ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

656 രസികരജ്ഞിനി [പുസ്തകം ൩

24.മഴയില്ലൊരുകാറ്റുമില്ലകാറി- ല്ലഴലേറ്റുന്നിടിയില്ലമിന്നലില്ല പുഴപൊങ്ങലുമില്ലബോട്ടുമില്ല- പ്പൊഴഹോകേവലിന്ദ്രജാലമെല്ലാം.

25.ചേരാനല്ലൂർക്കുഞ്ചകർത്താ- വാരാണെന്നതറിഞ്ഞീടാതേ പോരായ്മയ്ക്കേർപ്പട്ടേനെന്നോ- ർത്താരാൽനാണിച്ചോടിവിപ്രൻ.


സാമൂതിരിപ്പാടും പറങ്കിഅമരാലും തമ്മിലുണ്ടായ ആദ്യത്തെകൂടിക്കാഴ്ച

ക്രിസ്താബ്ദം 1498_മാണ്ട മേയ്മാസം 19-നു- യാകുന്നു വാസ്കോടിഗാമയെന്നു പ്രസിദ്ധനാ യ പറങ്കിഅമരാൽ കോഴിക്കോട്ടു തുറമുഖത്തെ ത്തിയത്. ഇൻഡ്യയിലെ രാജാക്കന്മാനർക്കും മേൽ വിലാസം വെച്ചതായും പോർട്ടുഗലിലെ രാജാവ് എഴുതീട്ടുള്ളതായും ഉള്ള എഴത്തുകളുംകൊണ്ടായിരുന്നു അമരാലിന്റെ വരവ്. എത്തിയ ദിവസം കരയ്ക്കിറങ്ങിയില്ല. മരണശിക്ഷവിധിക്ക പ്പെട്ടവരിൽ ചിലരെ പോർട്ടുഗലിൽനിന്നു വാസ്കോടിഗാമ കൂടെ ക്കൊണ്ടുവന്നിട്ടുണ്ടായിരുന്നതുകൊണ്ട് അവരിൽ ഒരാളെ കാർയങ്ങൾ അറിഞ്ഞുവരാൻവേണ്ടി പിറ്റേദിവസം കരയ്ക്കുവിട്ടു. മരണശിക്ഷ വിധിക്കപ്പെട്ടിട്ടുള്ള ഇവർആപൽകരങ്ങളായി വരാവുന്ന വല്ലഉദ്യമ ങ്ങളും നിറവേറ്റിയാൽ ഇവർക്കു മാപ്പുകൊടുക്കുമെന്നാണത്രെ പോർട്ടു ഗൽഗവർമ്മേണ്ടു നിശ്വയം ചെയ്തിട്ടുള്ളത്. കരയ്ക്കിറങ്ങിയപ്പോൾത

ന്നെ അവന്റെ വികൃതവേഷം കാണ്മാനായി നാട്ടുകാർചെന്നു പോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/669&oldid=168739" എന്ന താളിൽനിന്ന് ശേഖരിച്ചത്