ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസഗം ൧൯൫

 തത്തിന്റെ പോക്കു്. സംസകൃതസാഹിത്യത്തിൽപ്പോലും ഹാ
 സ്യരസം മിക്കവാറും വിരളമാണെന്നാണ് ഞാൻ കണ്ടുംകേ
 ട്ടും അറിഞ്ഞിട്ടുള്ളതിൽ നിന്നു് എനിക്കുതോന്നിയിട്ടുള്ളതു് .
 സദ്യപ്രിയനും ഭീരുവും വിടുവായനുമായ ഒരു ബ്രാഹ്മണനെ
 കളിയാക്കുന്നതിനെ കവിഞ്ഞുളള ഹാസ്യബോധം കാളിദാ
 സൻപോലും പ്രകടിപ്പിച്ചിട്ടില്ല.  നമ്മുടെ കുഞ്ചൻനമ്പ്യാ
 രുടെ ഒരൊറ്റ ഫലിതംമതി ,  സംസ്കൃതസാഹിത്യത്തെ മുഴുവ
 നും ഹാസ്യപ്രയോഗത്തിൽ തലകുനിപ്പിക്കുവാൻ. കൈര
 ളിയുടെ ഭാഗ്യദോഷംകൊണ്ടു് ഒരു വമ്പിച്ച ഹാസ്യസാഹി
 ത്യസഞ്ചയം വാമൊഴിയായി മാത്രംഉപജീവിച്ചു നശിച്ചു
 പോയിട്ടുണ്ട് . പണ്ടത്തെ ചാക്യാന്മാരുടെ സന്ദർഭോചിത
 മായ ചാടുവാക്യങ്ങളും കാലോചിതമായ  ദുഷ് പ്രഭുത്വഭത്സ
 നങ്ങളും  മറ്റും   എഴുതി സൂഷിച്ചുവെക്കുവാൻ അന്നാർക്കും
 തോന്നിയില്ലല്ലോ, എന്നു  എങ്ങനെ പരിതപിക്കാതിരിക്കും !
 കുഞ്ചൻമ്പ്യാരുടെ  തുള്ളലുകളിൽ കാണുന്നതു് അന്നത്തെ
 ചാക്യാർഫലിതത്തിന്റെ ഒരു  പ്രതിബിംബം മാത്രമാണെ
  ന്നുതോന്നുന്നു .  അതെങ്ങനയുമാകട്ടെ. ഹാസ്യത്തിന്റ
 എല്ലാ ഉൾപ്പിരിവുകളിലും  കേരളീയർ നിഷ്ണാതന്മാരാണു് .
 വാങ് മാത്രമായ ഫലിതം (wit), അനുകമ്പാർദ്രമായ ഹാസ്യം
 (humour), പരോക്ഷഹാസ്യം (irony ),അന്യാപദേശരൂപമായ
 അധിക്ഷേപം (satire), തീക്ഷ്ണമായ ഭത്സനം(invective),
 ഹാസ്യാനുകരണം (hurlesque), മുതലായവയ്ക ഇടക്കാലത്തു
 സാഹിത്യത്തിൽ പല ദൃഷ്ടാന്തങ്ങളും കാണാം . 
         എന്നാൽ ഇപ്പോഴത്തെ സർവ്വതോമുഖമായ പാരതന്ത്ര്യ
 ത്തിൽ ഹാസ്യസാഹിത്യം കുറഞ്ഞൊന്നു മന്ദീഭവിച്ചിട്ടു
 ണ്ട് . ഹാസ്യപ്രയോഗം ഇപ്പോൾ വളരെ അപകടമുള്ള ഒ
 രു വ്യവസായമായിട്ടാണു് തീർന്നിരിക്കുന്നത് . 'പാറപ്പുറം '
'ഉദയഭാനു' മുതലായ ഉജ്ജ്വലാധിക്ഷപങ്ങൾക്കു് ഇന്നു് ഒ
 രു അനന്തരഗാമിയുണ്ടാകുമെന്നതു ചിന്തനീയംപോലുമ

ല്ല . ബുദ്ധി നിർഭയമായി വിഹരിക്കുന്ന ഒരു അന്തരീക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/202&oldid=169056" എന്ന താളിൽനിന്ന് ശേഖരിച്ചത്