ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൪      വെണ്മണിപ്രസ്ഥാനം

സകഭാഷയിൽ അനേകം കവിതകൾ ഉണ്ടാകുവാൻ ഇടയായി. ആകപ്പാടെ ഭാഷാകവിതാരീതി കുറെകാലത്തോളം അവ്യവസ്ഥിതമായിത്തന്നെയായിരുന്നു. ജനസാമാന്യത്തിനു കവിതാപാരായണത്തിൽ അഭിരുചി ജനിപ്പിക്കുവാൻ പർയ്യാപ്തങ്ങളായ കൃതികൾ കുറവായിരുന്ന ഒരു കാലത്താണു് വെണ്മണിപ്രഭൃതികളുടെ ആവിർഭാവം. 'ശുദ്ധവും കോമളവുമായ ഒരു പുതിയ മണിപ്രവാളസ്വരൂപം 'ഇവർ സൃഷ്ടിച്ചു എന്നുമാത്രമല്ല 'ലളിതവും സ്പഷ്ടവുമായ ഒരു ആശയപ്രകാശനപദ്ധതിയും' ഇവർ ഏർപ്പെടുത്തി. പ്രസിദ്ധങ്ങളും പ്രചുരപ്രചാരങ്ങളുമായ സംസ്കൃതപദങ്ങളേയും മലയാളപദങ്ങളേയും പാലും വെള്ളവുമെന്നപോലെ സമജ്ഞസമായി സംയോജിപ്പിക്കുക, സംസ്കൃതപ്രത്യയങ്ങളെ ആവുന്നതും വർജ്ജിക്കുക, പ്രാസാനുപ്രാസങ്ങളെക്കൊണ്ടും പദഘടനാരീതിയിലുള്ള വൈശിഷ്ട്യംകൊണ്ടും കവിത ശ്രവണസുഭഗമാക്കിത്തീർക്കുക, പണ്ഡിതന്മാരേയും അപണ്ഡിതന്മാരേയും രസിപ്പിക്കത്തക്കവിധം ഫലിതം പ്രയോഗിക്കുക, പദങ്ങളെ അന്വയക്രമത്തിൽ ഘടിപ്പിക്കുക, എന്നിവയാണു് വെണ്മണിക്കവിതകൾക്കുള്ള പ്രത്യേകതകൾ. ആധുനികരീതിയിൽ കവിതയുണ്ടാക്കുവാൻ തുടങ്ങിയതു പൂന്തോട്ടത്തു നമ്പൂരിയാണെങ്കിലും ആ രീതിയെ അന്യൂനമാകുംവണ്ണം പരിഷ്കരിച്ച് ആകർഷകമാക്കിത്തീർത്തതു വെണ്മണി മഹൻനമ്പൂതിരിപ്പാടാണു്.ലാളിത്യം, പ്രസാദം, ഫലിതം, പ്രാസപുഷ്ടി എന്നിവയാണു് മഹൻനമ്പൂതിരിപ്പാട്ടിലെ കവിതകൾക്കുള്ള വിശിഷ്ടഗുണങ്ങൾ. കർണ്ണസുഖത്തിനു ഭംഗംവരുത്തുന്ന 'ഹതവൃത്തംവിസന്ധി'എന്നീ കാവ്യദോഷങ്ങൾ പ്രാചീനകവിതകളിൽ സുലഭമായി കാണാം. ഇവയിൽ ഉൾപ്പെടുന്ന മിക്ക ദോഷങ്ങളും മഹൻ നമ്പൂരിപ്പാട്ടിലെ കവിതകളെ സ്പർശിച്ചിട്ടുതന്നെയില്ല. കവി ആദ്യം ശ്രവിക്കുകയും, പിന്നെ ധരിക്കുകയും, അനന്തരം രസിക്കുകയും ചെയ്യുന്നു എന്നുള്ള സാധാരണതത്ത്വം ആലോടചിച്ചാൽ മററുള്ള ഗുണങ്ങൾക്കു വിരോധമാകത്തക്കവണ്ണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/141&oldid=169044" എന്ന താളിൽനിന്ന് ശേഖരിച്ചത്