ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചതിക്കുചതി എന്ന വിക്രമീയപ്രതിക്രിയ

                              നോവൽ വായിക്കുന്നതു കേവലം കഥയെ ഗ്രഹിച്ച വിനോദിക്കുവാനും സമയം കളയാനും മാത്രമല്ല സന്മാ൪ഗപാഠങ്ങളേയും സദുപദേശങ്ങളേയും നൽകുന്നതു ഒരു നോവലിന്റെ ധ൪മ്മമാകുന്നു.അതോടുകൂടി വായനക്കാ൪ക്കു സമുദായാചാരങ്ങളുടേയും സ്വദേശരേണനീരികളുടെയും യാഥാ൪ത്ഥ്യത്തെ വ്യക്തമാക്കിക്കൊടുക്കുമ്പോൾ,നോവൽ വായനക്കാ൪ക്ക് അപരിമിതമായ ഗുണത്തെ ഉല്പാദിപ്പിക്കുന്നതായി ഭവിക്കുന്നു.കഥാപാത്രങ്ങളും കഥാസംഭവങ്ങളും മനുഷ്യപ്രകൃതിക്കു യോജിച്ചിരിക്കുമ്പോൾ നോവൽവായനയിൽനിന്നുണ്ടാകുന്ന രസം ബുദ്ധിയെ പ്രഹഷിപ്പിക്കുകയും ചെയ്യുന്നതാണല്ലോ? എന്നും മറ്റും പാറപ്പുറം എന്ന നോവലിന്റെ അവതാരികയിൽ പറഞ്ഞിട്ടുള്ളതു പ്രകൃതപുസ്തകത്തിന്റെ ക൪ത്താവ് R.A.M.എന്ന ആൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണെന്നും ആഭാസവും അസഭ്യവുമായ വിഷയങ്ങളെ പ്രതിപാദച്ചു പണ്ഡിതന്മന്ന്യന്മാരുടെ സമക്ഷത്തു നിന്ദാപാത്രമായിത്തീരരുതെന്നും ഞങ്ങൾ ഈ ഗ്രന്ഥകാരനോട്  അപേക്ഷിക്കുന്നതിനു പുറമെ ഈ പുസ്തകം കേരളീയരുടെ ഇടയിൽ പ്രചാരമാക്കാതിരിക്കുന്നതു ജനസമുദായത്തിന്റെ സദാചം വൃദ്ധിക്ക് ഒരു വലിയ സഹായമായിത്തീരുന്നതാണെന്നുകൂടി ഈ ഗ്രന്ഥക൪ത്താവിനെ അറിവിക്കാതെ ഇരിപ്പാൻ ഞങ്ങൾക്കു ക്ഷമ വരുന്നില്ല.ഗ്രന്ഥംകൊണ്ടേ ഗ്രന്ഥകാരന്റെ പ്രകൃതി ഊഹിക്കാവുന്നതാണെങ്കിൽ ഈ ചെറിയ പുസ്തകത്തകക൪ത്താവ് സദ്വൃത്തനാകേണ്ടതിന്ന് അതിവേഗത്തിൽ കഴിയുന്നശ്രമം ചെയ്യേണ്ടതാണെന്നു കൂടി പറയാം.
                                                  -------------------------------------------------
      ഗുരുവായൂരപ്പ:-നടുവത്തു മഹൻനമ്പൂരി അവ൪കളുടെ ഈ ചെറിയ ഗാനപുസ്തകം എടനാടുകളിലുള്ള വനിതമാ൪ക്ക് അത്യന്തം ഉപകാരപ്രദമായിരിക്കും.
                                                  -------------------------------------------------

ശ്രീരാമോദന്തംഭാഷ :കൊല്ലങ്കോട്ട പി.ഒ.വേലുമേനോൻ അവ൪കളുടെ ശ്രമം അഭിനന്ദിക്കത്തക്കതുതന്നെ.ഈ ബാലകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/129&oldid=168885" എന്ന താളിൽനിന്ന് ശേഖരിച്ചത്