ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 689

ആയാൾക്കു പഠിക്കാൻ കഴിയാത്തതായ വിഷയങ്ങളെ, തന്റെ ഗൃഹണപടുത്വം കൊണ്ട്, അവൾ ഗ്രഹിക്കുകയും ചെയ്തു.

     പ്രസ്തുത കഥയുടെ കാലത്ത്, രാജശാസനപ്രകാരം ഹിന്തുക്കളുടെ ഇടയിൽ വി

ദ്യാഭ്യാസം ഒരു ആവശ്യകൃത്യമായിരുന്നു. എല്ലാ പിതാക്കന്മാരും തങ്ങളുടെ കുട്ടിക ളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നായിരുന്നു രാജശാസന. ആ കാലത്തു വായി ക്കാൻ അറിയാത്തവർ നന്നേ ചുരുക്കമായിരുന്നു. ഇപ്പോഴൊ,വായിക്കാൻ അ റിയുന്നവർ നന്നേ ചുരുക്കമായിത്തുടങ്ങി. 'ഭോജരാജാവിന്റെ കാലത്തു വിദ്യയില്ലാ ത്തവൻ എത്ര ധനികനായാലും വേണ്ടില്ല ആയാളെ ആരും തൃണമാത്ര ബഹുമാ നിച്ചിരുന്നില്ല. ഭോജരാജാവിന്റെ കുതിരക്കാരുകൂടി സംസ്തൃഭാത ഭാക്ഷയിൽ വളരെ നൈപുണ്യമുള്ളവരായിരുന്നു എന്നു കേട്ടിട്ടുണ്ട്. വാസ്തവത്തിൽ, ആ കാലത്തിന്നു ശേഷം ഹിന്തു സമുദായത്തിന്റെ ഏർപ്പാടിന്നു തീരെ വലുതായ ഒരു മാററം സംഭവി ച്ചിട്ടുണ്ട്. ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചയങ്ങുന്നതായ നാഗരീകത്വത്തി ന്റെയും അറിവിന്റെയും ശാസ്ത്രങ്ങളുടെയും ഉല്പത്തിസ്ഥാനമായ യൂറോപ്പു ഖണ്ഡം മുഴുവനും അജ്ഞാനാന്ധകാരത്തിൽപ്പെട്ടു കിടന്നിരുന്ന കാലങ്ങളിൽ ഹിന്തുസ്ഥാനം വളരെ പരിഷ്തൃതവസ്ഥയിൽ ആവുളയം, പ്രപഞ്ചത്തിലെ തത്വങ്ങളെ സൂക്ഷ്മനി രൂപണം ചെയ്തു അവയെ നല്ലവണ്ണം ഗ്രഹിച്ച അനേകം തത്വദർശികളാൽ നിറയ പ്പെട്ടും ഇരുന്നു. പരിഷ്കാരരഹിതമാം ആയ ഇതര ജാതിക്കാർ ഹി ന്തുസ്ഥാനത്തെ ആക്രമിച്ച് പിടിച്ചടക്കുകയും, അതിലെ ജനങ്ങൾ അവർക്കു കീഴ ടങ്ങി വളരെക്കാലം ഇരുന്നതുകൊണ്ട അവരുടെ ഉത്സാഹശക്തി, ജ്ഞാനതല്പര ത്വം , സ്വാതന്ത്രിയം മുതലായതു നിശ്ശേഷം നശിക്കുകയും ചെയ്തില്ലായിരുന്നു എങ്കിൽ ഗ്രീസ്, റോമ, മുതലായ രാജ്യങ്ങളെപ്പോലെ, ഹിന്തുസ്ഥാനവും വളരെ പരിഷ്കൃതസ്ഥി തിയിലും ഉന്നതപദവിയിലപം വരമായിരുന്നു എന്നുള്ളതു നിർവിവാദമാണ്. വള രെ പുരാതനകാലം മുതല്ക്കുതന്നെ ഹിന്തുരാജാക്കൻമാർ പ്രജകളുടെ വിദ്യാഭ്യാസ ത്തെപ്പററിവളരെ നിഷ്കഷചെയ്തിരുന്നു. അവരുടെ രാജ്യഭരണത്തിൻ കീഴിലുള്ള എല്ലാ ഗ്രാമങ്ങളിലും പ്രത്യേകം പാഠശാലകളും അതുകളിലേക്കു പ്രത്യേകം ഉപാദ്ധ്യാ യന്മാരും നിമിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഈ മാതിരിയുള്ള വിദ്ധ്യാഭ്യസത്തിന്റെ സുഗ മത, സുലഭത, കാർസിദ്ധിക്ഷമത, മുതലായ ഗുണങ്ങൾ ഹേതുവായിട്ട്, ഈ രീതി, ഇംഗ്ലണ്ടിലും അവിടെ നിന്നു മററുള്ള യുറോപ്യൻ രാജ്യങ്ങളിലും നടപ്പായിവന്നു. തങ്ങ ളുടെ കുട്ടികളെ വിദ്ധ്യാഭ്യാസം ചെയ്യിക്കുന്നതു വളരെ ഗൌരവമായ കൃത്വമായിട്ടാണ് എല്ലാ പിതാക്കന്മാരും വിചാരിച്ചു പോന്നത്, കുട്ടികൾ അഞ്ചു വയസ്സായ ഉടനെ അവരെ പാഠശാലയിലേക്കു അയക്കുകപതിവായിരുന്നു കുട്ടികളെ എഴുത്തിന്നുവെ ക്കുമ്പേൾ ഗണപതിപൂജയും ഉണ്ടാവും. കുട്ടികളുടെ വിദ്ധ്യാഭ്യാസം നിർവ്വിഘ്നമായി കലാശിക്കാൻ വേണ്ടിയാണ് വിഘ്നേശ്വരപൂജ ചെയ്യുന്നത്.

     ഒരു ദിവസം യാഹിലയും മുസല്മാനും കൂടി യാഹിലയുടെ വീട്ടിൻ പിൻഭാഗ

ത്തുണ്ടായിരുന്നു വ്രാന്തയിലിരുന്നു. സംസാരിക്കുമ്പോൾ മുസല്മാൻ പറഞ്ഞു:യാഹിലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/702&oldid=168776" എന്ന താളിൽനിന്ന് ശേഖരിച്ചത്