ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം        ൧൨൭

ന്നു സ്വകീയം,പരകീയം, എന്ന വിചാരംതന്നെ ഉണ്ടായിരുന്നോ എന്നു സംശയമാണു്. പൂരപ്രബന്ധത്തിലും മററും വിവരിച്ചുകാണുന്ന സാമുദായികദോഷങ്ങൾ, വാസ്തവമായി ഉണ്ടായിരുന്നാലാകട്ടെ ഇല്ലെങ്കിലാകട്ടെ, അവയുടെ പ്രസ്താവം മേൽപറഞ്ഞ നർമ്മ ബുദ്ധിയുടെ പ്രേരണയാലല്ലാതെ കവിയുടെ മാത്സയ്യബുദ്ധിയാലല്ലെന്നു പ്രത്യക്ഷമാണു്. അല്ലെങ്കിൽ അദ്ദേഹം സ്വന്തം സമുദായത്തിൽപ്പെട്ടവരെത്തന്നെ ശുദ്ധവിടന്മാരാക്കുവാൻ ഉത്സാഹിക്കുമോ? തന്നെത്തന്നെയും വിടാഗ്രഗണ്യൻ എന്നു വരുത്തുമോ?  പൂരപ്രബന്ധത്തിലും മററും കാണുന്ന ശൃംഗാരരംഗങ്ങൾ പക്ഷെ കവിയുടെ ഭാവനാസൃഷ്ടിയാണെന്നും വന്നുകൂടായ്കയില്ല. മനുഷ്യൻ പ്രകൃത്യാ പല ദുർമ്മോഹങ്ങൾക്കും വശഗനാണു്. അവയെ അശക്തിയാലോ അപായഭീതിയാലോ ധർമ്മബോധത്താലോ പുറത്തുവിടാതെ സൂക്ഷിക്കാം, എന്നല്ലാതെ നിശ്ശേഷം പരിഹരിച്ചു പരിപൂർണ്ണത നേടുവാൻ അവനു പ്രായേണ ശക്തി കുറവാണു്. ആ ദുർബ്ബലനായ മനുഷ്യൻ ഈ വിഷമഘട്ടത്തിലും ആത്മസന്തുഷ്ടിക്കു സ്വബുദ്ധിയാൽ ചില നിവൃത്തിമാർഗ്ഗങ്ങൾ കണ്ടുപിടിക്കാറുണ്ട് . പണ്ടു യൂറോപ്പിൽ ചില പ്രഭുക്കന്മാർ, അന്യഥാ തങ്ങൾക്കു് അജയ്യനായ ശത്രുവിനെ, ദ്വന്ദ്വയുദ്ധത്തിൽ പരാജിതനാക്കിയ വിധം, കുതിരയുടെ ജീനിമേലും മററും ചിത്രീകരിച്ചു സ്വയം സംതൃപ്തരാകാറുണ്ടായിരുന്നുവത്രേ. അതുപോലെ നമ്മുടെ കവിയും പരദ്രോഹത്തിനൊന്നും ഒരുങ്ങാതെ തന്റെ അഭീഷ്ടങ്ങൾ സാഹിത്യകലയിൽ പ്രദർശിപ്പിച്ചു കൃതകൃതനായി എന്നു ഭദ്രമായ ഒരൂഹത്തിന്നും വഴി ഇല്ലായ്കയില്ല.

  കവിയുടെ ഭാവശുദ്ധിയേയോ സദാചാരബോധത്തേയോ ആസ്തിക്യത്തേയോ കുറിച്ചു സംശയിക്കുന്നതുപോലും മഹാപാപമാണു്. ലോകത്തിൽ വിദ്വാന്മാരല്ലാ അധികം, വിഡ്ഢികളാണു്. തന്റെ പരിഹാസജല്പനങ്ങൾ അവരെ വഴിപിഴപ്പിക്കുമോ എന്നു് അദ്ദേഹം ? ഭയപ്പെടുകയും അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/134&oldid=169037" എന്ന താളിൽനിന്ന് ശേഖരിച്ചത്