ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം         ൧൨൫

ണി അച്ഛൻ പുകഴ്ത്തുന്നുണ്ടല്ലോ. ആ പഴക്കവും ഞാൻ ഇവിടെ നിർദ്ദേശിച്ച ഗുണവും ഏറെ ഭിന്നമല്ലെന്നു തോന്നുന്നു. എന്തെന്നാൽ നടുവത്തച്ഛന്റെ കൃതികളിൽ ആ ഋജുതയും കേവലതയും സവിശേഷം കാണാനുണ്ടു്. സ്വപുത്രന്റെ അകാലനിർയ്യാണത്തിൽ അദ്ദേഹം എഴുതിയ താഴെക്കാണുന്ന പദ്യം നോക്കുക. <poem> ഇന്നിന്നതൊക്കെയിവിടെശ്ശരിയാക്കി നാളേ-

        യ്ക്കിന്നിന്നതാ​ണു പണിയങ്ങിനെ തന്നെയല്ലേ?
        എന്നെന്നൊടോതിയരിക്കത്തു വിനീതമായി
        നിന്നീടുമുണ്ണി,ശിവനേ ശിവരാമരാമ!!

 സാധാരണ പറഞ്ഞുവരുന്ന രൂപത്തിൽത്തന്നെ വാക്കുകൾ പ്രിയോഗിക്കുന്നതിൽ വെണ്മണി എത്രത്തോളം നിഷ്കർഷിച്ചിരുന്നുവെന്നു കാണിപ്പാൻ ഒരു ചെറിയ ഐതിഹ്യംകൂടി പറഞ്ഞു് ഈ ഭാഗം അവസാനിപ്പിക്കാം. കൊടുങ്ങല്ലൂർ. കൊച്ചുണ്ണിത്തമ്പുരാന്റെ "മധുരമംഗലം" എന്ന നാടകത്തിൽ കവികളുടെ ഒരു അക്ഷരശ്ലോകമുണ്ടു്. ശ്ലോകം ഓരോരുത്തരും അപ്പപ്പോൾ ഉണ്ടാക്കിച്ചൊല്ലുന്ന മട്ടിലാണു്. ആ രംഗവും അതിലെ പാത്രങ്ങളും അന്നു കൊടുങ്ങല്ലൂരിൽ നടപ്പുണ്ടായിരുന്ന‌ അക്ഷരശ്ലോകയോഗത്തിന്റെയും അതിൽ നായകനായ മധുരമംഗലം ചൊല്ലിയ ശ്ലോകമാണു് താഴെ കൊടുക്കുന്നതു്.‌

      പോകുന്നേൻ പുതുമേഘവേണി കുടുമാഹാണിക്കുമെൻ കാർയ്യമൊ-
      ന്നാകുന്നില നമുക്കു ജോലി പലതുണ്ടില്ലത്തു മല്ലേക്ഷണേ!
      ചാകുന്നോളവുമുള്ളിലിങ്ങനെ മനോരാജ്യം വിചാരിച്ചു നിൻ
      പാകംനോക്കിയിളിച്ചെനിക്കിഹ വൃഥാവാസം പ്രയാസം പ്രിയേ.‌

വെണ്മണി ഇതു വായിച്ചുകേട്ടപ്പോൾ " ഇതു് എന്റേതെന്നായിരിക്കാം സങ്കല്പം അല്ലേ? എന്നാൽ ഞാൻ ചാവുന്നോളവും എന്നല്ലാതെ ചാകുന്നോളവും എന്നു പറയില്ല" എന്നു പറഞ്ഞുവത്രെ.

 വെണ്മണിപ്രസ്ഥാനത്തിൽ പ്രധാനമായ മറ്റൊരംശം ഫലിതമാണു്. ഫലിതവാസനയാൽ അനുഗൃഹീതരായ മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/132&oldid=169035" എന്ന താളിൽനിന്ന് ശേഖരിച്ചത്