ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോലെ നമ്മുടെ ആശയങ്ങളെ അതിദൂരത്തിൽ സ്ഥിതിചെയ്യുന്ന മറ്റരുത്തനെ ക്ഷണനേരംകൊണ്ടു മനസ്സിലാക്കുന്നതിന്നുള്ള സൌകര്യങ്ങൾ വിദ്യുച്ഛക്തികൊണ്ടു മനുഷ്യൻ ഉണ്ടാക്കിത്തീർത്തിട്ടുണ്ട് എന്ന സംഗതി വിസ്തരിച്ചിട്ടാമശ്യമില്ലല്ലൊ.ചുരുക്കത്തിൽ പറയുന്നതായാൽ, ഇത്ര ബരണമെന്ന അവർണ്ണനീയമായ ശക്തി വിശേഷത്തിന്റെ മാഹാത്മ്യംകൊണ്ടല്ലെ ഇതെല്ലാം ലോചിച്ചാശ്ചര്യപ്പെടുക. അന്ത:കരണം എന്ന മേൽപറഞ്ഞ ശക്തിവിശേഷത്തെ നമുക്കു കണ്ണുകൊണ്ടു കാണുവാൻ പാടില്ല; ചെവികൊണ്ടു കേൾക്കുവാൻ പാടില്ല; ത്വക്കുകൊണ്ടു സ്പർശിപ്പാൻ പാടില്ല; മൂക്കുകൊണ്ടു ഘ്രാണിപ്പാൻ പാടില്ല; നാവുകൊണ്ടു സ്വാദുനോക്കുവാനും പാടില്ല. കരചരണാദ്യവയവങ്ങളെക്കൊണ്ടും അതിന്റെ സ്വരൂപജ്ഞാനമുണ്ടാകുവാൻ തരമില്ല. എങ്കിലും ആ ശക്തികൊണ്ടാണ് കണ്ണുകാണുന്നത് ; ചെവി കേൾക്കുന്നത് ; മൂക്ക് ഘ്രാണിക്കുന്നത് ; ത്വക്കു സ്പർശിക്കുന്നത് ; നാവു സ്വാദുനോക്കുകയും\ സങ്കൽപസ്വതൂപമാകുന്നു.ബ്രഹ്മാണ്ഡകടാഹത്തിൽ നിരൂപിക്കുവാൻ പാടില്ലാത്ത ദൂരത്തിൽ അവിടവിടെയായി സഞ്ചരിക്കുന്ന അനന്തകോടി ബ്രഹ്മാണ്ഡങ്ങളിലും ക്ഷണ:നേരംകൊണ്ടു സഞ്ചരിച്ചുവരുവാനുള്ള \തന്നെ ബുദ്ധി എന്നും അഹങ്കാരം എന്നും\ ശക്തികൾ അതിവേഗതയോടുകൂടിയിരിക്കുന്ന മനസ്സിനെ സ്വവശത്താക്കി അതിന്റെ വിവിധ സങ്കല്പങ്ങ:ളെയും ക്രമപ്പെടുത്തുന്നു.നമുക്കു ചുറ്റും കാണപ്പെടുന്നവയും അത്യാശ്ചര്യത്തെ ഉണ്ടാക്കുന്നതുമായ മനുഷ്യരുടെ സകല ചേഷ്ടിതങ്ങളും അപ്രകാരം ക്രമപ്പെടുത്തപ്പെട്ട സങ്കല്പശക്തിയുടെ വ്യക്തിമാത്രമാകുന്നു. മഹാകവികളും ഗംഭീരന്മാരായ ചിത്രകാരന്മാരും മറ്റും അവരുടെ ബുദ്ധിശക്തികൊണ്ട് ഈശ്വരസൃഷ്ടിയുടെ മാഹാത്മ്യത്തെ അറിഞ്ഞ് അതിലുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/165&oldid=168925" എന്ന താളിൽനിന്ന് ശേഖരിച്ചത്