ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ങിനെ അവരെല്ലാവരും മാറി മാറി ചെയ്യുന്നു. ഇതു വടക്കൻദിക്കുകളിലാണ് അധികമായി നടന്നുവരുന്നത്.

കാലം അടുത്താൽ സ്ത്രീയെ പ്രസവമുറിയ്ക്കകത്തു പ്രവേശിപ്പിച്ച് ഒരു വയററാട്ടിയെ ശുശ്രൂഷക്കാക്കും .ആൺകുട്ടിയെ പ്രസവിച്ചാൽ അവൾ ആർപ്പു വിളിക്കും. പെൺകുട്ടിയാണെങ്കിൽ ഈർക്കിലകൊണ്ടു നിലത്തു തല്ലുകയാണു ചെയ്യുക. ബാലപീഡകൾ ഉണ്ടാവരുതെന്നുദ്ദേശിച്ചാണ് ഇങ്ങിനെ ചെയ്യുന്നത്. തൽക്ഷണം കുട്ടിയെ കുളിപ്പിച്ചു കൽക്കണ്ടവും ചുകന്നുള്ളിയും കലർത്തിയ വെള്ളം ബന്ധുമിത്രജനങ്ങളിൽ ഒരാൾ അതിന്റെ വായിൽ ഒഴിച്ചുകൊടുക്കും. അവരെപ്പോലെ ശ്രയസ്സു കുട്ടിക്കും കിട്ടുമെന്നുദ്ദശിച്ചാണ് അവരെകൊണ്ടു വെള്ളം കൊടുപ്പിക്കുന്നത്. ചിലർ ഇളനീർവെള്ളമോ സ്വർണ്ണം അരച്ചു കലക്കിയ വെള്ളമോ കൊടുക്കാറും ഉണ്ട്.

പകൽ നിഴലും രാത്രി നക്ഷത്രങ്ങളും നോക്കിയാണു പ്രസവിച്ച നേരം നിർണ്ണയപ്പെടുത്തുന്നത്. ഉടനെ ജാതകവും ഉണ്ടാക്കും. ജാതകർമ്മം കഴിഞ്ഞാൽ കുട്ടി ശുദ്ധമായി. പ്രസവസമയത്തു വീടിന് അശുദ്ധി ഭവിച്ചതായി അവർ കരുതുന്നതിനാൽ ശുദ്ധിയാവുന്നതുവരെ ഭർത്താവ് അവിടെ ഭക്ഷണം കഴിക്കാറല്ല. വേലത്തിയാണു പ്രസവമുറി ശുദ്ധിയാക്കുന്നത്. അഞ്ച്, ഏഴ്, ഒമ്പത് ഈ ദിവസങ്ങളിൽ ബന്ധുജനങ്ങൾ വന്നു ശുദ്ധിയാക്കും. ഒമ്പതാം ദിവസമോ പതിനൊന്നാം ദിവസമോ പടുപ്പുമാറ്റും. ചില ദിക്കിൽ പുല പതിനഞ്ചുദിവസത്തോളം നില്ക്കുന്നു. പഞ്ചഗവ്യം സേവിച്ചാണു ശുദ്ധി വരുത്തുന്നത്. ഇതിനു 'പതിനഞ്ചാം ഗടുവ് 'എന്നു പേരും പറയും.

ചികിത്സ- പ്രസവിച്ച ഉടനെ ഇഞ്ചിനീരും തേനും ചേർത്തു കൊടുക്കും. ജാതിയ്ക്ക, ജാതിപത്രികാ, വയമ്പ്, കച്ചോലം, വെളുത്തുള്ളി ഇവ പൊടിച്ച് പൂത്തുമ്പയും കരിന്തുമ്പയും പിഴിഞ്ഞ രസത്തിൽ സേവിയ്ക്കുന്നു. നാളികേരം വെളത്തുള്ളി സമേതം വെന്തെടുത്ത് എണ്ണകൊണ്ടു നാലാം ദിവസം മൃദുവായി ഒന്നു വയറ് ഇളക്കാറുണ്ട്. പിന്നെ പതിനഞ്ചു ദിവസം വരെ സാധാരണ പേറ്റുമരുന്നും കഴിയ്ക്കും. മുറി ഉണങ്ങുവാൻ മേൽപറഞ്ഞ വെളിച്ചെണ്ണ ലേപനം ചെയ്യുകയാണു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/43&oldid=168966" എന്ന താളിൽനിന്ന് ശേഖരിച്ചത്