ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കേ മലയാളത്തിലെ തിയ്യർ സാധാരണയായി ഒരു മലയാള തറവാട്ടു സമ്പ്രദായത്തിൽ തന്നെ കഴിഞുവരുന്നു. മക്കത്തായക്കർക്കും മരുമക്കത്തായക്കാരിൽ‌ ഉണ്ടാവുന്ന സന്തതികൾക്കു പിതൃസ്വത്തിനും മാതൃകുഡുംമ്പത്തിലെ സ്വത്തിനും തുല്ല്യവകാശമുണ്ടെന്നു ഹൈക്കോർട്ടു വിധിയാൽ സ്ഥാപിക്കപെട്ടിരിക്കുന്നു.മരിച്ചവന്റെ സ്വന്തം സമ്പാദ്യം ഉണ്ടെങ്കിൽ പകുതി ഭാർയ്യക്കും മക്കൾക്കും പകുതി മരുമക്കൾക്കും അംശിച്ചു കൊടുക്കുന്ന സമ്പ്രദായവും ഉണ്ട്. എന്നാൽ തെക്കേ മലയാളത്തിൽ പ്രതേകിച്ച് കോഴിക്കോട്ടു ജില്ലയിൽസോദരൻമർക്കല്ലാതെ വിധവക്കു യാതൊരവകാശവുമില്ലെന്നു വിധി ഉണ്ടായിരിക്കുന്നു. മരുമക്കത്തായ കുഡുമ്പത്തിൽനിന്നും ഭാഗം പിരിഞ്ഞുഃപോന്നതിനു ശേഷം മരിച്ചവന്റെ സ്വന്ത സമ്പാദ്യത്തിനു നേരായിട്ടുള്ള അവകാശി ഭാര്യയും മക്കളുമാണ്. ഭാഗം കിട്ടുവാൻ ആർക്കും അവകാശപ്പെട്ട കൂട. ഭാഗകാർയ്യത്തിൽസ്ത്രീ ശാഖെക്കു മുതൽ തിരിച്ചുവെക്കുക പതിവില്ല. അവർക്കു ചിലവിനു കിട്ടുവാൻമാത്രമേ അവകാശമുള്ളൂ. കല്യാണം കഴിച്ചുകൊടുത്ത സ്ത്രീക്ക് ജന്മകുഡുമ്പത്തിൽസാധാരണയായി യാതൊരു അവകാശവും ഇല്ല. ഏന്നാൽ ഭാഗസമയത്തു കന്യകമാർക്കു ചിലവിനും കല്യാണചെലവിനും വകനർത്തുക പതിവുണ്ട്. കൂട്ടവകാശികൾആൺമക്കളില്ലാതെ മരിച്ചാൽ അയാളുടെ അവകാശം വിധവക്കാകട്ടെ പെൺമക്കൾക്കാകട്ടെ സിദ്ധിക്കുന്നതല്ല. തെക്കേ മലയാളത്തിലെ തിയ്യരുടെ ഇടയിൽ പ്രതേകഖരാറില്ലെങ്കിൽ ഭാഗം കിട്ടുവാൻ നിർബ്ബന്ധമായി അവകാശപ്പെടുവാൻ വിരോധമില്ല. കെച്ചിതിരുവിതാങ്കൂറിലെ ഈഴവരുടെ ഇടയിൽ താഴെ പറയുന്ന നിശ്ചയങ്ങൾ അനുസരിച്ചു ഭാഗം നടന്നുവരുന്നുണ്ട്. 1.കാരണവസ്വത്തു മരുമക്കൾക്കുതന്നെയാണ്. എന്നാൽ കൊല്ലം മുതൽ തിരുവനന്തപുരംവരെ കാരണവന്റെ സ്വന്ത സമ്പാദ്യത്തിൽനിന്ന് ഒരംശം ഭാർയ്യ ക്കും മക്കൾക്കും കൊടുക്കുന്ന പതിവുണ്ട്. 2. തറവാട്ടു സ്വത്തുക്കളെ ഭാഗിക്കുന്നതിൽ സ്ത്രീധനമായി കിട്ടിയ സ്വത്തു കൂട്ടിച്ചേക്കുക പതിവില്ല. 3. ഭർത്താവോടുകൂടി ഭാർയ്യയും മുതൽ സമ്പാദിച്ചിരിക്കേ, ഭർത്താവിനു

പുത്രൻമാർ ഇല്ലാതെ വന്നാൽ അയാളുടെ മരണാനന്തരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/106&oldid=168860" എന്ന താളിൽനിന്ന് ശേഖരിച്ചത്