ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രാപിച്ചിരിക്കുന്ന ഭാഷകൾക്കുകൂടി നമ്മുടെ ഉള്ളിലുള്ള വിചാരങ്ങളുടെ ഒരംശത്തെ മാത്രം പുറത്തേക്കു പ്രകാശിപ്പിക്കുവാനുള്ള സാമർത്ഥ്യമേ ഉള്ളു. ശേഷമുള്ള അംശത്തെ പ്രകാശിപ്പിക്കുന്നതിന്നു ശരിയായ ശബ്ദങ്ങൾ ഒരു ഭാഷയിലും കാണുന്നതല്ല. അതുകൊണ്ടാണ് ചിത്തം അസാമാന്യമായി ക്ഷോഭിച്ചിരിക്കുന്ന ചില സമയങ്ങളിൽ ചില മനുഷ്യർ മുഖത്തിൽ പലവിധ സ്ത്രോഭങ്ങളെ പുറപ്പെടുവിക്കുകയും ,കൈകാലുകളക്കൊ​ണ്ടു പലവിധ ആംഗ്യങ്ങളെ കാണിക്കുകയും,ചെയ്യുന്നത്. പരമാർത്ഥത്തിൽ അവർ വാക്കിനു ഗോചംമല്ലാതെ ചിത്തവികാരങ്ങളെ ആ വക ഉപായങ്ങളെക്കൊണ്ടു പ്രകാശിപ്പിക്കുവാൻ ശ്രമിക്കുക മാത്രമാകുന്നു. നാദത്തിന്റെ സ്വരൂപത്തെ നല്ലവണ്ണം അറിഞ്ഞിട്ടുള്ളവരും, നമ്മുടെ അന്ത:കരണത്തിലുള്ള വിവിധവൃത്തികളെ നല്ലവണ്ണം പരിശോധിച്ചറിഞ്ഞിട്ടുള്ളവരുമായ വിദ്വാന്മാരാണ് ഈ തത്ത്വത്തെ യഥാർത്ഥമായി ഗ്രഹിച്ചിട്ടുള്ളത്. എന്നാൽ വാക്കുകൊണ്ടു വെളിപ്പെടുത്തുവാൻ പാടില്ലാത്തതായ നമ്മുടെ അനേകം വിചാരങ്ങളുടേയും അനേകം ചിത്തവികാരങ്ങളുടേയും ഭാഷാസ്ഥാനമായിട്ടാകുന്നു സംഗീതമിരിക്കുന്നത്. സ്വരങ്ങളുടെ പല വിന്യാസങ്ങളെക്കൊണ്ടു രചിക്കപ്പെട്ടിട്ടുള്ള ചിത്തരഞ്ജകങ്ങളായ പലവിധ രംഗങ്ങളും നമ്മുടെ ഉള്ളിലുള്ള അതിസൂക്ഷ്മമായും കൂട്ടിപ്പിണഞ്ഞു കിടക്കുന്നതുമായുള്ള വിവിധചിത്തവികാരങ്ങളെ പ്രകാശിപ്പിക്കുന്നതിന്ന് ഒരു ഭാഷയായിട്ടു നിൽക്കുന്നു. ചില രംഗങ്ങൾ ചില പ്രത്യേകമനോവികാരങ്ങളെ പ്രകാശിപ്പിക്കുന്നതായും, വേറെ ചില രംഗങ്ങൾ കൂട്ടിപ്പിണഞ്ഞു മിശ്രമായിക്കിടക്കുന്ന ചില മനോവികാരങ്ങളെ പ്രകാശിപ്പിക്കുന്നതായുമിരിക്കുന്നു. യോഗശാസ്ത്രം, അദ്ധ്യാത്മശാസ്ത്രം, സംഗീതശാസ്ത്രം, ഈ മൂന്നിന്റെയും സ്വരൂപജ്ഞാനം നല്ലവണ്ണമുള്ളവർക്കു മാത്രമേ മേൽപറഞ്ഞ തത്ത്വത്തെ യഥാർത്ഥമായി മനസ്സിലാക്കുവാൻ കഴിയുകയുള്ളു. അങ്ങിനെയുള്ള മഹാന്മാരുടെ അപാരമായ ബുദ്ധിശക്തികൊണ്ടാണ് നമ്മുടെ സംഗീതം അസാമാന്യമായിട്ടുള്ള പുഷ്ടിയെ പ്രാപിപ്പാനിടയായത്. സംഗീതത്തിൽ ഈ എഴുത്തുകാരന്നുള്ള അതിഭ്രന്തു നിമിത്തം പ്രകൃതം വിട്ടുകുറച്ചു. കടന്നുപോയൊ എന്നു ശങ്കിക്കുന്നു. ആ വിഷയത്തിൽ അത്രതന്നെ ഭ്രാന്തില്ലാത്തവർ തങ്ങളുടെ ദൃഷ്ടിയിൽ കുറ്റകരമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/167&oldid=168927" എന്ന താളിൽനിന്ന് ശേഖരിച്ചത്