ ഇരട്ടിവലിപ്പമുള്ള ഒരു കോയ്മയോടു യുദ്ധംനടത്തി സകലരണാങ്കണങ്ങളിലും പ്രശംസാർഹമായ വിജയപരമ്പരകൾ നേടിക്കൊണ്ടുപോന്ന ഇവർ കഴിഞ്ഞ മേയ്‌മാസാവസാനത്തിൽ കൊറിയൻ ഇടക്കടലിൽവെച്ചു റഷ്യൻകൊയ്മയുടെ നാവികബലം മുവുവനും അഡ്മിറൾ ടോഗോ ഒരടിക്ക് നാവാശേഷമാക്കിയ വർത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/648&oldid=168716" എന്ന താളിൽനിന്ന് ശേഖരിച്ചത്