ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

‌ അദ്ധ്യക്ഷപ്രസംഗം ൧൯൭ യത് . പക്ഷേ ഓരോതവണയും ഏതാണ്ടൊരു നൈരാശ്യ ത്തോടെ മടങ്ങിപ്പോരേണ്ടിവന്നു. ഇബ്സൻ, ഷാ മുതലാ യവരുടെ നാടകങ്ങൾ അനുകരിക്കുകയെന്നല്ല മനസ്സിലാ ക്കുകപോലും ചെയ്തിട്ടില്ലാത്തവരാണ് ആ മഹാന്മാരുടെ

നാമധേയങ്ങൾ  സ്വീകരിച്ചിരിക്കുന്നതെന്നു  തോന്നും.  പ്ര

ണയത്തിന്റേയും പാതിവ്രത്യത്തിന്റേയും മഹത്വം ഷായാ കട്ടെ ഇബ്സനാകട്ടെ ഒരിക്കലും ഉദ്ഘോഷിച്ചിട്ടില്ല, " റൊമാൻടിക് "എന്നു വിളിക്കപ്പെടുന്ന ശൈലിയിലുള്ള നാ ടകങ്ങളിൽ പ്രണയത്തിനും യുദ്ധസാമർത്ഥ്യത്തിനും മററും ഉൽകൃഷ്ടമായ ഒരു സ്ഥാകൊടുത്തിട്ടുള്ളതായി കാണാം . ഷായും ഇബ്സനും ആ ശൈലിയെ ശക്തിപൂർവ്വം എതിരിട്ട് ജീവിതയാഥാർത്ഥ്യങ്ങളിലേയ്ക്കു പ്രേക്ഷകന്മാരുടെ ശ്രദ്ധ തിരി പ്പിക്കുകയാണു് ചെയ്തിട്ടുള്ളത് . യാചകന്മാരുടെയും യാചകി കളേയും അവർ നമ്മുടെ അനുകമ്പയ്ക്കു വിഷയമാക്കിയിട്ടി ല്ല . യാചകന്മാരെ സൃഷ്ടിച്ചുവിടുന്നസമുദായഘടനയുടെ ശൈഥില്യം ചൂണ്ടിക്കാണിക്കുകയാണ്അവർ ചെയ്തിട്ടുള്ള തു് . സ്ത്രീകളുടെ അപഥസഞ്ചാരം ഒരു മഹാപാപമായി അ വർ പ്രദർശിപ്പിച്ചിട്ടില്ല ഇന്നത്തെ വിവാഹസമ്പ്രദായം നിലനിൽക്കുന്ന കാലത്തോളം വേശ്യാവൃത്തിയും ഒഴിച്ചുകൂ ടാത്തതാണെന്നുയുക്ത്യനുഭങ്ങൾകൊണ്ടു സമർത്ഥിക്കുക യാണു് അവർ ചെയ്തിട്ടുള്ളതു് . മനുഷ്യനിർമ്മിതമായ യാ തൊരു നിയമത്തിനും ആചാരത്തിനും സ്ഥാപനത്തിനും അ വർ ദിവ്യത്വം കല്പിച്ചിട്ടില്ല . വധം , ആത്മഹത്യ , ഉന്മാദം ,

ബലാൽക്കാരപൂർവ്വമായ   ചാരിത്രഭംഗോദ്യമം  മുതലായ  സം

ഗതികൾ ഒരു നാടകകൃത്തിന്റെ അങ്ങേയററത്തെ പ്രയോ ഗങ്ങളാണ് . അവയെക്കൊണ്ട് വളരെ മുൻകരുതലോടുകൂടി മാത്രമേ ഉചിതജ്ഞനായ ഒരു നാടകകൃത്തു കൈകാര്യം ചെയ്യുകയുള്ളൂ . Molodrama എന്നു പേരുളള ഒരുവക നാട കാഭാസത്തിലാണു് ഇത്തരം സംഭവങ്ങൾ സുലഭമായി പ്ര

യോഗിക്കപ്പെടുന്നതു് . ഷാ, ഇബ്സൻ മുതലായ നാടക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/204&oldid=169058" എന്ന താളിൽനിന്ന് ശേഖരിച്ചത്