ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈകാർയ്യകർത്തൃത്വം അവിടവിടപത്തെ മൂപ്പു സ്വാമിയാന്മാർക്കാണെങ്കിലും മൂപ്പു കിട്ടുന്നത് അവരുടെ ജനനകാലംകൊണ്ടല്ല സന്യസിച്ചകാലം മുതല്ക്കാകുന്നു. ഈ അവസ്ഥയിൽ മുമ്പിൽസന്യസിച്ച ഒരു ദേഹത്തിനു പിന്നെ സന്യസിച്ച ദേഹത്തേക്കാൾ എത്രപ്രായം കുറഞ്ഞാലും ആ പ്രായംതികഞ്ഞ മറ്റെ ദേഹത്തിനു മുമ്പെ കാരണവസ്ഥാനത്തിൽആരോഹണം ചെയ്യുന്നു. ഇതിന്നു ചാതൂർമ്മാസ്യമൂപ്പെന്നു പറയപ്പെടുന്നു.ചാതൂർമ്മാസ്യമെന്നതു വർഷമ്പ്രതി സ്വാമിയാന്മാർ ചെയ്തുവരുന്ന ഒരു വിശേഷകർമ്മമാകുന്നു. 9.വയക്രമംകൊണ്ടു കാരണസ്ഥാനം വന്നിട്ടുള്ളതു മൂകത്വം, ഉന്മാദം ഇത്യാദികളാൽ ആ സ്ഥാനാധികാരം നടത്തിപ്പാൻ തക്കവരല്ലാതെയോ തറവാട്ടുമുതൽ ദുർവ്യയംചോയ്യുന്നവനായിട്ടൊ വരുന്ന അവസ്ഥയിൽ പ്രായം കൊണ്ട് അടുത്ത അനന്തിരവൻ ആ കാരണവന്റെ അധികാരം നടത്താൻ ഒടുവിൽ കാട്ടിയ അവസ്ഥയിൽ മാത്രമേ അപ്പോളവനെ നിസർഗ്ഗ സിദ്ധമായ അധികാരത്തെന്യായാധിപന്മാരുടെ അധികാരത്താൽ അല്ലാതെ തള്ളുവാൻ പാടില്ല. 10. തറവാട്ടിന്റെ കാരണവനോ അവന്റെ അധികാരം നടത്തിക്കുന്ന അനന്തിരവനോ ഒഴികെ തറവാട്ടിലുള്ള എല്ലാവരും ജീവനാംശം വാങ്ങാൻ മാത്രം അ ധികാരികളാകുന്നു. 11. (1.) മരുമക്കത്തായക്കാർക്കു വൈധവ്യമില്ലെന്നു ഒരു രൂഢിയുണ്ട്.അതു സൂക്ഷ്മമല്ല. മലയാളത്തിൽ ഒരു ബ്രാഹ്മണ സ്ത്രീയുടെ ഭർത്താവു മരിച്ചുപോയാ ൽ പിന്നെ ആ സ്ത്രീക്കുമറ്റോരു ഭർത്താവുണ്ടാവാൻ പാടില്ലാത്ത പോലെയുള്ള വിരോധം മറ്റു ജാതികളിലില്ലാത്തതു നിമിത്തം ആവുന്നു മേൽപറഞ്ഞ രൂഢിയുണ്ടായത്. എന്നാൽ വൈധവ്യമെന്ന പദത്തിന്ന 'വിഗതോധവയോയസ്യാഃ' സവിധവതസ്യാഃഭാവാം വൈധവ്യം' ഭർത്താവു മരിച്ചുപോയ സ്ത്രീയുടെ സ്ഥിതിയെന്ന അർത്ഥമാകുന്നതും പുറരാജ്യക്കാരിൽ പിതൃപാരമ്പർയ്യമായവർക്കു പുനർവിവാഹമുണ്ടായിട്ടും വൈധവ്യമുള്ളത് ഓർത്താൽ രണ്ടാമത് ഒരു ഭർത്താവുണ്ടാവുന്ന കാലം വരെ വൈധവ്യം തന്നെയാകുന്നു. മറ്റോരു ഭർത്താവുണ്ടാകുന്ന കാലം ഒരു സ്ത്രീയുടെ ഭർത്താവു മീതേയുള്ളജാതിക്കാരിലും ഉണ്ടാകും. സ്വജാതിക്കാരനായിരുന്നാൽ അവൻ മരിച്ചിട്ടുള്ള പി

ണ്ഡത്തിന്റെയോ ത്രിപക്ഷം, അബ്ദീകം ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/112&oldid=168867" എന്ന താളിൽനിന്ന് ശേഖരിച്ചത്