ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨] മലയാളനാടകാഭിനയം 75 .........................................................................

                                               മലയാള നാടകാഭിനയം
                      *****************

`ലണ്ടൻ പട്ടണത്തിൽ ഏകദെശം നാനൂറ നാടകശാലകൾ ഉണ്ടന്നാണ് കോട്ടിട്ടുള്ളത്. അവിടെയുള്ള നാടക ശാലകളിൽ നടക്കുന്ന അഭിനയരീതിയെ കുറിച്ച് കണ്ടറിഞ്ഞിട്ടുളവർ പറയുന്നതു കേട്ടാ, നാം അമ്പരുന്നു പോകും.സമുദ്രങ്ങൾ വനാന്തങ്ങൾ മുതലായവപോലെ, ഭയകരനക്രതിമിംഗലസംക്ഷുമ്പ്കങ്ങളായും സിംഹവ്യാഘ്രമത്തഗജപ്രകമ്പിതങ്ങളായും മററും ആണ് പ്രദർശിപ്പിക്കപ്പെടുന്നത്. നായാട്ടു സമയത്ത,പത്തടി ചതുരം പോരുന്ന ഒരു തട്ടിനു പകരം`, വിസാരാ കൂടുന്ന വനപ്രദേശം;കുതിരികൾ പായുന്നതിനെ കാണിക്കുന്നതിനായി,വേഷക്കാരൻ കവച്ചനിന്നുകെണ്ടു വെറുതെ ഷടേർ എന്നോ മറ്റോ പറയുന്നതിനു പകരം, സാക്ഷാൽ കുതിരകൾ പായത്തക്ക വിസൂരം കടന്നു കളം എന്നിതുകളെ ഒക്കെ സ്വാഭാവികമായി അരംഗത്തു തോന്നിക്കുന്നതിന് ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും ലണ്ടൻ നാടകക്കാരുടെ കൈവശമുണ്ട്.'ഇങ്ങിനെ നാടകാഭിനയത്തിനു പരിപൂർണ്ണമായ പാകതയെ വരുത്തുന്നതിന് അവർക്കു സാധിക്കുന്നതിന്റെ ഒരു കാരണം,അവർ ലണ്ടൻ പട്ടണനിവാസികളായതു തന്നെ. യന്ത്രപ്രയോഗം,വിദ്യൽപ്രയോഗം,​ഔഷധപ്രയോഗം എന്നിങ്ങിനെ നമ്മുടെ ശക്തിക്ക് അപ്പുറമായിരിക്കുന്ന അനേകവിഷയങ്ങൾ പരിഷകൃതന്മാരായ അവർക്ക് സ്വാധീനങ്ങളത്രേ. ഈ വക പ്രയോഗങ്ങളെ ഒഴിച്ച അഭിനയ സാഫല്യത്തിനായി അവർ ചെയുന്ന വോറെരു വിദ്യയെ ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ'. ലണ്ടനിൽ ഉളള അനേകം നാടകശാലകളിൽ ഒരോന്നിലും ഒരു നാടകം മാത്രമാണ് എല്ലാ രാത്രികളിലും അഭിനയിക്കപ്പെടുന്നത്.ഒരു പ്രത്യേക നാടകസഭക്കാർ അഭ്യസിച്ചിട്ടുളള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/93&oldid=169021" എന്ന താളിൽനിന്ന് ശേഖരിച്ചത്