ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

698 രസികരഞ്ജിനി [പുസ്തകം ൩

യും അന്നു രാത്രിതന്നെ യാഹിലയെ അവളുടെ അച്ഛന്റെ വീട്ടിലേക്കു അയക്കുക യും ചെയ്തു. പിറ്റെ ദിവസം ചക്രവർത്തിയുടെ തിരുമുമ്പാകെ ചെല്ലാനായി ബലവീരനു ഉ ത്തരവു വന്നു- അയാൾ കല്പനക്കനുസരിച്ച രാജധാനിയിലേക്കു പോയി- ചക്രവർത്തി പറഞ്ഞു.- സ്നേഹിതാ, നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന മത ത്തിനിന്നു നിങ്ങക്ക ഒട്ടും ആശ്വാസം കിട്ടുന്നില്ലെന്നു ഞാൻ അറിയുന്നു. ആ മത ത്തിന്മേൽ നിങ്ങൾക്കു വളരെആസക്തിയില്ലെന്നും ഞാൻ അറിയുന്നു. നിങ്ങൾ ഞ ങ്ങളുടെ മതത്തെ സ്വീകരിക്കുന്ന പക്ഷം ഞാൻ നിങ്ങളെ ഒരു പ്രഭുവാക്കുവാൻ വി ചാരിക്കുന്നു- നിങ്ങൾ ഞങ്ങളുടെ മതത്തെ സ്വീകരിക്കുന്നതോടുകൂടി നിങ്ങളുടെ കു ഡുംബവും ഞങ്ങളുടെ മതത്തെ വിശ്വസിക്കുമെന്നു ഞാൻ വിചാരിക്കുന്നു- കുറെ ആ ലോചിച്ചതിന്റെ ശേഷം പറയൻ ചക്രവർത്തിയുടെ അഭിപ്രായത്തെ അംഗീകരിച്ചു. അതിന്റെ പിറ്റെ ദിവസെതന്നെ ചക്രവർത്തി ബലവീരനെ പ്രഭുവാക്കി. ആ സ്ഥാ നത്തക്ക് അനുരൂപമായ ദ്രവ്യവും ഭണ്ഡാരത്തിൽനിന്നു കൊടുപ്പാൻ കല്പിച്ചു. ബല വീരന്റെ ഭാർയ്യയും മകളും മഹമ്മദു മതത്തെ സ്വീകരിച്ചു. ഹീനജാതിയിൽനിന്നു മു ക്തയായ യാഹില ഗ്രഹണം കഴിഞ്ഞു കാണപ്പെടുന്ന ചന്ദ്രനേപ്പോലെ വിളങ്ങി. താൻ ഒരു ഉൽകൃഷ്ടസ്ഥിതിയിലീയല്ലോ എന്നു ഓർത്തു യാഹിലയുടെ ഹൃദയം ആ നന്ദഭരിതമായി- തന്നെ ബലാൽകാരേണ പിടിച്ചു കൊണ്ടുപോയ മന്ത്രികുമാരന്റെ നേ രെയുള്ള കോപം ക്രമേണ ശാന്തമായി തുടങ്ങി. മന്ത്രികുമാരൻ യാഹിലയെ ബന്തോ വസ്സിൽ വെപ്പിച്ചു എങ്കിലും അവളുടെ നേരെ ബലാൽകാരം ഒന്നും ഉപയോഗിച്ചി ല്ല- ആയാൾ അവളുടെ പാതിവ്രത്യഭംഗം ചെയ്വാൻ ശ്രമിച്ചില്ല- തന്റെ പ്രേമത്തെ കയ്ക്കൊള്ളേണമെന്നു യാചിച്ചതേയുള്ളു- യാഹില ആയാളുടെ അനുരാഗത്തെ കോ പത്തോടുകൂടി തിരസ്കരിച്ചു എങ്കിലും ആയാൾ അവളെ ബഹുമാനത്തോടു കൂടെതന്നെ ഉപചരിച്ചു പോന്നു. ആയാളുടെ ഈ നടവടിയെ ഓർത്തുയാഹിലക്കു ആയാളുടെ പേരിൽ ദയ തോന്നി മന്ത്രികുമാരനെ ബന്താവസ്സിൽനിന്നു വിടർത്തുവാൻ ചക്രവ ർത്തിയോടപേക്ഷിക്കണമെന്നു അവൾ അച്ഛനോടു പറഞ്ഞു.- മകളെ ആലിംഗനം ചെയ്തുകൊണ്ട് അച്ഛൻ പറഞ്ഞു. നിന്റെ സകല അ ഭീഷ്ടങ്ങളേയും സാധിപ്പിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനാണെന്നു നിനക്കു അറി യാമല്ലൊ. എന്നാൽ ഈ കാര്യത്തിൽ നിന്റെ ഇഷ്ടം സാധിപ്പിക്കുന്നതിൽ എനിക്കു കുറെ ശങ്കയുണ്ട്- ആ മന്ത്രികുമാരൻ ഇനിയും ബലാൽകാരം ഉപയോഗിക്കുമെന്നു ഞാൻ സംശയിക്കുന്നു- യാഹില ചിരിച്ചുംകൊണ്ടുപറഞ്ഞു. അച്ഛാ ഞാൻ അദ്ദേഹത്തിന്റെ അധീന ത്തിലായിരുന്നപ്പോൾ അദ്ദേഹം എന്റെനേരെ യാതൊരു അക്രമവും കാണിച്ചിട്ടില്ല- ആ സ്ഥിതിക്കു നാം അദ്ദേഹത്തിന്റെ അവിവേകത്തെ ക്ഷമിക്കേണ്ടതാണ. എന്നാലും ഒരു പിതാവിന്റെ അധീനത്തിൽ നിന്നു മകളെ ബലാൽകാരേണ

കൊണ്ടുപോയ ആളെ ഭയപ്പെടണ്ടെ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/711&oldid=168786" എന്ന താളിൽനിന്ന് ശേഖരിച്ചത്