ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹൻനമ്പൂതിരപ്പാടു്         ൧൩൩

യൻ പറഞ്ഞിട്ടുള്ളതിനേക്കുറിച്ചും പക്ഷാന്തരത്തിനു വഴിയില്ല. എന്നാൽ ഈ കൃതികളെ ഭാഷാകാവ്യങ്ങളെന്നു പറയാമോ എന്നു സംശയമാണു്. അവ്യുല്പന്നന്മാരായവർക്കു് ഈ കാവ്യങ്ങളെക്കൊണ്ടു വലിയ പ്രയോജനമൊന്നുമില്ല. സംസ്കൃതാനഭിജ്ഞന്മാരായ മലയാളികൾക്കും, മലയാളം അറിഞ്ഞുകൂടാത്ത സംസ്കൃതജ്ഞന്മാർക്കും മനസ്സിലാകാത്ത ഭാഷയിൽ നിർമ്മിച്ച പ്രസ്തുത കവികൾക്കു്, അവ അർഹിക്കുന്ന പോലെ, പ്രചാരം ഇല്ലാതെപോയതിൽ അത്ഭുതപ്പെടുവാനില്ലല്ലോ. എന്നാൽ വളരെക്കാലത്തോളം കവികൾ ചമ്പുക്കളുടെ ഭാഷാരീതിയെ അനുകരിച്ചുവന്നു. പക്ഷെ, ചമ്പുക്കളിൽ കാണുന്ന അർത്ഥപുഷ്ടിയോ ശബ്ദഭംഗിയോ മിക്ക കവിതകളിലും തൊട്ടുതെറിച്ചിട്ടുപോലുമില്ല. സപ്രത്യങ്ങളായ അപ്രസിദ്ധസംസ്കൃതപദങ്ങളെ വല്ലവിധത്തിലും കത്തിച്ചെലുത്തിയാൽ കാവ്യത്തിനു പ്രൌഢതകൂടുമെന്നു മാത്രമേ അവർ മനസ്സിലാക്കിയിരുന്നുള്ളു എന്നു തോന്നുന്നു. ഭാഷാകവിതയാണെന്നു പറഞ്ഞു് <poem>

   സാനന്ദാ നന്ദിഹസ്താഹതമുരജവാഹുകൌമാരബിഹി-
   ത്രാസാൽ മൂക്കിന്നകത്തായ് വിശതി ഫണിപതൌഭോഗസങ്കോവഭാജി
    ഗണ്ഡോഡ്ഡീനാളിമാലാമുഖരിതകകുഭസ്തോണ്ഡവേ ശുലപാണേ-
     വ്വൈർനായകൃശ്ചിരം വോ വദനവിധുതികൾ കാക്ക ഫൂൽക്കാരവതുട

എന്നീ വിധത്തിവുള്ള വികൃതശ്ലോകങ്ങൾ സൃഷ്ടിക്കുവാൻ കവിതകൾ ആരംഭിച്ചാൽ 'മൗവ്രതം താനിനിയിവർ തുടരുന്നാകിൽ നന്നായിരക്കും' എന്നു പറയേണ്ട കാലമായി. ആട്ടക്കഥാകർത്താക്കന്മാരെ സംബന്ധിച്ചു് 'ഇവരുടെ ഭാഷ സംസ്കൃതവുമല്ല മലയാളവുമല്ല. എളുപ്പത്തിൽ കവിതയുണ്ടാക്കുവാനുള്ള ഒരു വികൃതഭാഷ എന്നു മാത്രം പറയാം.' എന്നാണു് പരേതനായ സി.അച്യുതമേനോൻ പറഞ്ഞിട്ടുള്ളത്. 'ഭാഷാസംസ്കൃതയോഗോ മണിപ്രവാളം ' എന്ന സൂത്രം കവികൾ അവരുടെസരസ്വതീപ്രസാദംപോലെ വ്യാഖാനിച്ചതിന്റെ ഫലമായി സംസ്കൃതവും മലയാളവുമല്ലാത്ത ഒരു നപും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/140&oldid=169043" എന്ന താളിൽനിന്ന് ശേഖരിച്ചത്