ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടി അഞ്ചാറു വരികളേകൂടി അപഹരിക്കുന്നതിനെ വായനക്കാരനുവദിപ്പാൻ അപേക്ഷിക്കുന്നു. ഇപ്പോൾ ലോകത്തിലുള്ള അനേക മതക്കാരായ ജനസമുദായവും മേൽപ്പറഞ്ഞ കാലപരിമാണങ്ങളിൽ ചിലതിനെ വേറെപ്രകാരത്തിൽ നിർദേശിയ്ക്കുകയും ഒരു സമുദായത്തിൽ നടപ്പുള്ള ചില നിയമം മറ്റു ചിലസമുദായക്കാർ അംഗീകരിക്കാതിരിയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലാ ജനസമുദായത്താലും ഒന്നു പോലെ സ്വീകരിയ്ക്കപ്പെട്ടതായ ചില പരിമാണങ്ങൾ ഇന്നും കാണപ്പെട്ടുവരുന്നതിന്ന് കാരണമെന്തായിരിക്കുമെന്നു ആലോചിച്ചതിൽ എനിയ്ക്കു മതിയായ സമാധാനം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. 1. സ്വഭാവങ്കൊണ്ട് അത്യന്തവിപരീതമായ ഒരു പകലും ഒരു രാത്രിയും കൂടിയ സമയത്തെ ഒരു ദിവസമെന്നു എല്ലാ ജനസമുദായവും ഒരുപോലെ സമ്മതിയ്ക്കുന്നതിനുള്ള കാരണമെന്ത്?രാത്രിയേയും പകലിനേയും രണ്ടു ദിവസമെന്നു ചിലർക്കെങ്കിലും കല്പിക്കാനെന്തു വിരോധമാണ്? 2. ഏഴു ദിവസങ്ങൾ കൂടിയതായ രു കാലത്തെ ഒരാഴ്ചവട്ടമെന്നും മിക്ക സമുദായക്കാരും സ്വീകരിച്ചുവരുന്നതിനുള്ള കാരണമെന്തു? ഹിന്തുക്കളിൽ അങ്ങിനെ കല്പിക്കാനുള്ള കാരണം ഞാൻ മുമ്പു പറഞ്ഞിട്ടുണ്ട്. മറ്റുള്ള സമുദായക്കാരുടെ സമാധാനമാണ് ഇതൽ അറിയേണ്ടത്. 3. ഒരു സംവത്സരത്തിന്നു പന്ത്രണ്ടു മാസം എന്നുള്ള കണക്കു മിക്ക സമുദായത്തിലും നടപ്പായിക്കാണുന്നുണ്ട്. ഇതിന്നും അഭേദ്യമായ വല്ല കാരണവും ഉണ്ടോ? ഉണ്ടെങ്കിൽ എന്ത്? ലോകത്തിന്നുണ്ടാകുന്ന പ്രകൃതിമാറ്റത്തെ ആധാരമാക്കിയിട്ടാണ് ഈ കല്പനമെങ്കിൽ വെയൽ, മഞ്ഞ, മഴ ഇങ്ങിനെ പ്രധാനമായ മൂന്നും പ്രകൃതി ഭേദത്തെ അനുസരിച്ച് ഒരു കൊല്ലത്തിന്നു മൂന്നു മാസമെന്നു കല്പിപ്പാൻ വിരോധമുണ്ടോ? 4. ചാന്ദ്രമാനത്തെ പ്രമാണിച്ച് കാലവിഭാഗം ചെയ്യുന്ന സമുദായക്കാർക്ക് ചന്ദ്രന്റെ തേജോവൃദ്ധികാലമായ ശൂക്ലപക്ഷത്തേയും തദ്വിപരീതമായ കൃഷ്ണപക്ഷത്തേയും വെവ്വേറെ ഓരോ മാസങ്ങളായി കല്പിപ്പാൻ പാടില്ലെന്നുണ്ടോ?

ഇങ്ങിനെ കാലാവയവ കല്പനത്തിലുള്ള ചില സംഗതികളെ സംബന്ധിച്ചിടത്തോളം മിക്കജനസമുദായവും ഗൂഢമായ ഏതോ ചില കാരണങ്ങളിൽ തമ്മിൽ ദൃഢസംബന്ധമുള്ളതുപോലെ തോന്നുന്നതിനാലാകുന്നു ഞാൻ ഈ വക സന്ദേഹങ്ങളെ ഇവിടെ കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/157&oldid=168916" എന്ന താളിൽനിന്ന് ശേഖരിച്ചത്