ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

686 രസികരജ്ഞിനി [പുസ്തകം ൩

യ എന്നെ ഓർമ്മക്കാനും മതി. പക്ഷെ 'രാജകർയ്യാണി മേഖൽ ' എന്നുള്ള വച ന പ്രകാരം രാജാക്കന്മാരുടെ കാർയ്യങ്ങളെപററി ഒന്നും തീർച്ച പറയാൻ പാടുള്ളതല്ല. എപ്പോഴും അടുത്തു ചെന്നു വായും മൂക്കും പൊത്തിഓച്ഛാനിച്ഛുനിന്ന' ഇന്ദ്രനോടൊ ക്കും സ്വാമി ചന്ദ്രനോടൊ ഭവാൻ' എന്നും മററും സേവപറഞഞ്ഞാൽ,ഒരു സമയം ഓർമ്മയുണ്ടായേക്കാം. രണ്ടു ദിവസം ഓന്നിച്ചു കാണാതിരുന്നാൽ തീരെ മറക്കുകയും ചെയ്യും. ഇങ്ങിനെയാണ് മിക്കരാജാക്കന്മാരുടെയും അവസ്ഥ. അത് എങ്ങിനെ എ ങ്കിലുമാവട്ടെ, നമുക്കു ഡെൽഹിലേക്കുപേകാം.ഈ മാററം കൊണ്ടു നമുക്കു ഗു ണമല്ലാതെ ദോഷം ഒന്നും വരുന്നതല്ല. എന്നു മാത്രമല്ല ഡെൽഹിയിൽ കച്ചവടത്തി ന്നുള്ള സൌകർയ്യം വളരെ ഉണ്ടാവുന്നതാണ്.

  എല്ലാ കാർയ്യത്തിലും ഭർത്താവിന്റെ ചൊൽപ്പടികേട്ടു നടന്നുവന്നിരുന്ന  പറയ

ന്റെ ഭാർയ്യയും ആമാററത്തിനു യാതൊരു തടസ്ഥവും പറഞ്ഞില്ല. അതിനാൽ താ മസിയാതെ പറയാൻ കുഡുംബസഹിതം ഡൽഹിയിൽ ചെന്നു താമസം തുടങ്ങി. ഇത്ര ജനബാഹുല്യമുള്ള നഗരത്തിൽ, സർവജനമനോഹാരിയായ യാഹിലയുടെ രീപലാ വണ്യം ജനങ്ങളുടെ ദൃഷ്ടിയിൽ പൊടാതിരുപ്പാൻ ഞെരുക്കമാണെല്ലലാം. അവളുടെ സൌന്ദർയ്യാതിശയത്തെപ്പററി സർവ്വജനങ്ങളും പ്രശംസിച്ചു . ഏറെ താമസിയാതെ ഡെൽഹി പട്ടണം മുഴുവനും ഇവളുടെ പ്രസിദ്ധ പരന്നു അവൾ പുറത്തിറങ്ങുമ്പോ ഴൊക്കയും ജനങ്ങൾ അവളുടെ രീപലാവണ്യത്തെക്കുറിച്ചു പ്രശംസിച്ചു കാണികളു ടെ 'അനിമേഷകളായ നേത്രപംതികൾ ' അവളിൽതന്നെ പതിഞ്ഞു.

  ഒരു ദിവസം രാവിലെ യാഹില ജനസങ്കലമായ അങ്ങാടിയിൽ കൂടെ പോക

മ്പോൾ ഒരു പല്ലക്കിന്റെ തണ്ട് അവളുടെ മേലിൽ തട്ടി, അവൾ നിലത്തു വീണു സ മീപമുണ്ടായിര്ന്ന ജനങ്ങളുടെ നിലവിളികേട്ടു , പല്ലക്കിലിൽനിന്നിരുന്ന ആ ൾ ഈ അ പായത്തെഅറിയുകയും ഉടനെ തന്നെ പല്ലക്കു നിർത്താൻ പറഞ്ഞു, യാഹിലയെ സ ഹായിപ്പാനായി ആയ്യാൾ പല്ലക്കിൽ നിന്നിറങ്ങി, അവളുടെ സമീപത്തുച്ചെന്നു അവ ളെ പല്ലക്കിൽ കയറുവാൻ കല്പന കൊടുത്ത, അവളുടെ വീടുഎവിടെയാണെന്നു അന്വേഷിച്ചറിഞ്ഞു, യാഹിലയെ പല്ലക്കിൽകയററി, താൻ പൽക്കിന്റെ ഒപ്പംനട ന്ന,അവളെ വീട്ടിൽ കൊണ്ടുപോയി ആക്കുകയും ചെയ്തു.

 തന്റെ വീടിന്റെ ഉമ്മറത്ത് ഒരു പല്ലക്കം അതിന്റെ ഒന്നിച്ചു വളരെ ആളുക

ളേയും പറയതന്നെ പരിഭ്രമിച്ചു തന്റെ മകൾ പല്ലക്കിൽ കിടക്കുന്ന തു അയ്യാൾ കഠിനമായി വിലാപിക്കാൻ തുടങ്ങി. എന്നാൽ യാഹില ഉടനെ തന്നെ പല്ലക്കിൽനിന്ന് ഇറങ്ങി വന്നു തനിക്ക് യാതെരുപായവും പററിയില്ലെ ന്നും, കുറച്ചു മോഹാലസ്യാദാത്ര ഉണ്ടായി രുന്നതു തീരെ മാറിയെന്നും പറഞ്ഞപ്പോൾ, പറയന്നു സമാധാനമായി. ആ അപരിചിതനെ തന്റെ വീട്ടിന്നകത്തു കൂടി കൊണ്ടു പോയി, ക്ഷീണം തീർക്കാൻ വേണ്ടി, നല്ല ഭക്ഷണ പദാർത്ഥങ്ങൾ അയ്യാൾ ക്കു കെടുക്കുകയും ആയ്യാൾ അതിനെ സ്വീകരിക്കുകയും ചെയ്തു ഇയ്യാൾ പ്രത

കുത്തിൽ ഒരു ഇയർന്ന പറവിയിലുള്ള മുസല്മാനായി രുന്നു. കാണികളാൽ വന്ദിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/699&oldid=168772" എന്ന താളിൽനിന്ന് ശേഖരിച്ചത്