ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി [പരസ്തകം ൩] ശക്തിയുള്ളവരിതു പഠിക്കാം ശ്രദ്രാദികൾ- ക്കിത്തരം ശ്രുതി വാക്യമുരച്ചീടരുതത്രെ ശ്രദ്ധയുമിതിങ്കലെ ഭക്തിയുമുള്ളോനേറ്റം ശുദ്ധയാമിതു ചൊല്ലാം മറ്റുള്ളോർക്കരുതത്രെ എന്നു പറഞ്ഞിട്ടുള്ളതുകൊണ്ടു കേവലം പരിചാരകവൃത്തികൊണ്ടുപജീവിയ്ക്കുന്നവർക്കും താഴ്ന്നതരം പ്രവ്ൃത്തികളിൽ മനസ്സിനെ ഉദ്യോഗിച്ചു ശീലിച്ചിട്ടുള്ളതുകൊണ്ട് ഉയർന്നതരം ഉപദേശങ്ങളെ ഗ്രഹിപ്പാൻ വയ്യാതെയും അഥവാ മനസ്സിലാക്കാൻ ബുദ്ധി ശക്തിയുണ്ടെങ്കിൽ തന്നെ അതിൽ അഭിരുചിയില്ലാതെയും ഇരിയ്ക്കുന്നവർക്ക് ഈ ഗീത പഠിക്കാനധികാരമില്ലെന്നു വരുന്നുണ്ട്. അങ്ങിനെയുള്ളവർക്ക് ഈ മാതിരി ഉപദേശങ്ങൾ കൊടുത്താൽ വില കേടാണ് ഫലമെന്നു പ്രസിദ്ധമാണെല്ലോ. അവരെ അധികാരികളായി ഗണിച്ചിട്ടില്ലെങ്കിൽ പിന്നെ പച്ച മലയാളം ചെലുത്താൻ യത്നിച്ചു വിയർത്തിട്ടു ഫലമെന്താ? ഈ പുസ് പുസ്തകത്തെ സംബന്ധിച്ച് ഒന്നു കൂടി പറയാൻ ഉന്മേഷം തോന്നുന്നുണ്ട്. മലയാളത്തിലുള്ള വിദ്വാന്മാരുടെ ദാരിദ്രവും വിദ്യയിൽ മലയാളിക്കുള്ള വൈമുഖ്യം കുറഞ്ഞു വരുന്നുണ്ടെന്നു ഈ പുസ്തകം കൊണ്ടറിയാം അല്പകാലം മുമ്പുവരെ എത്ര സാരമായ ഗ്രന്ഥമായാലും കവിത എത്ര തന്നെ നന്നായാലും പകുത്തു നോക്കിയാൽ ആ ഭാഗത്തിന്റെ ഒന്നു രണ്ടു കടലാസ്സിലെ താൽപര്യം മനസ്സിലാക്കത്തക്കവണ്ണം കടലാസ്സിന്നു നേർമ്മയുണ്ടായാൽ മാത്രമേ അച്ചടിച്ചു വില്ക്കുന്നവന്നു കയ്യം നഷ്ടം കൂടാതിരിക്കാൻ തരമുണ്ടായിരുന്നുള്ളുള്ളു. അതു പോയി ഒരു വിധം തടിച്ച കടലാസ്സിലായാലും നഷ്ടം കൂടാതെ കഴിക്കാമെന്നു ഭാരതവിലാസം അച്ചു കൂട്ടത്തിലേക്കു ധൈര്യം വന്നതായി ഈ പുസ്തകം കൊണ്ടു കാണുന്നതിൽ സന്തോഷിക്കേണ്ടതാണ്. ഇച്ഛാഭംഗംവരുത്താതിരിക്കാൻ നാട്ടുകാർതന്നെ വിചാരിക്കേണം.

വർഷവസാനത്തിലെ സംഗതി വിവരപ്പട്ടിക വരുന്ന ചിങ്ങം വക്കത്തോടൊന്നിച്ച അയക്കുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/715&oldid=168790" എന്ന താളിൽനിന്ന് ശേഖരിച്ചത്