ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

680 രസികരഞ്ജിനി [പുസ്തകം ൩

കാലിന്റെ വണ്ണയിൽ ആക്കുവാനും വിധക്കാർക്കു കഴിയുമെന്ന കഥകളിൽ കേട്ടി ട്ടുണ്ട്. ഒര് മന്ത്രവാദിനി, നെല്ലെടുത്തു തീയിലിട്ടു പൊരിച്ച് മലരാക്കി അതിനെ തന്റെ കൂട്ടാളികൾക്കു ഭക്ഷിക്കാൻ കൊടുക്കുന്നു. അവർ അതു ഭക്ഷിച്ച ഉടനെ, ആ ഭചാരഗ്രസ്തനായ ആൾ രിച്ചുപോവുത്രെ. ഈവകക്കാർ പക്കൽ നിന്നു ചില മന്ത്രോപദേശം ഗ്രഹിക്കുകയും, അവർ നൽകുന്ന യകൃത്തുകൊണ്ടുണ്ടാക്കിയ അപ്പത്തെ ഭ ക്ഷിക്കുകയും ചെയ്തു, വേറെ ചിലർ ഇവരെപ്പോലെതന്നെ മാന്ത്രകൻന്മാരായിതീരു ന്നു. മന്ത്രവാതിയുടെ കാലിന്റെ വണ്ണ പിളർന്ന് അതിൽ നിഹിതമായ ഭാടിമീബീ ജംപോലെയുള്ള സാധനത്തെ എടുത്ത് , ആഭിചാഗ്രസ്തനായ്വന്നതിനാൽ കൊടു ത്താൽ അയാളുടെ ദീനം ഉടനെമാറുമെന്നാണ . ഈവകക്കാരിൽ അധിപേരും സ്ത്രീകളാണ്. ദൂരദേശർങ്ങളിൽനടക്കുന്ന സംഭവങ്ങളെ ക്ഷണം നേരംകൊണ്ട് ഇവർക്ക് അറിയുവാൻ കഴിയുമെന്നും അവരുടെ കഴുത്തിൽ കല്ലുകെട്ടി വെള്ള ത്തിൽ ഇട്ടാലും ഇവർ വെള്ളത്തിൽ താണുപോകുന്നതല്ലെ‌ന്നും ഇവരെപ്പറ്റി പറയപ്പെ ടുന്നുണ്ട് . ഒരു മാന്ത്രികന്റെ നിഷ്ഠുരശക്തിയെ നശിപ്പിക്കേണമെന്ന് ഇവർക്കു തോ ന്നിയാൽ അവർ അവന്റെ നെറ്റിയിലും സകല അവയവങ്ങളുടെ സന്ധുക്കിലും ചൂടുവെക്കുകയും അയാളുടെ കണ്ണിൽ ഉപ്പു നിറക്കുകയും ഭ്രമ്യന്തർഗ്ഗതമായ ഒരു ഗുഹ യിൽ നാൽപതുദിവസം ആയാളെ കെട്ടിത്തൂക്കി ചില മന്ത്രങ്ങൾ ജപിക്കുകയും ചെയ്യു ന്നു. ഇങ്ങിനെ ചെയ്താൽ പിന്നെ അവന്നു മറ്റൊരാളെ യർകൃൽ നശിപ്പിക്കാനുള്ള ശക്തി ഇല്ലാതാകുന്നു. എങ്കിലും മറ്റൊരു മാന്ത്രികനെ കണ്ടുപിടിക്കാനുള്ള സാമ ർത്ഥ്യം അവന് ഇല്ലാതാകുന്നില്ല, മന്ത്രവാതികളുടെ സഹായം വേണ്ടുന്നവർക്ക് ഇവൻ വളരെ ഉപയോഗമുള്ളവനാണ് . ചില പേയൌഷധങ്ങൾക്കൊണ്ടും ചില മന്ത്ര ങ്ങൾകൊണ്ടും ഈ വകക്കാർക്ക് വളരെ രോഗങ്ങൾ മാറ്റാൻ കഴിയുമത്രെ. ഇവരെ പ്പറ്റി വേറയും പല വിചിത്രകഥകളും പറയപ്പെടുന്നുണ്ട്.

 യാഹില മുൻപറഞ്ഞ അസാമാന്യയായ മന്ത്രവാദിനിയെ ഒരിക്കലും കണ്ടിട്ടില്ലെ

ങ്കിലും അവളെക്കുറിച്ചു വളരെ കഥകൾ കേട്ടിട്ടുണ്ടായിരുന്നു. ദുർന്നിവാരമായ ആഗ്രഹ ത്താൽ പ്രമോദിതയായിട്ട് യാഹില, ഈ മന്ത്രവാതിയെ ചെന്നുകാണാൻ നിശ്ച യിച്ചു. ഇവർക്കു ഭവിഷ്യപാർത്തകളെ മുൻകൂട്ടിപ്പറയാനുള്ള ഒരു അസാധആരണ ശ ക്തി ഉണ്ടെന്നും വളരെക്കാലം സംഭവിച്ചതായ ചില സംഭവങ്ങളെക്കുറി ച്ച് ഇവൾ വളരെ മുമ്പുവരെ പറഞ്ഞിട്ടുണ്ടെന്നും ആ ദിക്കിലൊക്കെ പ്രസിദ്ധമാ യിരുന്നു. ഇവളുടെ വേറെ ചില പ്രവർത്തികൾ ഇത്രതന്നെ നർദ്ദോഷകളായിരുന്നി ല്ല. ഇവൾ ഒന്നിലധികം ആളുകളുടെ മരണത്തിനു കാരണമായിരുന്നുപോൽ. എന്നാൽ ജനങ്ങൾക്ക് ഇവളിർലുള്ള കഠിനഭയം നിമിത്തം ആരും ഇവളെ ഉപദ്ര വിച്ചില്ല. ഉഗ്രമായ ഒരു കൊടുങ്കാറ്റുവീശിയാൽ അത് ഈ മന്ത്രവാതിനിയുടെ പ ണിയാണെന്നുപോൽ, നാട്ടിലൊക്കെ ക്ഷാമം ഉണ്ടായാൽ അതും ഇവളുടെ പണിയാ ണത്രെ. എന്നുവേണ്ട, ഗൌരവമായ ഏതെങ്കിലും ഒരു ആകസ്മികവിപത്ത് ഉണ്ടാ

യാൽ, അതിന്റെകാരണം ഇവൾതന്നെയാണെന്ന് എല്ലാവരും വിശ്വസിച്ചുപോന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/693&oldid=168766" എന്ന താളിൽനിന്ന് ശേഖരിച്ചത്