ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] സംഭാഷണം 667

രിക്കുന്ന ചിലരുണ്ട്. പ്രകൃതികൊണ്ടൊ പ്രത്യേക വികൃതികൊ ണ്ടൊ സംഭാഷണത്തിന്നീദശവന്നുകൂടി വിഷയം ആർക്കെങ്കിലും വി രസമായി കലാശിച്ചാൽ മുടക്കംപറഞ്ഞു മുഖപ്രസന്നതകൊടുക്കാ തെതന്നെ വിദഗ്ദ്ധതയോടുകൂടി തട്ടിത്തിരിച്ച് ആ വിഷയത്തെ മാ റ്റുന്നതു കേട്ടുനില്ക്കുന്നവരുടെ മുറയാണ്. അതിന്നു വശമീല്ലാ ഞ്ഞിട്ടൊ, 'ഇനിക്കെന്തുചേത'മെന്നു വിചാരിച്ചു ശ്രമിക്കാതിരുന്നി ട്ടൊ, നാവിന്നു ലഗാനില്ലാത്ത ചിലരെ എന്തെങ്കിലും തൊള്ളയിൽ തോന്നിയതു പറയാൻ വിടുന്നതുകൊണ്ടുള്ള ദൂഷ്യം പറഞ്ഞാലൊടു ങ്ങില്ല. ലേശം താമസിയാതെ ദുരലാപം തിരിച്ചു സദ്വിഷയ ത്തിൽ അറിയാതെ ചാടിക്കുന്നവനാണ് സ്നേഹിതൻ. അവനാ ണ് ബന്ധു. അവനാണ് ഗുരുക്കന്മാരുടെ ഗുരു. ആർക്കെങ്കിലും പരുക്ക് പറ്റാമെന്നറിഞ്ഞുംകൊണ്ട് അതൊരു മിടുക്കാണെന്നു വി ചാരിച്ച് അതിനെത്തന്നെ പറയാൻ കിരുകിരുപ്പുണ്ടാകുന്ന നാക്കി നെ അമർത്തണം. അങ്ങിനെ ചെയ്തില്ലെങ്കിൽ നമുക്കു വിവേകം കൊണ്ടെന്തുഫലം? 'ഹീനാംഗാനതിരിക്താംഗാൻ വിദ്യാഹീനാൻവയോധികാൻ രൂപദ്രവ്യവിഹീനാംശ്ച ജാതിഹീനാംശ്ചനാക്ഷിചേൽ'

        എന്ന ധർമ്മോപദേശത്തെ സദാകാലവും അനുഷ്ഠിക്കുന്നതി 

ന്നുമാത്രാ നിശ്ചയബുദ്ധിയില്ലാത്തവൻ വന്ദ്യനാവാൻ പ്രയാസം.

       എങ്ങിനെ സംഭാഷണം ചെയ്യണമെന്നു പറയുന്നതാണ് സം

ഭാഷണവിധി എന്നു മുൻ പറഞ്ഞത്. 'സത്യംബ്രൂയാൽപ്രിയംബ്രൂയാൽ നബ്രൂയാൽ സത്യമപ്രിയം.

                 പ്രിയഞ്ചനാനൃതാബ്രൂയാ
                 ദേഷധർമ്മഃസനാതനാഃ'
         വിത്തിന്നുള്ളിൽ വൃക്ഷമെന്ന പോലെ ഈ വിധിയി അനേ

ക സംഗതികൾ അടങ്ങീട്ടുണ്ട്. ഇതാണാപാദമധുരം. ഇതാണാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/680&oldid=168752" എന്ന താളിൽനിന്ന് ശേഖരിച്ചത്