ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

694 രസികരഞ്ജിനി [പുസ്തകം ൩

ർത്തി, നീതിന്യായം ചെയ്യുമെന്ന് എനിക്കു നല്ല വിശ്വാസം ഉണ്ട. ചക്രവർത്തിപദ ത്തിനിന്നും ഭ്രഷ്ടനായി വളരെക്കാലം അന്യരാജ്യങ്ങളിൽ അലഞ്ഞുനടന്നു. വളരെ ബുദ്ധിമുട്ടു അനുഭവിച്ചിട്ടുള്ള അദ്ദേഹത്തിന്നു ദുഃഖാനുഭവം ഇന്നതാണെന്നു തന്റെ സ്വാനുഭവംകൊണ്ടു നല്ലവണ്ണം അറിവുണ്ട. അദ്ദേഹത്തിന്നു ചക്രവർത്തിപദം തിരി കെ ലഭിച്ചതിന്റെശേഷം അദ്ദേഹം വളരെ നീതിന്യായത്തോടുകൂടി രാജ്യംഭരിച്ചു വ രുന്നു. അദ്ദേഹത്തിന്റെ ഔദാര്യത്തെപ്പറ്റി എന്റെ സ്വാനുഭവംകൊണ്ടുതന്നെ എനിക്കു നല്ലവണ്ണം അറിവുണ്ടായിട്ടും അദ്ദേഹത്തിന്റെ നീതിന്യായത്തെപ്പറ്റി എ ല്ലാവരും അഭിനന്ദിക്കുന്നതു കേട്ടിട്ടും ഞാൻ എന്തിനാണ് അദ്ദേഹത്തിന്റെ നീതി യെപ്പറ്റി ശങ്കിക്കുന്നത്.

     എന്നാൽ നിങ്ങൾ എങ്ങിനെയാണ് ചക്രവർത്തിയുടെ സമക്ഷത്തിലേക്കു ചെ

ല്ലുന്നത് ? ജനങ്ങളുടെ സങ്കടങ്ങൾ ചക്രവർത്തി ന്യായസഭയിൽ വരുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ സാംഷ്ടാംഗം നമസ്കരിച്ചു എന്റെ മകളെ തി രിയെ തരുവിപ്പിക്കാൻ സവിനയം അപേക്ഷിക്കും. സകലജനപിതകാരിയായ ച ക്രവർത്തിയുടെ ജിവരക്ഷക്കുവേണ്ടി തന്റെ വിലയില്ലാത്തതായ ജീവനെ ത്യജിക്കാൻ സന്നദ്ധനായ എനിക്കു ഈ ഒരു ഉപകാരം അദ്ദേഹം ചെയ്യാതിരിക്കില്ല. പറയന്റെ ഈ അഭിപ്രായത്തിന്നു നല്ല അടിസ്ഥാനമുണ്ടായിരുന്നു. മഹാന്മാരായ ആളുകൾ എ പ്പോഴും പരോപകാരം ചെയ്വീൻ ഒരുങ്ങിയിരിക്കുന്നവരാണ. അവർ യാതൊരു ഫല വും ഇച്ഛിച്ചിട്ടല്ല പരോപകാരം ചെയ്യുന്നത. അതു അവരുടെ സ്വഭാവമാണ. കിം ചന്ദ്രാഃ പ്രത്യുപകാരലിപ്സയാ കരോതിഗോഭിഃ കമുദാവാബോധനം സ്വഭാവ ഏ ഷോന്നതചേതസാം സതാം പരോപകാരവ്യസനം ഹി ജീവിതം ( ചന്ദ്രൻ എന്തൊ രു പ്രത്യപകാരത്തെ കാംക്ഷിച്ചിട്ടാണ് തന്റെ രശ്മികളെക്കൊണ്ടു, ആമ്പൽപ്പൂക്ക ളെ വികസിപ്പിക്കുന്നത്? ഒരു പ്രത്യപകാരവും ഇച്ഛിച്ചിട്ടല്ല. ഇതു മഹാന്മാരായ സജ്ജനങ്ങളുടെ സ്വഭാവമാണ. അവരുടെ ജീവിതകാലം പരോപകാരം ചെയ്വാൻവേ ണ്ടി ഉഴിഞ്ഞുവെച്ചിട്ടുള്ളതാണു ). വളരെ ദവസം യാതൊരു ഭക്ഷണവും ലഭിക്കാതെ കണ്ഠഗതപ്രാണയായ പുലിയുടെ ജീവക്ഷക്കുവേണ്ടി തന്റെ ദേഹത്യാഗം ചെയ്ത ആ ദയാസിന്ധുവായ ബുദ്ധമുനി എന്തൊരു പ്രത്യുപകാരമ കാംക്ഷിച്ചിട്ടാണ് അ ങ്ങിനെ ചെയ്തതു. പോർക്കളത്തിൽ മുറിയേറ്റുവീണു മരിക്കാറായപ്പോൾ, കുറച്ചു വെ ള്ളം ദാഹം പൊറുക്കാൻ കിട്ടിയാൽ വേണ്ടില്ലെന്നു പറകയും, വെള്ളം കൊണ്ടുവന്നു കുടിക്കാനായി പാത്രം ചുണ്ടിൽവെക്കുമ്പോഴെക്കു സമീപത്തുനിന്നു വെള്ളം തരണെ എന്നുള്ള നേറെ ഒരു യോദ്ധാവിന്റെ ദീനസ്വരംകേട്ടു താൻ ഒരുതുള്ളി വെള്ളംപോ ലും കുടിക്കാതെ, ആ ജലം മുഴുവനും മറെറ യോദ്ധാവിനു കൊടുത്ത രന്തിദേവമഹാ രാജാവു എന്തു പ്രതിഫലത്തെ ഇച്ഛിട്ടിട്ടാണ് അങ്ങിനെ ചെയ്തത്! രന്തിദേവൻ ആ സമയത്തിൽ ചെയ്ത പ്രാർത്ഥന വായനക്കാർ അറിഞ്ഞിരിക്കേണ്ടതാണ്.

ന കാമയേഹം ഗതിമീശ്വരാൽ പരമാഷ്ടർദ്ധിയുക്താമപുനർഭംവാ ആർത്തിം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/707&oldid=168781" എന്ന താളിൽനിന്ന് ശേഖരിച്ചത്