ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്ര.ലക്ഷ്മീകരകസ്തൂരിഗുളികകൾ താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം ദന്തവേദന, വായനാറ്റം, അജീർണ്ണം,പിത്തവായു ഇവയെ ശമിപ്പിക്കും തനിച്ചോ താംബൂലത്തോടുകൂടിയോ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരുദ്രവ്യത്തേയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കുകയില്ല. അപായകരമായ യാതൊരു ലഹരി സാധനങ്ങളും ഇതിൽ ചേർത്തിട്ടില്ല.കാശ്മീരത്തുനിന്നു വരുത്തിയ കസ്തൂരി പച്ചകർപ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. ചളി, കാസശ്വാസം, ജ്വരം മുതലായ രോഗങ്ങൾ വയസിന്റെ ഏറ്റക്കുറച്ചിൽ പോലെ ഒന്നു മുതൽ ർ വരെ ഗുളികകൾ വെറ്റിലച്ചാറിൽ കൊടുത്താൽ മതി. വായു ഗുളികകൾ ഉള്ള കുപ്പി ൧ ക്കു വില ണ ൪.൧ മുതൽ൧൨ വരെ കുപ്പികൾ അടങ്ങിയ ബങ്കി ൧ ക്കു തപാൽക്കൂലി ൫ ണ. ൬. ദന്തചൂർണ്ണം സുഗന്ധമായുള്ളതു. എല്ലാമാതിരി ദന്തരോഗങ്ങളെയും നീക്കും. വില കുപ്പി ഒന്നിനു ൩ണ. തപാൽ ചിലവു ൨ കുപ്പി വരെ ൫ ണ വേറെ. ൭.ജ്വരസംഹാരി. കുളിർപ്പനി, മുറപ്പനി, വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം, മുതലായവയ്ക്കു നന്നു. വില ഡപ്പി ഒന്നിനു ൧ ക. തപാൽ ചിലവു ൭. ണ വേറെ. ൮. ലോകപ്രസിദ്ധമായ സുഗന്ധകുന്തളതൈലം. ഈ തൈലം പിരട്ടിയാൽ തലമുടി, മീശ, ഇമ ഇവ ബഹുപുഷ്ടിയായും ഞെരുക്കമായും കറുപ്പായും വളരും. കണ്ണിന്നു കുളുർമ്മയുണ്ടാക്കും. സകല കൺനോവുകളും തലവേദനകളും നീങ്ങും. ചെമ്പിച്ച രോമം കറുക്കും. രോമം പൊഴിയാതിരിക്കും. കണ്ണിന്നു നല്ല തെളിച്ചമുണ്ടാക്കും. വില കുപ്പി ഒന്നിനു ൮ ണ. തപാൽ ചിലവു ൫ ണ വേറെ. ൯. രോമസംഹാരി രോമം എവിടെ വേണ്ടതാക്കണമൊ അവിടെ ഈ മരുന്നു പിരട്ടിയാൽ യാതൊരു വേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റും. വില കുപ്പി ഒന്നിനു ൪ ണ. തപാൽ ചിലവു മൂന്നു കുപ്പികൾവരെ ൫ ണ വേറെ


പി.സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/85&oldid=168843" എന്ന താളിൽനിന്ന് ശേഖരിച്ചത്