ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചതുർത്ഥയോഗം

വെണ്മണിപ്രസ്ഥാനം

അദ്ധ്യക്ഷപ്രസംഗം

(കുററിപ്പുറത്തു കേശവൻനായർ) <poem> "ശ്രീധാരാധരചിത്രകാന്തിയൊടുമിബ്രഹ്മാണ്ഡഭാണ്ഡത്തിനി- ന്നാധാരായിതനായ് മുനിവ്രജമഹാഹൃത്താമരത്താരിലും ബാധാരക്ഷകമന്ത്രപാക്തിയിലൂമെൻ ചിത്തത്തിലും മിന്നിടും രാധാരമ്യഘനസ്തനൈകസുകൃക്കൂമ്പിന്നു കൂപ്പുന്നു ഞാൻ". (വെണ്മണി)<‌/poem> ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മഹാസഭയ്ക്കു വന്ദനം.

 സമസ്തകേരള സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിന്നു് എന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞുകൂടുവാൻ "ഒരു യോഗ"മുണ്ടെങ്കിൽ അതു നടക്കാതെ കഴിയുമോ?അതിനു ഞാൻ അർഹനാണെന്നുള്ള ബോധം എനിക്കില്ല. ഞാൻ ചിലപ്പോൾ കവിത എന്ന പേരിൽ ചിലതെഴുതിയിട്ടുണ്ട്. പണ്ഡിതനാണെന്നു സർക്കാർരേഖയുമുണ്ട്. അതോടുകൂടി പ്രായാധിക്യവുമായപ്പോൾ അദ്ധ്യക്ഷനാക്കുവാൻ പററുമെന്നു സമാജഭാരവാഹികൾ നിർണ്ണയിച്ചിരിക്കാം. കാലാവസ്ഥയും അതിനു സഹായച്ചു എന്നെനിക്കു തോന്നുന്നു. ചെലവു സർവ്വത്ര വർദ്ധിച്ചു; നിസ്സാരവസ്തുക്കൾക്കുപോലും വിലയും വർദ്ധിച്ചു. പണ്ടൊക്കെ പരിഷത്തു മൂന്നും നാലും അദ്ധ്യക്ഷന്മാരെക്കൊണ്ടു കഴിഞ്ഞുകൂടയരുന്നതല്ലേ? ഇപ്പോഴോ, ആ സ്ഥാനത്തു് എട്ടും ഒമ്പതും അദ്ധ്യക്ഷന്മാർ വേണമെന്നു വന്നില്ലേ? ഉദയാസ്തമനങ്ങൾക്കുപോലും പണ്ടത്തെ ൬ മണി പോരാ, ൭ മണി വേണമെന്നു വന്നപ്പോൾ ഇതിലെല്ലാം എന്താണു് അത്ഭുതം? ഞാൻ ഒരു അദ്ധ്യക്ഷനായിത്തീർന്നതിലും അത്ഭുതം ഇല്ല. ഏ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/127&oldid=169030" എന്ന താളിൽനിന്ന് ശേഖരിച്ചത്