ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൬

വെണ്മണിപ്രസ്ഥാനം


 സാധാരണയായി ഒരു കവിയുടേയോ ഗ്രന്ഥകാരന്റേയോ ജീവചരിത്രത്തിൽ അത്ഭുതാവഹങ്ങളോ പ്രക്ഷോഭകരങ്ങളോ ആയ സംഭവങ്ങളൊന്നുമുണ്ടായിരിക്കുകയില്ലെന്നു് ഒരു പാശ്ചാത്യകവി പറഞ്ഞിരിക്കുന്നു. വെണ്മണിമഹൻനമ്പൂരിപ്പാട്ടിലെ ജീവചരിത്രം ഇതിനു വ്യത്യസ്തമല്ല.

 ഇദ്ദേഹം കൊച്ചിരാജ്യത്ത്, ആലുവാപ്പുഴയ്ക്കു സമീപം സ്ഥിതിചെച്ചുന്ന വെള്ളരപ്പിള്ളി ദേശത്തുള്ള വെണ്മണിമനയ്ക്കൽ ൧൦൧൯ മേടമാസം ൬-ാംനു ഭൂജാതനായി. ഇദ്ദേഹത്തിന്റെ പിതാവായ അച്ഛൻനമ്പൂരിപ്പാടു് 'ചൂടായ്കിൽ തുളസീദളം യമഭടത്തല്ലിങ്ങു ചൂടായ് വരും' എന്നു തുടങ്ങിയ പ്രസിദ്ധ ശ്ലോകത്തിന്റെ കർത്താവായ വിഷ്ണുനമ്പൂരിപ്പാടിന്റെ ഭ്രാതൃവ്യനാണു്. അച്ഛന്റെനമ്പൂരിപ്പാ‌ടു കുടമാളൂർ പോൽ പാക്കരമനയ്ക്കൽനിന്നു വിവാഹംചെയ്തതിലുണ്ടായ ഏകസന്താനമാണു് നമ്മുടെ കഥാനായകൻ. ഇദ്ദേഹത്തിന്റെ ജാതകം ഗണിച്ചതിൽ ഇദ്ദേഹം കവി എന്ന നിലയിൽ പ്രസിദ്ധിനേടുമെങ്കിലും ഒരു അലസനും സകലകാർയ്യങ്ങളിലും മന്ദതയുള്ളവനുമായിരിക്കുമെന്നു കണ്ടിരുന്നതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ബാല്യവിദ്യാഭ്യാസത്തെപ്പറ്റി അധികമൊന്നും അറിവാൻ തരപ്പെട്ടിട്ടില്ല. ഇദ്ദേഹം സ്ഥിരമായി ഒരു ഗുരുവിന്റെ അടുക്കൽ വിദ്യാഭ്യാസം ചെയ്തിട്ടുണ്ടോ എന്നുതന്നെ സംശയമാണു്. എന്നാൽ കൊടുങ്ങല്ലൂർക്കോവിലകത്തെ അലങ്കരിച്ചിരുന്ന സംസ്കൃവിദ്വാന്മാരുടെ സാഹചർയ്യം നിമിത്തം കവിതാനിർമ്മാണത്തിനു വേണ്ടുന്ന വ്യുൽപത്തി സമ്പാദിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. അസാധാരണ ധാരണാശക്തിയുള്ള ആളായിരുന്നതിനാൽ എഴുത്തച്ഛൻ പാട്ടിലേ പല ഭാഗങ്ങളും കുഞ്ചൻനമ്പ്യാരുടെ മിക്ക തുള്ളൽപ്പാട്ടുകളും സ്വല്പകാലത്തിനുള്ളിൽ ഇദ്ദേഹത്തിനു ഹൃദിസ്ഥമാക്കുവാനും കഴിഞ്ഞു. "സാഹിത്യം ഒരു ദിവ്യകലയാകയാൽ ദിവ്യമായ അനുഗ്രഹംകൊണ്ടല്ലാതെ സ്വാധീനമാകുന്നല്ല" എന്നു് ഒരു പ്രസിദ്ധസാഹിത്യകാരൻ പറഞ്ഞിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/143&oldid=169046" എന്ന താളിൽനിന്ന് ശേഖരിച്ചത്