ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

676 രസികരഞ്ജിനി [പുസ്തകം ൩

ല്ല ബലമായി ഇസ്തിരി ഇട്ട ഷെട്ട് ധരിച്ച് , കോട്ട് തൽക്കാലത്തേ ക്കു നീക്കിവെച്ച് , അരയിൽ ഒരു ചുവന്ന സാഷ് മുറുക്കി ചുറ്റിക്കെ ട്ടി, കയ്യിൽ ബാറ്റും പിടിച്ച് ഇടക്കിടെ ഓരോ ഇംഗ്ലീഷ് വാക്കു കളും വിളിച്ചുപറഞ്ഞ്, ചിലപ്പോൾ ചില ചെറുപ്രായക്കാർ ടെ ന്നിസ് കളിസ്ഥലത്തു നിൽക്കുന്നതുകണ്ടാൽ, ഇപ്പോൾ ഓരോമാ തിരി സമ്പ്രദായങ്ങളും വിശ്വാസങ്ങളും നമ്മുടെ ഇടയിൽ നടപ്പി ല്ലെ, അവയൊന്നും അങ്ങിനെയല്ല വേറെവിധമാണ് വേണ്ടത് എ ന്ന് അവരുടെ ആകപ്പാടെയുള്ള ഭാവംകൊണ്ട് അവർ പറയുന്ന പ്രകാരം തോന്നിപ്പോകും. ഈ വിധമുള്ള കാഴ്ചകൾ കാണുമ്കോൾ

       'വാനവശ്രേഷ്ഠനെക്കൈവെടിഞ്ഞീടൊല്ലാ
        മാനവൽകാരണംചാരുചന്ദ്രാനനേ'

എന്നു നളൻരാജാവ് ദമന്തിയോടുപദേശിച്ചത് ഞാൻ സസ്മിതം ഓ ർക്കുക ഉണ്ടായിട്ടുണ്ട്.

        ഇംഗ്ലീഷുഭാഷ പഠിക്കുന്നതോടുകൂടെ സിദ്ധിക്കുവാൻ എളുപ്പമെ

ള്ള മുഖ്യ മതങ്ങളിൽ ഒന്നു പരിണാമവാദം(Theory of Evolution) ആകുന്നു. അനേകം യുവാക്കന്മാർ ഈ വാദം ശരിയാണെന്നു ധരിച്ചു വച്ചിട്ടുമുണ്ട്. ഈ ധാരണയുടെ ആബദ്ധ്യത്തെ കാണി ക്കുവാൻ വേണ്ടി, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംബന്ധത്തെ ക്കുറിച്ചു പരിണാമവാധികൾ പറയുന്ന ന്യായങ്ങളെ ഇവിടെ പരി ശോധന ചെയ്യാം. മനുഷ്യർ വാനരന്മാരുടെ സന്തതികളാണെന്നു വെന്നാണ് അവരുടെ സിദ്ധാന്തം. ഇതിന്നു തെളിവായി, മനുഷ്യ രുടേയും കുരങ്ങന്മാരുടെയും ഛായകൾ മദ്ധ്യെയുള്ള ഛായ യോടുകൂടിയ ചിമ്പാൻസി (chimpanzee) ഗിമ്പൺ (gibbon) ഗോറിലാ (gorilla) ഉറാ ഗുടാങ്ങ് (oralg outang) മുതലാ യ മൃഗങ്ങളുടേതെന്നും അത്യന്തം പഴക്കമുള്ളതെന്നും ഭാവിക്കു ന്ന ചില തലയോടുകൾ എടുത്തു കാണിച്ച്, അവ മനുഷ്യർ ഇ പ്പോഴത്തേക്കാൾ ഹീനസ്ഥിതിയിൽ ഇരുന്ന കാലത്തുണ്ടായിരുന്ന കപാലങ്ങളാണെന്നു പരിണാമവാദികൾ പറയുന്നു. ഈ വാദം

ഒരു വെറും ഊഹമെന്നല്ലാതെ, അപ്രതിവാക് പ്രസരം സമ്മതിക്കേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/689&oldid=168761" എന്ന താളിൽനിന്ന് ശേഖരിച്ചത്