ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

650 രസികരഞ്ജിനി [പുസതകം ൩

നമ്പൂരിമാരുടെ വിവാഹത്തിന് ഈ ലക്ഷണം ചേരുന്നുണ്ട.

ഒരു നമ്പൂരിയുടെ വിവാഹത്തിനുശേഷം ഭാർയ്യ ഭർത്തൃകുടുംബത്തിലെ ഒരംഗാമായിത്തീരുന്നു. മരുമക്കത്തായം അനുസരിക്കുന്ന മലയാളികളുടെ വിവാഹ ത്തിന് ഈ ലക്ഷണം പൂർത്തിയായിട്ടോ ഏകദേശമോ ഉണ്ടോ എ ന്നു ആലോചിക്കാം.

   ഒരു മരുമക്കത്തായ മലയാളിയ്ക്കു ഭാർയെ സംബന്ധിച്ചേട

ത്തോളം എന്തെല്ലാം അവകാശങ്ങളും ബാദ്ധ്യതകളുമാണുളളത്? യഥേഷ്ടം വിവാഹബന്ധം പിരിയുവാനുളള സ്വാതന്ത്ര്യം ദ മ്പതിമാർക്കുണ്ട്. പൂർവ്വകാലങ്ങളിൽ റോമന്മർക്കു ഈദൃശമായ സ്വാതന്ത്ര്യമുണ്ടായിരുന്നു.ഇപ്പോഴും മഹമ്മദീയനായ ഒരു ഭർത്താ വിനു ഏകദേശം ഈ സ്വാതന്ത്ര്യം ഉണ്ട. ക്രിസ്ത്യാനികൾക്കു സകാരണമായും നീതിന്യായകോർട്ടു മുഖേനയും വിവാഹമോചന ത്തിനുളള അവകാശമുണ്ട്. വിവാഹമോചനംഒന്നുകൊണ്ടും പാ ടില്ല എന്നുളള നിർബ്ബന്ധം വിദേശീയന്മാരായ ഹിന്ദുക്കൾക്കും എ ല്ലാബ്രാഹ്മണർക്കും മാത്രമേ ഉളളു. വിവാഹം പിരിയ്ക്കുവാൻ പുരുഷ റാ സ്വാതന്ത്ര്യ മുളളതുപോലെ സ്ത്രീകൾക്കുംകൂടി അനുവദിക്കപ്പെട്ടി ട്ടുണ്ടെന്നും, പക്ഷേ അത് ഇപ്പോഴുളള ഇതരവർഗ്ഗക്കാരേക്കാൾ സ്വ ല്പം കൂടുതലാണെന്നും മാത്രമേ നമ്മുടെമേൽ ദോഷാരോപണം ചെ യ്യേണ്ടിവരുന്നുളളു. ഇതുകൊണ്ടു വിവാഹത്തിന്റെ മുഖ്യമായ ഒരു ഉപകരണം നമ്മുടെ ഇടയിൽ ഇല്ലെന്നു വാദിച്ചുകൂടാ. റോമന്മാരു ടെ കീഴ് നടപ്പതന്നെ നമുക്ക് അനുകൂലമായിരിക്കുന്നു.

 പുനർവിവാഹം ആകാമെന്നുളള ഏർപ്പാടു ഹിന്ദുസ്ത്രീകൾ

ക്കൊഴികെ മറെറല്ലാവർക്കും സമ്മതിക്കപ്പെട്ടിട്ടുളളതാകയാൽ ആയ തു നമുക്ക് ഒരു ന്യൂനതയാണെന്നു പറഞ്ഞുകൂട. എന്നാൽ നമുക്കുളള കുറവു മേൽ ചുണ്ടിക്കാണിച്ചിട്ടുണ്ട. ന മ്മുടെ വിവാഹം വെറും ഖരാറിന്റെ സ്വഭാവത്തെ വഹിക്കുന്നു.

വിവാഹംകൊണ്ടു വധൂവരന്മാരുടെ അവകാശങ്ങൾക്കും ബാദ്ധിത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/663&oldid=168733" എന്ന താളിൽനിന്ന് ശേഖരിച്ചത്