ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

688 രസികരഞ്ജിനി [പുസ്തകം ൩

രാനുരാഗത്തെപററി അറിഞ്ഞിരുന്നു. പുത്രിയുടെ സകല കൃത്യങ്ങളിലും ഉള്ള ധർമ്മ പരായണതയെ അവർ അറിഞ്ഞിരിന്നതുകെണ്ട, അവർ മുസല്മാന്റെ ഭാർയ്യയാ യിരിപ്പാൻ സമ്മതിക്കുമെന്നു വിചാരിച്ചു.

    ഒരുദിവസം പറയാൻ മകളെ വാത്സല്യത്തേടുകൂടി ആശ്ലേഷിച്ചുചെയ്തും കൊണ്ടു

പറഞ്ഞു. മകളെ നീ എന്റെ വംശപ്രതിഷ്ഠക്കു കാരണമായി തീരുമെന്നു ഞൻ വി ശ്വസിച്ചുക്കുന്നു. സദ് വൃത്തനായ ഒരാളുടെ പ്രേമത്തിനു നീ പാത്രമായിരിക്കുന്നു.

      അച്ഛൻ ആരെപററിയാണ പറയുന്നതു എന്നു മകൾ ചകിതഹൃദയയായിട്ടു

ചോദിച്ചു.

  പ്രധാനമന്ത്രിയുടെ മകനെപററിയാണ.
  അദ്ദേഹം തന്റെ അനുരാഗത്തെപററിഒന്നും സ്പഷ്ടമായി പ്സ്താവിച്ചട്ടില്ലല്ലൊ.
   അദ്ദേഹത്തിന്റെ പ്രവർത്തികളെകൊണ്ടു ഏററവും വെളിപ്പെട്ടതായ അനുരാഗാ

ത്തെ വാക്കുകൾകൊണ്ടു പറഞ്ഞറിക്കാതെതന്നെ എല്ലാവർക്കും അറിയാവുന്നതാ ണ്. ഈ വെളുത്തവാവിനുള്ളിൽ ആയാളുടെ ഭാർയ്യയാരിപ്പാൻ നിന്നോടു ആ യാൾ ആവശ്യപ്പെടുമെന്നാണ് എനിക്കു തോന്നുന്നത. യാഹിലെ, നീ ആയാളെ സ്നേഹിക്കുന്നുണ്ടാ എന്നു എന്നോടു പറഞ്ഞാലും.

     അച്ഛാ, ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടു.
       നിനക്കു ആയാളെ വേൾക്കാൻ മനസ്സുണ്ടൊ. 
      എനിക്കു വേളികഴിക്കാൻ മനസ്സില്ലാത്ത ആളെ ഞാൻ ഒരിക്കലും സ്നേഹിക്കുക

യൊ ഞാൻ സ്നേഹക്കാത്ത ഒരുവനെ വേൾക്കുകയൊ ചെയ്യുന്നതല്ല.

         എന്നാൽ എനിക്കു തൃപ്തിയായി.
         യാഹിലയുടെ അച്ഛനമ്മമാർ കറെ കാലം കാത്തിരിന്നിട്ടും മുസൽമാൻ യാഹി

ലയെ വേളികഴിക്കാനുള്ള ശ്രമങ്ങൾ ഒന്നും ചെയ്തു കണ്ടില്ല .ആയാൾ യാഹി ലയെ ഗാഡമായി സ്നേഹിച്ചിരുന്നു എന്നുള്ളത് നിരക്ഷേപമായിരുന്നു. എന്നിട്ടും ആയാൾ തന്റെ അനുരാഗത്തെ പ്രഖ്യപനം ചെയ്തതകുകൊണ്ടു യാഹിലയുടെ മാതാപിതാക്കൻമാർക്ക് ക്ഷമയില്ലാതായി.

       മന്ത്രികുമാരൻ ദിവസേന പറയന്റെ വീട്ടിൽ പോയിരുന്നു. യാഹിലയായിട്ടു 

ള്ള പരിചയം വദ്ധിക്കുന്തോറും ആയൾക്ക അവളുടെ മേൽ പ്രമവും വർദ്ധിച്ചുവന്നു യാഹിലെക്കു പറയത്തക്കതായ വിദ്യാഭ്യാസഒന്നും സിദ്ധിച്ചിട്ടില്ലെങ്കിലും അവർ ക്ക് അസാമാന്യമായ ബുദ്ധിശക്തി ഉണ്ടെന്നു മുസൽമാൻ ഗ്രഹിച്ചു. അവൾ ഒരു ഹീനജാതിയിലുള്ളുള്ളവളായിരുന്നത്കൊണ്ട് , അവളുടെ ബുദ്ധിശക്തിക്കടുത്ത വിദ്യ ഭ്യാസം ലഭിക്കാൻ വഴിയില്ലാതെ വന്നു എങ്കിലും അവൾ കഴിയുന്ന അറിവു സമ്പാ ദിപ്പാൻ ശ്രമിച്ചു. അവളുടെ ജാതിഹീനത നിമിത്തം ഗ്രാമ പള്ളികൂടത്തിൽ ചേർന്നു പഠിക്കാൻ അവൾക്കു സാധിച്ചില്ല. എങ്കിലും തന്റെ അച്ഛന്റെ വീട്ടിന്നു സമീപത്തു താമസിച്ചിരുന്ന ഒരു മുഹമ്മതീയ പണ്ഡിതന്റെ സഹായത്താൽ, സ്വരാ

ജ്യപരിത്രത്തിലും സാഹ്യത്തിലും ഒരു മാതിരി നൈപുണ്യം അവൾക്കു സിദ്ധിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/701&oldid=168775" എന്ന താളിൽനിന്ന് ശേഖരിച്ചത്