ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 685

ത്താൽ സ്വതവേതന്നെ ഘോരമായ അവളുടെ ആകൃതി, മുമ്പിലത്തേക്കാൾ പത്തിമ്മ ടങ്ങു ബീഭത്സമായി കാണപ്പെട്ടു. പാമ്പ അവളുടെ കഴുത്തിൽ ചുററിക്കിടന്നിരുന്നു നായ അവളുടെ കാലിന്റെ ചുമട്ടിൽ കിടന്നിരുന്നു. ഈ ഭീഷണാകൃതി കണ്ടിട്ടും യാഹിലയുടെ മനസ്സിന്നു അശേഷം കുലുക്കം ഉണ്ടായില്ല. വൃദ്ധപറഞ്ഞു: 'യാഹില നിന്റെ ഭാവി മുഴുവനും എനിക്കു മനസ്സിലായി.നിന ക്കു ഒരു ഉന്നത പതവിയിലിരിക്കാനുള്ള യോഗം കാണുന്നുണ്ട്. നിനക്കു ഗോഗ്യനായ

ഒരാളുടെ ഭാർയ്യയായിരിക്കാൻ സംഗതിവരും. നിനക്ക ഇനി അധികകാലം ഒരു കന്യ

കയായി ഇരിക്കേണ്ടിവരുന്നതല്ല. നീ മുഗൽസാമ്രാജ്യത്തിന്റെ തലസ്ഥാനത്തേക്കു പൊൾയ്കൊൾക. അവിടെ പോയാൽ നിന്റെ അഭീഷ്ടാ സാധിക്കുന്നതാണ് ;അതു ചെയ്യാതെ നീ ഇവിടെ തന്നെ താമസിക്കുന്നതായാൽ, ഈ ജന്മം മുഴുവനും പരിതയാ യിട്ടുതന്നെ ഇരിക്കേണ്ടിവരും. ഇനി നീ പൊെയ്നൂാൾകാ'. ഗുഹയിലുണ്ടായിരുന്ന വെളിച്ചം ക്രമേണമങ്ങി ഒടുവിൽ ഗുഹ അന്ധകാരഗ്ര സ്തമാകയും ചെയ്തു. യാഹില ഗുഹയിൽനിന്ന് വീട്ടിലേക്ക് മടങ്ങി. യാഹില ഈ മ ന്ത്രവാദിനിയുടെ വാക്കു വേദവാക്യം എന്ന പോലെ ദൃഡമായിവിശ്യസിച്ചു അവളു ടെ ഹൃദയമ ആനന്ദഭരതമായി. കുറെ ദിവസത്തിന്നു യാഹിലയുടെ മനസ്സിന്നു അ തിയായ ഉല്ലാസം ഉണ്ടായി. ഇതു കണ്ടിട്ട് അവളുടെ മാതാപിതാക്കന്മാർക്കു കുറെ അ സ്വാസ്യാ'ഉണ്ടായി; എന്നാൽ യാഹിലയുടെ ഈ ചീത്തോദേശ്വം ക്രമേണ ശമിച്ച അവളുടെ മനസ്സു നിവൃതിയെ പ്രാപിക്കുകയും ചെയ്തു. ഇതു കണ്ടിട്ടു, യാഹിലയുടെ അച്ഛനമ്മമാർക്ക് വളരെ സന്തോഷമുണ്ടായി.

നാലാം അദ്ധ്യായം.

ഒരു ദിവസം യാഹില പറഞ്ഞു: അച്ഛാ, എനിക്കു മുകൾ സാമ്രാജ്യത്തിന്റെ ത

ലസ്ഥാനം കാണ്മാൻ വളരെ ആഗ്രഹമുണ്ട്.

   മകളെ എന്തുകൊണ്ടാണെ എന്ന് അച്ഛൻ ചോദിച്ചു.
   എന്തുകെണ്ടെന്നാൽ, മുസല്മാന്മാർക്ക്  പറയരോട് , ഇതര ജാതിക്കാരോടുള്ളതില 

ധികം വിരോധമൊന്നുമില്ല. നമ്മുടെ ജാതിഹീനതാ നിമിത്തം അവർക്കു നമ്മളിൽ ബ ഹുമതി ഉണ്ടായില്ലെങ്കിലും നമ്മുടെ ധന നിമിത്തം നാം അവരുടെ ബ ഹുപാനത്തിനു പാത്രമാവുന്നതാണ് .

  നീപറയുന്നത് ശരി തന്നെയാണ്. നമ്മുടെവാസം മുകിള തലസ്ഥാനത്തേക്കു മാ

ററുന്നതിനു ഞാൻ യാതെരു വിരോധവും കാണുന്നില്ല. ഞാൻ മുമ്പെരിക്കൽ ചക്രവ ർത്തിയുടെ ജീവനെ രക്ഷിച്ചതു നിനക്കു അറിവുണ്ടല്ലോ. അദ്ധേഹം കുറെക്കാലം ദേ ശാന്തരങ്ങളിൽ അലഞ്ഞുനടന്നു. അതിനു ശേഷം കൈവാനക്രലം കൊണ്ട് അദ്ദേഹ ത്തിന്നു ചക്രവർത്തി പസ തിരികെ ലഭിക്കുകയും രാജ്യത്തെ നിത്യനായത്തോടുകുടെ

ഇപ്പോൾ പരിപാലിച്ചു വരികയും ചെയ്യുന്നു. ഒരു സമയം അദ്ധേഹം ഈ നികൃഷ്ഠനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/698&oldid=168771" എന്ന താളിൽനിന്ന് ശേഖരിച്ചത്