ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൨    വെണ്മണിപ്രസ്ഥാനം

നീയമായിരുന്നു. ആ ദോഷം കുറേയെങ്കിലും പരിഹരിച്ചതും, പരിഷ്കൃതമായ ഒരു ഗദ്യരീതി പുത്തനായി ഏർപ്പെട്ടതും, കഴിഞ്ഞ നൂറ്റാണ്ടിലാണു. അഭിമാനകരമായ പല മാററങ്ങളും ആന്തരമായും ബാഹ്യമായും പദ്യത്തിനും ഉണ്ടായിട്ടുണ്ടു്. അവയിൽ സംസ്കൃതവൃത്തങ്ങളിൽ സംസ്കൃതവ്യക്തിപ്രത്യയംചേർത്തു് ഉണ്ടാക്കുന്ന മണിപ്രവാളഭാഷയ്ക്ക് കാലത്താൽ വന്ന പരിവർത്തനമാണു് ഇവിടെ പ്രതിപാദ്യം. വെണ്മമിപ്രസ്ഥാനം എന്നതുകൊണ്ടു പ്രധാനാമായി നർദ്ദേശിക്കുന്നതും മററൊന്നല്ല.   പുനം മുതലായ പ്രാചീനകവികളുടെ മണപ്രവാള കവിതപോലെ അത്ര മനോഹരമായ കവിതകൾ മലയാളത്തിൽ വേറെ ഇല്ല. അവരുടെ ചമ്പുകൾ അവയ്ക്കു് ആദർഷമായിരുന്ന സംസ്കൃതചമ്പുകളെപ്പോലും പലപ്പോഴും അതിശയിക്കുന്നുണ്ടു്. അത്യന്തദുഷ്കരമായ തപസ്സുകൊണ്ടും ശിവൻ പ്രത്യക്ഷനാകുന്നില്ലെന്നു കണ്ടപ്പോൾ രാവണൻ തന്റെ തലകൾ അറുത്തു ഹോമിക്കുന്ന സന്ദർഭം വർണ്ണക്കുന്ന ഒരു പദ്യം രാമായണം പ്രബന്ധത്തിൽനിന്നു താഴെ ഉദ്ധരിക്കാം. <poem> പ്രൗഢാത്മാ കണ്ഠവാടീം ത്രുടിതഘനസരാബന്ധമാസ്കന്ധമൂലം

         പാടേ ചേർക്കുംവിധൗ വിസ്മയ,മഴകിതു, ദക്ഷാരയേ സാക്ഷിയുള്ളു.
         വാടീലമ്മന്ദഹാസം, നുതിഭണിതികൾ തേടീലഹോ ഗദ്ഗദത്വം,
         കോടീലച്ചില്ലിപോലും വദനശകമേകൈകമാസീൽ പ്രസന്നം.

ഇതിലധികം ഭാവമധുരമായി ഈ സന്ദർഭത്തെ ചിത്രീകരിക്കുന്ന ഒരു പദ്യവും ഞാൻ വായിച്ചിട്ടില്ല. സീതയുടെ രംഗപ്രവേശവർണ്ണനയിൽ നിന്നു് എടുത്ത താഴെക്കാണുന്ന പദ്യം രസജ്ഞന്മാരെ കോൾമയിർക്കൊള്ളിക്കതന്നെ ചെയ്യും.

        മൂളീടും ഭൃംഗപാളീവിലപനമധുരാം മാലികാം കൈത്തലേ ചേ-
       ർത്താളീദത്താവലംബാ നിജതനുമഹസാ രംഗമുദ്യോതയന്തീ
       വ്രീളാവേശേന രാമാനനമിടയിടയിടയിൽകട്ടുനോക്കി പ്രമോദ-
       വ്യാലോലാ മെല്ലെ മെല്ലെന്നരികിലുപഗതാ കോമളാഭ്യാം പദാഭ്യാം.

മണിപ്രവാളകാവ്യങ്ങൾ ഗുണപൗഷ്കല്യംകൊണ്ടു ഭാഷയുടെ അമൂല്യസമ്പത്തുകൾതന്നെ. എങ്കിലും അവ സംസ്കൃതാനഭിജ്ഞന്മാർക്കു ദുർഗ്രഹങ്ങളാണു്; ക്ലേശകാരികളാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/129&oldid=169032" എന്ന താളിൽനിന്ന് ശേഖരിച്ചത്