ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആത്മവികാസം അധികമാകുംതോറും സ്വാതന്ത്ര്യവും അധികമാകുന്നു. വിശിഷ്ഠജ്ഞാനമുള്ള ആത്മാവിനാണ് ഏറ്റവും പൂർണമായ സ്വാതന്ത്ര്യമുള്ളത്. പരമാത്മാവിനാണ് പരമസ്വാതന്ത്രമുള്ളത്.

  സാധാരണമനുഷ്യരിൽ  പലപ്പോഴും അന്യോന്യവിപരീതമായി പ്രവർത്തിക്കുന്ന മൂന്ന് ശക്തികളുണ്ടെന്ന് പറയാം.1. ജന്തുധർമങ്ങളെ അനുസരിച്ചു പ്രവർത്തിക്കുന്ന അവേഗം.2. പതിവായുള്ള സ്വഭാവം.3. പരമാത്മാവ്. ഈ മൂന്നാമത്തേതിൽ മാത്രമേ മഹത്തുക്കൾ തൃപ്തിപ്പെടുന്നുള്ളൂ. നാം ജീവിതകാലത്തിൽ പലപ്പോഴും പരമാത്മാവിന്റെ പ്രേരണകൾക്കു വിപരീതമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും മിക്കവരും ആ ആത്മാവിന്റെ അധികാരത്തെ സമ്മതിക്കുന്നു.പരമാത്മാവിങ്കൽ തന്നെ ലയിക്കുന്നതാണ് ജീവിതത്തിന്റെ ഉദ്ദേശ്യം. ഈ ആത്മാവ് തന്നെയാണ് ലോകത്തിന്റെ പരമതത്ത്വം. ഈ സ്ഥിതിയിലാണ് ഉത്തമമായ സാതന്ത്വന്ത്രൃം നാം അനുഭവിക്കുന്നത്.
     ജി.രാമന്മേനോൻ.എം.എ.

കിഞ്ചിച്ഛേഷം (തുടർച്ച)

ഉണ്ടിട്ടുണ്ടുകൈകഴുകിടുമ്പൊഴുതങ്ങുതെങ്ങിൻ മണ്ടയ്ക്കുവെച്ചതലമണ്ടയവൻനിദാനം കണ്ടോർത്തുതെല്ലിടയിരുന്നുമനസ്സുമട്ടി ക്കൊണ്ടേറ്റുപോകപതിവാണതുനാൾമുതൽക്ക്. 29

പ്രാണേശ്വരൻദിവസവുംപതിവായിനോക്കി- ക്കാണുന്നതുംചെറുതുചിന്തനടിപ്പതുംതാൻ എണാക്ഷികണ്ടിതൊ`രുതെങ്ങിലിതിൻപ്രകാരം കാണിപ്പതെന്തുവര'നിങ്ങിനെയോർത്തുതന്വി. 30

എന്നാലിതൊന്നുമുരചെയവതുമില്ലകാന്തൻ

തന്നോടതെങ്ങിനെകടന്നുപറഞ്ഞിടുംഞാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/38&oldid=168960" എന്ന താളിൽനിന്ന് ശേഖരിച്ചത്