ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

648 രസികരഞ്ജിനി [പുസ്തകം ൩

ധർമ്മചാരിണിയായ ഏകപത്നിയേ ആകാവൂ എന്നുള്ള വ്രതം ഹിന്ദുക്കൾ വിസ്മരിച്ചതുകൊണ്ട് അവർക്കുണ്ടായിരിക്കുന്ന ദോഷങ്ങൾ അപരിമിതങ്ങളാണ്.

ഓരോ മതവിശ്വാസങ്ങളുടെ പ്രചാരംകൊണ്ട് ഏർപ്പെടുത്തിയിട്ടുള്ള സിദ്ധാന്തങ്ങൾ കാലാന്തരം കൊണ്ടു അർത്ഥശൂന്യങ്ങളായി ഭവിക്കുന്നു എന്നു മേൽപറഞ്ഞ ഉദാഹരണങ്ങൾ കൊണ്ടു വ്യക്തമാകുന്നു. യൂറോപ്പിൽ ക്രിസ്തുമതവും ഇൻഡ്യായിൽ ഹിന്ദുമതം എന്നുനവീനമായ അഭിധാനം സിദ്ധിച്ചിട്ടുള്ള പരസ്പരവിരുദ്ധങ്ങളായ അന്ധവിശ്വാസങ്ങളുടെ ബഹുലത്വവും ജനാചാരങ്ങളെ വശീകരിക്കുകയും അഥവാ ദുഷിപ്പിക്കുകയും ചെയ്യാതെ ഇരുന്നുവെങ്കിൽ, വിവാഹബന്ധത്തിന്നു കല്പിതാർത്ഥം ഒരു വിധത്തിലും അതിന്റെ നടപ്പുവിപരീതമായും, പരിണമിക്കുമായിരുന്നില്ല. ക്രിസ്തുമതാധികാരികളും ബ്രാഹ്മണരും യഥാശക്തി ദുർവ്യയം ചെയ്ത ഉത്സാഹത്തിന്റെ ഫലമാണ് ഇപ്പോഴുള്ളവർ അനുഭവിക്കുന്നത്.

ഒരു പുരുഷനും സ്ത്രീയും തമ്മിൽ അന്യന്മാരെ ഉൾപ്പെടുത്താതെ, ആജീവനാന്തം ചേർന്നിരിക്കുവാൻ ഉപകരിക്കുന്ന കെട്ടുപാടാണ് വിവാഹം. ഈ ഉദ്ദേശത്തെ എത്രത്തോളം സാദ്ധ്യമാക്കുവാൻ കഴിയുമോ, അത്രത്തോളം പ്രാബല്യം വിവാഹബന്ധത്തിന്നുണ്ട്.

എന്നാൽ വിവാഹം ഒരു വെറും ഖരാർ മത്രമാണോ എന്നാലോചിക്കാം. ഞാൻ ഒരു ഭൃത്യനെ നിയമിക്കുന്നതു ഖരാറാണ്. അവൻ എന്നെ അനുസരിക്കണമെന്നു അവനും, അത്രയും കാലം അവനു ശമ്പളംകൊടുക്കാമെന്നു ഞാനും, വാഗ്ദാനം ചെയ്യുന്നു. എന്നെ അനുസരിക്കാഞ്ഞാൽ അവനെ മാറ്റുവാൻ എനിക്കും ശമ്പളം കിട്ടാഞ്ഞാൽ മാറുവാൻ അവനും, സ്വാതന്ത്ര്യമുണ്ട്. അഥവാ കാരണമൊന്നും പറയാതെ അവനെ നീക്കുവാൻ എനിക്കും കാരണം ഒന്നുംകൂടാതെ മാറുവാൻ അവനും അവകാശമുണ്ടായിരിക്കും എന്നാൽ അങ്ങനെ ആണെങ്കിൽ പരസ്പരം നഷ്ടപരിഹാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/661&oldid=168731" എന്ന താളിൽനിന്ന് ശേഖരിച്ചത്