ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 അദ്ധ്യക്ഷപ്രസംഗം     ൧൨൩

കാലക്രമത്തിൽ അവയിലെ സംസ്കൃതബാഹുല്യം-അഥവാ സംസ്കൃതത്തിന്റെ അടിമത്തം-ഭാഷാഭിമാനികളായ പണ്ഡിതന്മാരെപ്പോലും മുഷിപ്പിച്ചുതുടങ്ങി. എങ്കിലും ൧൧-ാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലും ആ മാതൃകയിലുള്ള കവന ‌വ്യാപാരം നിലനിന്നു. അന്നത്തെ മണിപ്രവാളവ്യാപാരികളിൽ സർവ്വഥാ പ്രാധാന്യംവഹിച്ചിരുന്നതു കേരളകാളിദാസനെന്നും പണ്ഡിതസാർവഭൌമനെന്നും പ്രഖ്യാതനായ കേരളവർമ്മ വലിയകോയിതമ്പുരാനാണു്. എന്നാൽ അന്നുതന്നെ അതിനു് എതിരായി ഒരു കളരിയും ഉണ്ടായിരുന്നു. വെണ്മണിനമ്പൂരിപ്പാടന്മാർ, നടുവം, ഒറവങ്കര രാജൻ, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാ, കാത്തുള്ളി അച്യുതമേനോൻ മുതലായി പലരും അതിൽ അംഗങ്ങളുമായിരുന്നു. മണിപ്രവാളരീതിയിൽനിന്നു ഭിന്നമായ ഈ കാവ്യസരണി ആദ്യമായി കണ്ടുപിടിച്ചത് ആരാണെന്നു തിട്ടപ്പെടുത്തുവാൻ സാദ്ധ്യമല്ല. പക്ഷെ,അതിന്റെ സാക്ഷാൽ മാർഗ്ഗദർശികൾ പൂർവ്വകവികതന്നെയായിരുന്നു എന്നു് ഊഹിക്കാവുന്നതാണു്. എങ്കിലും ആ പ്രസ്ഥാനത്തെ വിജയപൂർവ്വം നയിച്ചവരുടെ കൂട്ടത്തിൽ വെണ്മണിമഹൻനമ്പൂതിരിപ്പാടിനു് ഒരു മാന്യസ്ഥാനമുണ്ടെന്നു നിസ്സംശയം പറയാം. അക്കാലത്തു കൊടുങ്ങല്ലൂരിൽവെച്ചു കൂടിയിരുന്ന കവികളുടെ കാവ്യനിർമ്മാണത്തിലുള്ള പ്രത്യേകതയേപ്പററി അച്ഛനും മകനും ഓരോ പദ്യങ്ങൾ എഴുതിയിട്ടുണ്ടു് . മിക്കതും സമാനാർത്ഥകമായ അവയിൽ അച്ഛന്റേതു മാത്രം ഇവിടെ പകർത്താം. <poem> ജാതിത്തത്തിന്നു രാജൻ,ദ്രുതകവിതയിക്കുഞ്ഞൂഭൂജാനി, ഭാഷാ-

 രീതിക്കൊക്കും പഴക്കത്തിനു നടുവ,മിടയ്ക്കച്യുതൻ മെച്ചമോടെ 
 ജാതപ്രാസം തകർക്കും, ശുപിമണി രചനാഭംഗിയിൽ പൊങ്ങിനില്ക്കും,
 ചേതോമോദം പരക്കെത്തരുവതിനൊരുവൻ കൊച്ചുകൊച്ചുണ്ണിഭൂപൻ.

 ഇതിൽ "ശുചിമണി" മഹൻ ആവാനേ തരമുള്ളു. അച്ഛൻപോലും പ്രത്യേകം വാഴ്ത്തുന്ന ആ രചനാഭംഗി സംസ്കൃതബാഹുല്യമോ കൂടാതെ സരളലളിതമായ പദഘടനയല്ലാതെ മറ്റൊന്നായിരിക്കാനിടയില്ലല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/130&oldid=169033" എന്ന താളിൽനിന്ന് ശേഖരിച്ചത്