ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 695

പ്രപദ്യേഖിലദേഹഭാജംമന്തഃസ്ഥി യേന ദുഃഖഃ ( ഈശ്വരങ്കൽനിന്നു ഞാൻ അഷ്ടൈശ്വർയ്യസിദ്ധിയെ കാംഷിക്കുന്നില്ല.മോക്ഷത്തേയും ആഗ്രഹിക്കുന്നി ല്ല. സകല ശരീരികളുടേയും ഉള്ളിൽ ഇരുന്നു അവരുടെ ദുഃഖത്തെ നീക്കി, സുഖിക ളാക്കി ചെയ്വാനുള്ള ശക്തിയെ തരവാനാണ ഞാൻ ഈശ്വരലോടു പ്രാർത്ഥിക്കുന്നത് എന്നർത്ഥം.) ദയാലുക്കളായ വായനക്കാരേ പ്രസ്തുതകഥയിൽനിന്നുള്ള ഈ ദീർഘമായ വ്യതീയാനത്തെ നിങ്ങൾ ക്ഷമിച്ചുകൊള്ളണേ.

    ഒട്ടും താമസിയാതെ ചക്രവർത്തിയുടെ തിരുമുമ്പാകെ ചെന്നു സങ്കടങ്ങളെ ഉണ

ർത്തിപ്പാൻ പറയൻ തീർച്ചയാക്കി. അദ്ദേഹം തന്റെ സങ്കടനിവൃത്തിക്ു ഒരു വഴി ഉ ണ്ടാക്കിത്തരുമെന്നു വിശ്വസിച്ചു പറയൻ സമാധാനിച്ചു.

അഞ്ചാം അദ്ധ്യായം

  ജനങ്ങളുടെ  സങ്കടങ്ങളെ കേൾക്കാൻ ചക്രവർത്തി എഴുന്നള്ളിയിരിക്കുന്ന സ്ഥലത്തേക്കു നമ്മുടെ പറയൻ ചെന്നു. അതിന്റെ അകത്തു കടന്നു നോക്കിയപ്പോൾ,

അതിന്റെ അനതിശയമായ മഹിമയെക്കണ്ടിട്ടു പറയൻ വളരെ ആശ്ചർയ്യപ്പെട്ടു. ച ക്രവർത്തിയുടെ അമൂല്യമായ സിംഹാസനം കാണികളുടെ വിസ്മയത്തെ ജനിപ്പിക്കത്ത ക്കഒരു അത്ഭുതവസ്തുവായിരുന്നു. അതിന്റെ ആകൃതി, പീലിപരത്തിപ്പിടിച്ച ഒരു മയിലിന്റേതുപോലെ ആയിരുന്നു. അതു വൈരം മരതകം മുതലായ രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടതും ഏഴുകോടി ഉറുപ്പിക വിലക്കള്ളതും ആയിരുന്നു. ആ ദർശനശാല മുഴുവനും വെണ്ണക്കല്ലുകൊണ്ട് ഉണ്ടാക്കപ്പെട്ടതും വളരെ വിശേഷമായ കൊത്തുപ ണികളോടു കൂടിയതും ആയിരുന്നു. ശാലയിലുള്ള വൃത്തഖണ്ഡങ്ങളുടെ മേൽ ഭ ഗ ങ്ങളിൽ വളരെ മിനുസമായ കൃഷ്ണശിലകളിന്മേൽ രജതഖചിതമായ പേർഷലിപിയിൽ താഴെ പറയുംപ്രകാരം എവുതീട്ടുണ്ടായിരുന്നു, ഭൂമിയിൽ സ്വർഗ്ഗം ഉണ്ടെങ്കിൽ, അതു ഇവിടെ തന്നെയാണ്. ഈ ശാലയിൽ സിംഹാസനത്തിന്നു പുറമെ, ചക്രവർത്തിക്കു മന്ത്രിമാരോടുകൂടി സ്വകാർയ്യമായി ആലോചന ചെയ്യുമ്പോൾ ഇരിക്കുവാനുള്ള വള രെ വലുതായ സ്ഫടികം കൊണ്ടുണ്ടാക്കപ്പെട്ട ഒരു ഇരിപ്പിടവും ഉണ്ടായിരുന്നു.

 പറയൻ ആ ശാലയുടെ ഉള്ളിൽ കടന്നപ്പോൾ അതു ജനങ്ങലെക്കൊണ്ടു നി

റയപ്പെട്ടിരുന്നു. അവൻ ചക്രവർത്തിയുടെ തിരുമുമ്പാകെചെല്ലാൻ ശ്രമിക്കുമ്പോൾ ഒരു ദ്വാരപാലകൻ അവനെ തടഞ്ഞു നിർത്തി നീ ആരെയാണ അന്വേഷിക്കുന്നത എന്നു ചോദിച്ചു. ചക്രവർത്തിയെ ആണ് എന്ന പറയൻ ഉത്തരം പറഞ്ഞു.

 രാജ്യകാർയ്യങ്ങളെപ്പററി ആലോചിക്കുന്ന സമയത്തു ചക്രവർത്തി വേറെ ആരെ

യും കാണുന്നതല്ല

  പറയൻ പറഞ്ഞു.  ചക്രവർത്തി നല്ല അറിവുള്ളവനും നീതിമാനും ആണെന്നാണ

കേൾവി. അദ്ദേഹത്തിന്റെ തിരുമുമ്പാകെ ഒരു സങ്കടം ബോധിപ്പിപ്പാനാണ ഞാൻ

വന്നത്. അതിന്നു നിങ്ങൾ മുടക്കംചെയ്യുന്ന പക്ഷം സകല ജനങ്ങൾക്കും നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/708&oldid=168782" എന്ന താളിൽനിന്ന് ശേഖരിച്ചത്