ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ഭ്രാന്തൻകേശവപണിക്കർ 59 …............................................................................................................................

    പണിക്കർ ( ഇട്ടിക്കോരനോടു സ്വകാര്യമായിട്ട് ) ഇവരുടെ നേ

രെ എനിക്ക് എന്തെന്നറിയാതെകണ്ടുള്ള ഒരു അനുകമ്പയാണ് തോന്നുന്നത്, ( സ്ത്രീയോട് ) _ നിങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടി ല്ലല്ലോ. പിന്നെ നിങ്ങൾ എന്താണിങ്ങിനെ പറയുന്നത്. നിങ്ങൾ വന്നതുതന്നെ എനിക്കു വലിയ സന്തോഷമായി. ഇട്ടിക്കോരാ! ഇ വർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. . അതുകൊണ്ടു വേഗത്തിൽ ഭക്ഷ ണം കഴിപ്പിക്കണം. എലയും പലയും വെച്ചു തയ്യാറാക്കു. സ്ത്രീ _ ഇവിടുന്ന് ആരാണെന്നു എനിക്കു മനസ്സിലായില്ലല്ലൊ. കേ. പ _ അതു ശരി, ഞാൻ സാക്ഷാൽ ഭ്രാന്തൻ കേശവപണി

    ക്കരാണ്.

സ്ത്രീ _ കേശവപണിക്കരോ ? കേ. പ _ ആ ! നിങ്ങൾ എന്നെപ്പറ്റി കേട്ടിട്ടുണ്ട് ഇല്ലെ ? അങ്ങി

    നെവരട്ടെ ഇട്ടിക്കോരാ ! വേഗമാകട്ടെ , നീതന്നെ ഇവർക്കു ചോ
    റു വിളമ്പികൊടുക്കണം.
    ഇട്ടിക്കോരൻ പല്ലുകടിച്ചുംകൊണ്ട് അനുസരിച്ചു. ഒരോ വി

ചാരങ്ങൾകൊണ്ടു സ്ത്രീ വളരെ ഒന്നും ഭക്ഷിച്ചില്ല. കൂടെ ഉണ്ടായിരു ന്ന കുട്ടി വിശപ്പുകൊണ്ടു കിട്ടിയതെല്ലാം ഭക്ഷിച്ചു. പണിക്കർ ഓ രോ വെടികളുംപറഞ്ഞു ഭക്ഷണസമയം ദീർഘിപ്പിച്ചു. ഊണു കഴി ച്ചതിന്റെശേഷം പണിക്കർ ഇട്ടിക്കോരനെ വിളിച്ച് 'ആളുകളെ വേണ്ടപോലെ നിർത്തിയൊ ' എന്നു ചോദിച്ചു. ഇ _ ഉവ്വ് കേ. പ _ എന്നാൽ നീ പൊയ്ക്കൊ. കുറെനേരം ഞാൻ തന്നെഇ രിക്കട്ടെ _ ' കഷ്ടാ! നേരംപോക്കുകൊണ്ട് കാര്യമൊന്നുമുണ്ടായി ല്ല. എനിക്ക് അവരുടെപേരിൽ വലുതായ ഒരു അനുകമ്പയാ ണ് തോന്നുന്നത്. അവന്റെ വാക്കുകേട്ട് ഒരു സാധുസ്ത്രീയെ വെ റുതെ കളിയാക്കി ' ഇങ്ങിനെ പണിക്കർ ഒരോന്നു വിചാരിച്ചും കൊണ്ടു കുറെനേരം ഇരുന്നു. അതിന്റെ ശേഷം ' ഗോവിന്ദാ '

എന്നു വിളിച്ചു. വാലിയക്കാരൻ ഓടിവന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/59&oldid=168825" എന്ന താളിൽനിന്ന് ശേഖരിച്ചത്