ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേദാന്തഗ്രന്ഥത്തിലും അതിസൂക്ഷ്മമായും സ്പഷടമായും ചെയ്യപ്പെട്ടിട്ടില്ലെന്നാണ് എന്റെ പക്ഷം. ഇതിൽ ഒന്നുംരണ്ടും തരംഗങ്ങളെക്കൊണ്ട് പ്രസ്തുതവിഷയ ത്തെ വിവരിക്കുകയും പല പൂർവ്വപക്ഷങ്ങളും എടുത്ത ശാസ്ത്രതത്ത്വത്തെ വെളിപ്പെടുത്തികയും ചെയ്തിട്ടുണ്ട്. പിന്നെ ഗുരുവിന്റെ ലക്ഷണം, ഗുരുശുശ്രൂഷാക്രമം, ഭാഷാഗ്രന്ഥങ്ങളെകൊണ്ടുള്ള ജ്ഞാനസിദ്ധി- ഈ വിഷയങ്ങളേയാമണ് മൂന്നാമത്തെ തരംഗത്തിൽ വിവരിച്ചിട്ടുള്ളത്. നാലാമത്തെ തരംഗംമുതൽ ഗുരുശിഷ്യസംവാദരൂപമായി ജ്ഞാനോപദേശം ആരംഭിക്കുന്നു. ആ തരംഗത്തിൽ തർക്കദൃഷ്ടി അദൃഷ്ടിതത്ത്വദൃ ഷ്ടി എന്നിങ്ങനെ മന്ദമദ്ധ്യമോത്തമാധികാരികളായിരിക്കുന്ന മൂന്നു ശിഷ്യന്മാരെ കല്പിക്കുകയും അവരുടെ അവസ്ഥാനുസരണം താരതമ്യത്തോടുകൂടി ഉപദേശം ചെയ്കയും ചെയ്തിട്ടുള്ളതിന്നു പുറമെ രജ്ജുഃസർപ്പദൃഷ്ടാന്തം ജീവബ്രഹ്മൈക്യം എന്നീ വിഷയങ്ങളെ മറ്റൊരു ഗ്രന്ഥത്തിലുമില്ലാത്തവിധം വലിയ പൂർവപക്ഷങ്ങളെ എടുത്തു ഖണ്ഡിച്ചു ബഹുയുക്തികളോടുകൂടി വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അഞ്ചാമത്തെ തരംഗത്തിൽ ശാസ്ത്രം, ആചാർയ്യൻ മുതലായി ജഗദന്തർഭൂതങ്ങളായ മിഥ്യാസാധനങ്ങളാൽ അജ്ഞാനനിവൃത്തിയുണ്ടാകുമെന്നുള്ള യുക്തികളും മായാ ഈശ്വരൻ ജീവൻ സൂഷ്മസൃഷ്ടിസ്ഥൂലസൃഷ്ടിപഞ്ചകോശവിവേകം ലയചിന്തനം പ്രണവോപാസന മുതലായ കാർയ്യങ്ങളും വിചാരാക്കപ്പെട്ടിരിക്കുന്നു. ആറാമത്തെ തരംഗത്തിൽ ജാഗ്രസ്സ്വപ്നാവസ്ഥകൾ സമമായിരിക്കുന്നുവെന്നും സച്ചിദാനന്ദസ്വരൂപമായി ജനനമരണഹിതമായി അസംഗമായിരിക്കുന്ന ബ്രഹ്മമാകുന്ന ഞാൻ എന്ന പദത്തിന്റെ താല്പർയ്യാർത്ഥമെന്നും സൃഷ്ടിക്കു കാരണം ഈശ്വരനല്ലാതെ ജീവനല്ലെന്നും മുക്തിസാധനം ജ്ഞാനം തന്നെ കർമ്മം അല്ലഎന്നും സയുക്തികം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മഹാവാക്യോപദേശവും പദങ്ങൾക്കുള്ള വാച്യാർത്ഥ ലക്ഷ്യാർത്ഥവിവരണവും ഈ തരംഗത്തിലടങ്ങിയിരിക്കുന്നു.

ഏഴാമത്തെ തരംഗത്തിൽ സമാധിയുടെ അഷ്ടാംഗങ്ങളിനവിധമെന്നും ജ്ഞാനികൾക്കു പ്രവൃത്തിനിവൃത്തികളിൽ നിയമമില്ലെന്നും പ്രാരബ്ദബലത്താൽ ജ്ഞാനിക്കു വ്യവഹാരമുണ്ടാകുന്നുവെന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/116&oldid=168871" എന്ന താളിൽനിന്ന് ശേഖരിച്ചത്