ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

664 രസികരഞ്ജിനി [പുസ്തകം ൩

ക്കുകൾ ചിലപ്പോൾ വിചാരിക്കാത്തഒരാളുടെഹൃദയത്തിലേറ്റു പുണ്ണാക്കുന്നില്ലെ? കഠിനമായ മനോവേദനകൊണ്ടുളളുരുകി മുഖ പ്രസാദത്തിന്റെ മുരടു കത്തിയിരിക്കുമ്പോൾ വചനാമൃതം കൊണണ്ടു നനച്ചും തണുപ്പിച്ചും തളിപ്പിക്കുന്നില്ലെ? അതിവിദ്വാന്മാർക്കു പ്രായേ ണ കണ്ടുവരുന്ന ദാരിദ്ര്യാദിദുഃഖങ്ങൾ അവരുടെ ഉളളിൽ തട്ടാതെ കഴിച്ചുക്കൂട്ടുന്നതു കാളിദാസമഹാകവികളുടെ സൂക്തികളിൽ ല യിക്കുന്നതുകൊണ്ടല്ലേ? വാക്കിന്റെവൈഭവം പറഞ്ഞുതുടങ്ങി യാൽ അവസാനമില്ല.

   വാക്കിന്നും അതിന്റെ പ്രയോഗത്തിന്നും ഇത്രയും പ്രഭാവമു

ളളതുകൊണ്ടു സംഭാഷണത്തിൽ നാമെത്രമാത്രം മനസ്സിരുത്തേണ മെന്നു പറയേണ്ടതില്ല. ആളുകൾ ഒത്തൊരുമിച്ച് ഓരോരുത്തരു ടെ ആലോചനകൾ മറ്റുളളവരുടെ ആഃലോചനകളായി 'ഉത്തു മാറുന്നതു'കൊണ്ടു പരസ്പരമുണ്ടാകുന്ന ഉൽകർഷവും വിനോദവുമാണ് സംഭാഷണത്തിൽനിന്നു മുഖ്യമായി കിട്ടുന്ന ഫലം. ഈ ഫലാപേക്ഷയോടുകൂടി നാമെല്ലാവരും സംഭാഷണത്തിന്നു തുനി ഞ്ഞാ എത്രവേഗത്തിലറിവും യോഗ്യതയും വർദ്ധിക്കുമെന്ന് അ നുഭവിച്ചേ അറിഞ്ഞുകൂടു. നമ്മുടെ ഇടയിൽ ഇപ്പോൾ നടക്കുന്ന സംഭാഷണങ്ങൾ മിക്കതും ഉദ്ദേശമില്ലാതെയാണ്. ഇതു ചെയ്യരു തെന്നു പുരാതന്മാർ നിഷേധിച്ചിട്ടുണ്ട്.

'ശുഷ്കവൈരംവിവാദഞ്ച നകുർയ്യാൽകേനചിത്സഹ പരിഹാസേവ്യനൌചിത്യാ' സ്വപ്നേപ്യന്യവധൂരതി'

   പണ്ഡിതന്മാർ ഈ ഉപദേശത്തെപ്പറ്റി അറിവില്ലാത്തവര

ല്ലെങ്കിലും അവരെപ്പോലെ ശുഷ്കവാദം ചെയ്യുന്നവരാരുമില്ലെന്നാ ണ് അനുഭവംകൊണ്ടു കാണുന്നത്. ഇങ്ങിനെ വരുന്നതു ജനസ മുദായത്തിന്റെദ ദുർദ്ദശാപരിപാകമെന്നല്ലാതെ മറ്റെന്തു പറയാം;

എന്തുചെയ്യാം? അപൂർവ്വമായി ഒന്നോ രണ്ടോ സംഭാഷണങ്ങൾ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/677&oldid=168748" എന്ന താളിൽനിന്ന് ശേഖരിച്ചത്