ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൪ ആധുനികഗദ്യസാഹിത്യം ഇന്ത്യയിലുള്ള എല്ലാ ഭാഷകൾക്കും ഈ പരിണാമവിശേഷം

വന്നുവശായിട്ടുണ്ടെന്നു സമാശ്വസിക്കുകയേ തരമുള്ളൂ.ഏ

തായാലും ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയവും വ്യാവസായികവുമാ യ വേഴചയുടെ ഫലത്തെക്കാൾ എല്ലാംകൊണ്ടും സ്വീകാര്യ മായിട്ടുള്ളത് ഇംഗ്ലീഷുസാഹിത്യവുമായുള്ള വേഴചയുടെ ഫലമാ ണെന്നു നിശ്ശങ്കം പറയാം

      ഈ വേഴചയുടെ ഫലം നാനാമുഖവുംവിപുലമാണു് 

ജീവചരിത്രം,നോവൽ,ചെറുകഥ,പ്രഹസനം,ഉപന്യാ സം,ഹാസ്യാനുകരണം,വിമർശനം ഇങ്ങനെയിങ്ങനെ പല ശാഖകളായി നമ്മുടെ ഗദ്യസാഹിത്യം വളരാൻ തുടങ്ങിയി ട്ടേ ഉള്ളൂ. ബാവ്യാരിഷ്ടതകൾ ഇനിയും കഴിഞ്ഞുപോയിട്ടി ല്ല.നമ്മുടെ ഗദ്യസാഹിത്യത്തിന്റ നാനാവശങ്ങളെ അ ങ്ങിങ്ങായി സ്പർശിച്ചുകൊണ്ട് ഇനി ചെയ്യാപോകുന്ന വിമ ർശനത്തിൽ അല്പം പാരുഷ്യം കലർന്നുപോകുന്നുവെങ്കിൽ ,അ തു കഷായത്തിന്റ കയ്പുപോലെ വിചാരിച്ചാൽ മതി.

    ഭാരതത്തിലെ വിവിധവർങ്ങളുമായി കുറച്ചൊക്കെ
പരിചയിച്ചിട്ടുള്ളവർ കേരളീയരിൽ അന്യാദൃശമായ ഒരു
സ്വഭാവവിശേഷം കാണും.അതു അവരുടെ ഹാസ്യബോ

ധമല്ലാതെ മറ്റൊന്നല്ല.ഫലിതത്തിലും മർമ്മമറിഞ്ഞുകൊ ണ്ടുള്ള ഹാസ്യപ്രയോഗത്തിലും ഇത്രവാസനയുള്ളവരെ ഇന്ത്യ യിൽ വേറൊരിടത്തും കാണുകയില്ല. ഈ വാസനാവിശേ ഷം ഏറെക്കുറെ നമ്മുടെ സാഹിത്യത്തിലും പ്രതിഫലിക്കാതി രിക്കയില്ലല്ലോ. ഹാസ്യപ്രയോഗത്തിൽ നമ്മുടെ സാഹിത്യം

ഇന്ത്യയിലെ മിക്ക സാഹിത്യങ്ങളേയും അതിശയിക്കുന്നുണ്ട് .
ഉത്തരേന്ത്യയിലുള്ളവരുടേയും തമിഴരുടേയും തെലുങ്കരുടേയും
ഫലിതത്തിന്റെ സ്വഭാവം അവരുടെ ചില ചിത്രങ്ങളിൽ 

നിന്ന് നമുക്ക് മനസിലാക്കാം. ഒരു മലയാളിക്ക് അവരുടെ

ഫലിതം തുലോം ബാലിശമായിട്ടാണ് തോന്നുക. ഭാർയ്യ
ഭർത്താവിനെ തൊഴിക്കുന്നത് ഒരു തടിയൻ കാൽവഴുതി

ഉരുണ്ടു വീഴുന്നത്, ഇങ്ങനെയൊക്കെയാണ് അവരുടെ ഫലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/201&oldid=169055" എന്ന താളിൽനിന്ന് ശേഖരിച്ചത്