ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി [പുസ്തകം ൩ 700 ക്കുനിഷ്ക്രയം ചെയ്പാൻ ഒരുക്കമുണ്ടൊ എന്നു ചക്രവർത്തിമന്ത്രികുമാരനോടു ചോദിച്ചു-

 ഞാൻ അവളുടെനേരെ കാണിച്ച അക്രമത്തിന്നു അവളെ വിവാഹംചെയ്യുന്നതു ഒരു പ്രതിഫലമാവുമെങ്കിൽ അങ്ങിനെ ചെയ്യാൻ ഞാൻ ഒരുക്കമാണ.
  തനിക്കു കഠിനമായ അവമാനത്തെ ചെയു ആളെ വിവാഹംചെയ്പാൻ എന്റെ മകൾ സമ്മതിക്കുമോ എന്നു സംശയമാണു എങ്കിലും നിങ്ങൾ എന്റെ ഒന്നിച്ചു വിട്ടിലേക്കു വന്നാൽ നിങ്ങൾക്കു  യാഹിലയുടെ ഈ കാര്യത്തെപ്പറ്റി സംസാരിക്കാം എന്നു മഹമ്മാദമാൻ പറഞ്ഞു.
  'യാഹിലയെ മന്ത്രികുമാരൻ വിവാഹം ചെയ്യാത്തപക്ഷം ആയാൾക്കു ജീവപര്യന്തം തടവാണ്' എന്നു ചക്രവർത്തി പറഞ്ഞു.
     മന്ത്രികുമാരനോടുകൂടി മഹമ്മദാൻ വീട്ടിലേക്കുപോയി. ആയാളെ യാഹിലയുടെ അടുക്കലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. യാഹില ഒട്ടുംതന്നെ ആയാളെ ആദരിച്ചിട്ടില്ല. മന്ത്രികുമാരൻ അവളുടെ പാദങ്ങളിൽ വീണു നമസ്കരിച്ചു സാനുരംഗം യാഹിലയോടു പറഞ്ഞു.ഞാൻ നിങ്ങളുടെനോരെ ചെയ്തു വളരെ അവിവേകമായിപ്പോയി. ഞാൻ നിങ്ങളെ കഠിനമായി അവമാനിച്ചു. എന്റെ ഹൃദയദയിരുതരായ നിങ്ങളെ ഞാൻഎന്റെ ധർമ്മപത്നിയാക്കി ഞാൻ നിങ്ങളുടെ നേരെ ചെയ്തു.കുറഠത്തിന്നു പ്രതിക്രിയ ചെയ്തുകൊള്ളാം.നിങ്ങൾക്കു ഒരു രാജപത്നിയായിപ്പാനുള്ള യോഗ്യയാതുണ്ടു. നിങ്ങൾ എന്റെ പത്നിയായിരിക്കുമോ?
          നിങ്ങളെ എനിക്കു വിശ്വസിക്കാൻ മാർഗ്ഗമുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
          ഉവ്വ്. ഞാൻ ഇങ്ങിനെ ചെയ്തതെല്ലാം ഭവതിയുടെ മേലുള്ള അനുരംഗം കൊണ്ടതാണ് ഭവതിയിങ്കൽ എനിക്കു പ്രേമമില്ലായിരുന്നു എങ്കിൽ ഞാൻ ഇ വിധമൊന്നും പ്രവൃത്തിക്കില്ലായിരുന്നു. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ഞാൻ ചെയ്തു തെറ്റിനെ ക്ഷമിക്കുമെന്നാണ് എന്റെ വിശ്വാസം
         യാഹില ഇതുകേട്ടു മന്ദഹാസം ചെയ്തു. മാന്ത്രികുമാരൻ എണീറ്റു യാഹിലയെ തറ്റെ മാറോടണച്ചു ഗാഢമായി ആലിംഗനം ചെയ്തു പറഞ്ഞു. ഇനി എന്നെന്നേക്കും നിങ്ങൾ എന്റെ ഭാര്യയാണ്. ഇന്നുതന്നെ നമ്മുടെ വ്വാഹം നടത്തണം. ചക്രവർത്തി എന്നെ ബന്ധനത്തിനിന്നു വിടീച്ച ഉടനെതന്നെ എനിക്കു ഭവതിയുടെ ഭുജലതാബന്ധനസുഖം അനുഭവിക്കാറായല്ലൊ
     മഹമ്മദമാനിന്റെ ഭവനത്തിൽ അന്നു ഒരുത്സവദിവസമായിരുന്നു. യാഹിലയുടേയും മന്ത്രികുമാരന്റേയും വിവാഹം ഘോഷമായി കഴിഞ്ഞു. അനുരൂപനായ വരനോടു കൂടിയ യാഹില, ചന്ദ്രനോടുകൂടിയ രോഹണി എന്നപ്പോലെ ശോഭിച്ചു. അവരുടെ വ്വാഹസമയത്തു മുകിള ചക്രവർത്തിയും വന്നിരുന്നു. അദ്ദേഹം ദമ്പതിമാരെ തലതൊട്ട് അനുഗ്രഹിച്ചു. ഇപ്രകാരം മന്ത്രവാദിനിയുടെ വാക്കു സഫലമായി വരുകയും ചെയ്തു. 

കെ.കുഞ്ഞുണ്ണിനായർ, ബി.എ.ബി.എൽ. 2










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/713&oldid=168788" എന്ന താളിൽനിന്ന് ശേഖരിച്ചത്